ദി ഡാർക്ക് ഹവർ 15 {Rambo} 1859

വലിയൊരു വൃത്താകൃതിയിൽ വ്യാപിച്ചിരുന്ന ആ മഞ്ഞിന്റെ ഒത്തനടുക്ക് ഒരു കാറും…അതിനുള്ളിൽ ജീവനറ്റ്കിടക്കുന്ന പാപ്പച്ചനും..!!

പക്ഷേ..
ഇവിടെയും ഒരു പുതിയ രീതി വ്യക്തമായതിനാൽ..അവർക്കുമുന്നിൽ വലിയൊരു ചോദ്യചിഹ്നവും ഉയർന്നു..!!

അവിടുന്ന് പാപ്പച്ചന്റെ വീട്ടിലും കയറിയ ശേഷമാണ് നിത്യയുടെ സംഘം തിരിച്ചെത്തിയത്..

അതിനുശേഷം.. അവൾ അയാളെക്കുറിച്ചുള്ള ചെറിയൊരു അന്വേഷണ റിപ്പോർട്ടും അവരുടെ മറ്റൊരു ഗ്രൂപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയിരുന്നു….

എല്ലാവരുടെയും നിരീക്ഷണങ്ങളും കണ്ടെത്തലുകളും അവർ ആൻ വൈകീട്ട് കൂടിയ മീറ്റിങ്ങിൽ അവതരിപ്പിക്കാൻ തുടങ്ങി..
എല്ലാവരുടെയും കഴിഞ്ഞമുറക്ക്..അവസാനമായി നിത്യയോടായി ഐജി ചോദ്യമുയർത്തി..

“”നിത്യ…

നിങ്ങൾക്കൊക്കെ എന്താ തോന്നുന്നത്..??””
ഐജി ചോദിച്ചു

“”സർ…

ഇത് പഴയ പാറ്റേൺ പോലെയല്ലല്ലോ…

ആന്റണിയുടെ ഭാര്യയെയും മകനെയും…നമ്മളെത്തുന്നതിന്റെ ഏതാനും നിമിഷങ്ങൾക്ക് മുന്നേയാണ് വക വരുത്തിയിരിക്കുന്നത്..!!

അതും പട്ടാപ്പകൽ…!!

നമ്മൾ അറസ്റ്റിന് അവിടുത്തെ എസ്ഐയെ വിളിച്ചുപറഞ്ഞപ്പോഴാണ് അവർ അവിടുത്തെ ഗാർഡിനെ പിൻവലിച്ചത്…
പക്ഷേ..അതിനകം തന്നെ…അവർ അകത്തുകയറിയിരിക്കാം…

പക്ഷേ…പാപ്പച്ചൻ..
അതിൽ ചെറിയൊരു സംശയം എനിക്കുണ്ട് സർ…””

“”ഹാ…
പറയു നിത്യ…””

“”സർ..
അവിടെ എന്നത്തേയും പോലെയായിരുന്നില്ല… ചുറ്റും ഐസിനാൽ മൂടപ്പെട്ടിരുന്നു..

പക്ഷേ…അത് സാധാരണ ടെംപറേച്ചറിൽ ദ്രാവകമാകുന്നുമില്ല..
എങ്കിലും അത് സാധാരണ വെള്ളം തണുത്തുറക്കുന്നതുപോലെ സീറോ ഡിഗ്രിയിൽ ആയിരുന്നില്ലല്ലോ…

ഏകദേശം -18 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്…

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.