“”അമ്മയെങ്ങനെയാ കണ്ടേ…??””
“”പോകുന്നത് ഞാൻ കണ്ടില്ല…
പിന്നെ വരുമ്പോൾ ഞാൻ ബാത്റൂമിൽ പോകാൻ എണീറ്റതായിരുന്നു…
സമയമൊന്നും ഓർമ്മയില്ല…വന്ന് കിടന്നതും ഞാനുറങ്ങി…!!””
നിത്യയ്ക്ക് അത് വല്ലാത്തൊരറിവായിരുന്നു..!!
എങ്കിലും അവൾ ചായയുണ്ടാക്കുന്നത് തുടർന്നു…
ജോണിനും അവൾക്കും ഓരോകപ്പ് ചായയുമായി വേഗം റൂമിനുനേരെ നടന്നു..
അവൻ ബാത്റൂമിലായതുകൊണ്ട് ഒരു കപ്പ് അവിടെ വച്ചശേഷം അവൾ മുകളിൽ പോയി ഡ്രെസ്സുമാറി തിരികെ വരാൻ നേരമാണ് ഫോണിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്..
നോക്കുമ്പോൾ അത് അഭിയാണ്..!!
വളരെ ആകാംഷയോടെ അവൾ അവനെ തിരിച്ചുവിളിച്ചു…
കുശാലാന്വേഷണങ്ങൾക്ക് ശേഷം അവൻ ആ ടാറ്റൂവിനെകുറിച്ച് അവളോട് എന്തൊക്കെയോ പറഞ്ഞുകൊടുത്തു…
അതോടെ..പതിയെ ആ മുഖത്തുണ്ടായ പുഞ്ചിരിയും മാഞ്ഞുതുടങ്ങി…
ഫോൺ വെച്ച് താഴെക്കിറങ്ങിയപ്പോൾ
കഴിക്കാനുള്ളതും ജോണും മേശയിൽ റെഡിയായിരുന്നു…
മൂവരും ഓരോന്ന് സംസാരിച്ചശേഷം അവൾ പോകാനായി ഇറങ്ങി..
അവന്റെ ബൈക്ക് അപ്പോഴേക്കും വീട്ടിലെത്തിച്ചിരുന്നു…
എങ്കിലും നിത്യ അതെടുക്കാൻ സമ്മതിക്കാത്തതുകൊണ്ട് ജോൺ കാറിൽ കയറി അവളെ ഡ്രോപ്പ് ചെയ്ത് നേരെ അവന്റെ റൂമിലേക്ക് പോയി..
അവരവിടെ ചെല്ലുമ്പോൾ ഐജിയും ഉണ്ടായിരുന്നു…
അദ്ദേഹത്തെ കണ്ടപ്പോൾതന്നെ അവൾ വിഷ് ചെയ്തു..
“”അവനെപ്പോഴും നിന്റെ പുറകെ തന്നെയാണോ…??””
ജോണിനെ കണ്ടത് ഇഷ്ടപ്പെടാത്തതുപോലെ ഐജി ചോദിച്ചു..
“”ഏയ്…
അവന്റെ വണ്ടി കേടായി..അതുകൊണ്ട് എന്റേത് എടുക്കാൻ വന്നതാണ് സർ..””
“”ഹമ്മ്…
കം….ഫോറൻസിക് വന്നിട്ടുണ്ട്..
ലെറ്റ്സ് ഹോപ്പ് സംതിങ്…””
ഇരുവരും നേരെ കോൺഫറൻസ് റൂമിലെത്തിയപ്പോഴേക്കും അവിടെ അവരുടെ ടീം സെറ്റായിരുന്നു…
സന്ദീപ് നിത്യയെ നോക്കി ഒരു ചിരി ചിരിച്ചെങ്കിലും അവൾ അത് പുച്ഛിച്ചുതള്ളി..
?
❤️❤️❤️❤️❤️
Kidu bro❤️ mothom twist anello ente kiliyellam poy?
മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???
?????
ഓണാശംസകൾ മുത്തേ