ദി ഡാർക്ക് ഹവർ 15 {Rambo} 1860

നിങ്ങടെ ജീവനെടുക്കാനൊന്നും എനിക്കൊരു താൽപ്പര്യവുമില്ല..
പക്ഷേ…നിങ്ങൾ ജീവിച്ചിരുന്നാൽപിന്നെ ഞങ്ങളുടെ ഭാവി അവതാളത്തിലാകുമേ..

ശരി…അമ്മ പറഞ്ഞതുകൊണ്ട് ഞാൻ കേൾക്കാം…!!

ആദ്യം തന്നെ നിന്നെ വിട്ടേക്കാം…””
വന്യമായ ചിരിയോടെ ടോം…അവർക്കുനേരെ നടന്നടുത്തു…!!

ഭയന്നുകൊണ്ട്…അവരിരുവരും പിന്നോട്ട് നീങ്ങിയെങ്കിലും…ടോമിന്റെ സഹായി…അവന്റെ കഴുത്തിൽ പ്ലാസ്റ്റിക്‌ കവറിട്ടു മുറുക്കി..!!

കൈകാലിട്ടടിച്ച്…അവൻ മരണവെപ്രാളത്താൽ എന്തൊക്കെയോ ചെയ്തുകൂട്ടിയനിമിഷം…ടോം അവന്റെ തലയറുത്തെടുത്തു…!!

××××××

വലിയ ജനക്കൂട്ടത്തിനുനടുവിലൂടെ ഐജിയും നിത്യയും കയറിയ വാഹനം ആന്റണിയുടെ വീട്ടിലേക്ക് കയറിച്ചെന്നു..

നിത്യ..അത്രയും ജനക്കൂട്ടമവിടെ പ്രതീക്ഷിച്ചിരുന്നില്ല..!!

അവരിരുവരും വേഗമിറങ്ങി…ആ വീട്ടിനകത്തോട്ട് കയറിയപ്പോഴേക്കും..
വളരെ പ്രതീക്ഷയോടെ വന്ന നിത്യയും ഞെട്ടിത്തരിച്ചുനിന്നുപോയി..!!

ആ മുറിയാകെ തളം കെട്ടിക്കിടക്കുന്ന രക്തവും…കൂടെ അവരുടെ രണ്ട് തലയില്ലാതെ ശരീരവും..!!

അല്പനേരം അന്താളിച്ച് നിന്നപ്പോൾ അവൾക്ക് മനസ്സിലായി..ഐജിയുടെ മുഖത്ത് കുറച്ചുമുന്നേ വെളിവായ ഭയത്തിന്റെ കാരണമെന്താണെന്ന്…

ഫോമാലിറ്റികൾ തീർത്ത്…ഇരുവരും വേഗം അവിടുന്നിറങ്ങി..

പക്ഷേ…മുന്നേ നടന്ന കൊലപാതകങ്ങളുടെ പാറ്റേൺ ഇതിനില്ലാത്തത്…അവരെ വീണ്ടും കുഴപ്പിക്കുകയാണുണ്ടായത്..

തുടരെത്തുടരെയുള്ള കൊലപാതകങ്ങൾ..
ഒന്നിനും ഒരു ലീഡും ലഭിക്കാത്ത അവസ്ഥ..!!

തികച്ചും അവരുടെ ഫോഴ്സിന്റെ പിടിപ്പുകേടെന്നേ എല്ലാരും പറഞ്ഞിണ്ടാക്കു..!!!

ഓഫീസിൽ തിരിച്ചെത്തിയപ്പോഴും…എല്ലാരുടെയും മുഖത്ത് നിരാശ തന്നെയായിരുന്നു…
പകലന്തിയോളം കഷ്ടപ്പെട്ടിട്ടും…ഒന്നിനും ഒരു തീർപ്പ്കണ്ടെത്താനാവാത്തത് അവരുടെ ആത്മവിശ്വാസം പൂർണമായും തകർത്തെറിഞ്ഞിരുന്നു…

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.