ദി ഡാർക്ക് ഹവർ 15 {Rambo} 1859

“”ഹാ…
നില്ലെടോ…അവൾ അവളുടെ കണ്ടെത്തൽ പറയട്ടെ..
എന്നിട്ട് നമുക്ക് നോക്കാം…വേണോ വേണ്ടയോ ന്ന്…””

എന്നിട്ട് നിത്യയോട് തുടരാനായി പറഞ്ഞു..

“”സർ..

ഇത് പാപ്പച്ചന്റെ വീടിനടുത്തുള്ളവർ തന്നെയാണ്..

ആ അമ്മയും രണ്ടുകുട്ടികളും…””
അവൾ എല്ലാരേയും ഒന്ന് ശ്രദ്ധിച്ചശേഷം വീണ്ടും തുടർന്നു

“”അതിലെ ഒരു കുട്ടി..
ഇപ്പോൾ എവിടെയാണെന്ന് അവർക്കറിയില്ല സർ..

പാപ്പച്ചൻ അവളെ ബാംഗ്ലൂരിൽ കൊണ്ടുപോയി പടിപ്പിച്ചെന്നും…അവിടെ ഒരു ജോലി ശരിയാക്കിയെന്നും പറഞ്ഞു..

ഇടക്ക് കാണാൻ വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ കുറെയായി കാണാറേയില്ല എന്ന് അവര് പറഞ്ഞു..പക്ഷേ ഇപ്പോഴും അവളുടെ ശമ്പളം വീട്ടിലെത്തുന്നുമുണ്ട്..””

“”അങ്ങനെയെങ്കിൽ… അവർ മരിച്ചെന്ന് മാഡം എങ്ങനെ കണ്ടെത്തിയെ…??

ഞാൻ പറഞ്ഞല്ലോ സാറേ…ഇത് ഇവിടെ ഉൾപ്പെടുത്തേണ്ടതില്ല എന്ന്…!!””

“”മരിച്ചു എന്നതിന് എന്റെ കയ്യിൽ തെളിവുണ്ട്…””
നിത്യ വീണ്ടും സ്ക്രീനിൽ മറ്റൊരു ചിത്രം പ്രദർശിപ്പിച്ചു..

“”സർ…

ഇതിനുമുന്നേ നടന്ന ഒരേ രീതിയിലുള്ള ആറ് മരണങ്ങൾ…

അതിൽ അഞ്ച് സ്ത്രീയും ഒരു പുരുഷനും ഉൾപ്പെടുന്നു..

ക്വീൻസിന്റെയും ആന്റണിയുടെ കൂടെ മരിച്ച കുട്ടിയുടെയും ബോഡി നമ്മൾ തിരിച്ചറിഞ്ഞു…പിന്നെ പ്രിയ എന്ന കുട്ടിയുടെയും…

ഇനി അവശേഷിക്കുന്ന രണ്ട് ബോഡിയുടെ ഡിഎൻഎ സാമ്പിൾ ഞാൻ നേരത്തെ എടുത്ത് വെച്ചിരുന്നു…

ആൻഡ്‌… ആസ് ഐ തോട്ട്‌..
വി ഹാവ് എ മാച്ച്…!!””

നിത്യയുടെ വാക്കുകൾ എല്ലാവരിലും ഒരമ്പരപ്പ് സൃഷ്ടിച്ചു..
ആരും പ്രതീക്ഷിക്കാതെ ലഭിച്ചെന്നതുപോലെ…

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.