ദി ഡാർക്ക് ഹവർ 15 {Rambo} 1859

“”സർ…

ആന്റണിയുടെ ഒരുപാട് ഇല്ലീഗൽ ആക്ടിവിറ്റിസിനെപറ്റി നമുക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്..

ചാരിറ്റിയുടെ പിറകിൽനിന്നും അവർ ചെയ്ത മറ്റുകുറ്റങ്ങളും…

അവരെ ചോദ്യംചെയ്താൽ നമുക്കുറപ്പായിട്ടും ഇതിനെല്ലാം ഉത്തരം ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട് സർ…””

“”ഹമ്മ്…

നമുക്ക് നോക്കാം നിത്യ…!!

ഇതിലെങ്കിലും നമ്മൾ ലീഡ് കണ്ടെത്തിയില്ലെങ്കിൽ പിന്നെ പറയുകയെ വേണ്ട…!!””

പിന്നെയും അവർ കേസിനെ കുറിച്ച് പലതും സംസാരിക്കവെ… ആന്റണിയുടെ വീടിനോടടുത്തപ്പോൾ ഐജിക്ക് ഒരു കാൾ വന്നു..

“”ലോക്കൽ എസ്‌ഐ ആണല്ലോ…??””
അദ്ദേഹം അത് വേഗം അറ്റൻഡ് ചെയ്തു..

“”ഹാ…

ഞങ്ങളെത്തിയെടോ…

അവിടെയെങ്ങനെയാ സീറ്റുവേഷൻ..??
ആൾകൂട്ടമുണ്ടോ…??””

പക്ഷേ….
അതുവരെ അല്പം പ്രസന്നഭാവത്തോടെനിന്ന ഐജിയുടെ മുഖം പെട്ടെന്ന് മാറി…
അയാൾ ഒന്നും പറയാതെ വേഗം ഫോൺ കാട്ടാക്കുകയും ചെയ്തു..

“”എന്താ സർ..??

എന്തുപറ്റി..??

അവർ ഒളിവിൽ പോയോ..??
നമ്മൾ പോലീസിനെ നിർത്തിയതല്ലേ അവിടെ..??””

പക്ഷേ…അയാളൊന്നും തിരിച്ചുപറയാതെ പുഞ്ചിരിച്ചതേയുള്ളൂ…!!

×××××

“””ട്ട്…ടോം….

നീ….നീയിവിടെ…??””
അവന്റെ ശബ്ദം ഭയത്തോടെ നന്നായി വിറക്കുന്നുണ്ടായിരുന്നു…

“”നീയെന്താടാ…

പൊലീസാണെന്ന് കരുതിയോ…??

ഇതെന്താടാ കൊച്ചുപിള്ളേരെപോലെ…
ബാഗൊക്കെ എടുത്തിട്ട്…??””
ടോം അവന്റെ കയ്യിലെ ബാഗ് പിടിച്ചുനോക്കിക്കൊണ്ട് പറഞ്ഞു..

“”അത്….
അത്….ഞാൻ…””

“”ഹമ്മ്…
ഞാൻ വന്നിട്ട് കുറച്ചായി…നിന്റെ പെർഫോമൻസ് കണ്ടിട്ട് കയാറാമെന്ന് കരുതിനിൽക്കുവായിരുന്നു…

ബാ…ഞാൻ പറയട്ടെ…
പോയിട്ട് അൽപ്പം തിരക്കുണ്ട്…””

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.