ദി ഡാർക്ക് ഹവർ 15 {Rambo} 1859

“”അയ്യേ….!!!
അയ്യയ്യേ….!!

അല്ലേലും ഇതെല്ലാം പൂർണ്ണബോധത്തോടെയെ നടക്കു എന്ന് നിനക്കൊന്ന് ചിന്തിച്ചാൽ പോരെ…??

അല്ലെങ്കിലും…ഇത് ഞാനല്ലേടി…
നീയെന്തിനാ പേടിക്കണേ…!!””
അവൻ നിത്യയെ തന്റെ മേലേക്ക് വലിച്ചിട്ടുകൊണ്ട് പറഞ്ഞുനിർത്തി..

ആ നെറ്റിതടത്തിലേക്ക് ചുണ്ടുകൾ മുട്ടിച്ചതും…അമ്മ വീണ്ടും വാതിൽക്കൽ വന്ന് വിളിതുടർന്നപ്പോൾ രണ്ടും വേഗം അടർന്നുമാറി…

പിന്നെ നിത്യ വേഗം ഫ്രഷാവാൻ ബാത്റൂമിലേക്ക് പോയി..

ആ നടത്തം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു..!!
പാവം…നല്ല പെയിൻ ഉണ്ടെന്ന് മനസ്സിലാക്കാം…!!

ഒന്ന് ഫ്രഷായി തിരിച്ചിറങ്ങിയപ്പോൾ… അവളുടെ മുഖമാകെ ചുവന്ന് തുടുത്തിരുന്നു..
അത് ജോണിനെകണ്ടപ്പോൾ ഒന്നൂടെ അധികമായതുപോലെ…!!

“”ഞാൻ ചായയെടുക്കാം…
വേഗം വായോ..””
അവനെ നോക്കാതെ വേഗം പറഞ്ഞൊപ്പിച്ചു അവൾ വേഗം വാതിലുംതുറന്ന് അടുക്കളയിലേക്കോടി..

പക്ഷേ…ജോണപ്പോഴും എന്താണ് സംഭവിച്ചതെന്നറിയാതെ ആ പോക്കും നോക്കിനിന്നു…

നിത്യ വേഗം അടുക്കളയിൽ ചെന്ന് ചുറ്റിത്തിരിയുന്നത് കണ്ട് അമ്മക്കാകെ ചിരിപൊട്ടി…
എങ്കിലും അത് ഉള്ളിലൊതുക്കി അവര് ചോദിച്ചു..

“”അല്ല…

എന്തായിപ്പോ ഇത്…??

മോള് ഈ വഴിയൊക്കെ വരാറുണ്ടോ…??””

“”അത്…അത് പിന്നെ…!!

അമ്മേ…ജോണിന് ഇപ്പൊ ഒരു കുഴപ്പവമില്ല..!!””

“”അതെനിക്ക് മനസ്സിലായി…

അല്ല…നീയിന്ന് പോണില്ലേ…??””

“”ഹാ….
പോകുവാ…

ഒരു ചായ ഇട്ടിട്ട് വേണം റെഡിയാവാൻ..

അമ്മാ…പാലെവിടെ…??””

അവളുടെ കളിയൊക്കെകണ്ട് അമ്മക്ക് നന്നായി ചിരിവന്നു..
എങ്കിലും അവളുടെ പെട്ടെന്നുള്ള മാറ്റം… അത് അവരെ നന്നായി അതിശയിപ്പിച്ചിരുന്നു..

“”നീയെപ്പോഴാ ജോഗിങ്ങിന് പോയേ…??

എന്നിട്ട് എന്നെയൊന്ന് വിളിച്ചതുപോലുമില്ലല്ലോ…!!””

അമ്മയത് പറഞ്ഞപ്പോൾ നിത്യയൊന്ന് നടുങ്ങി…!!

എങ്കിലും അത് മറച്ചുപിടിച്ച് അവൾ അമ്മയോട് ചോദിച്ചു..

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.