“”ഹേയ്…
നിങ്ങളെന്താ ഉദ്ദേശിച്ചത്..??
ഞാനാണെന്നോ…??
എന്ത്.??ആര്…??””
ആ ചോദ്യത്തിനും മറുപടിയെന്നപോലെ അത് ചിരിച്ചുകൊണ്ട്…പതിയെ വായുവിലലിഞ്ഞു ചേർന്നു…
“”നോ…..!!””
നിത്യ പെട്ടെന്ന് ആർത്തുകൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു..
പക്ഷേ..അപ്പോൾ നേരം വെളുത്തിരുന്നു എന്നത് അവൾക്ക് ആശ്ചര്യപ്രതമായിരുന്നു..!!
“”ഏഹ്…??
സ്വപ്നം കണ്ടതായിരുന്നോ…??””
മുഖത്തേക്ക് വീണുകിടന്നിരുന്ന മുടിയെല്ലാം കോതിയൊതുക്കിക്കൊണ്ട് അവൾ സ്വയം പറഞ്ഞു…
വേഗം വാഷ്‌റൂമിൽ ചെന്ന് ഒന്ന് ഫ്രഷായി താഴെക്കിറങ്ങാൻ നേരം.. അവളുടെ ഫോൺ റിങ് ചെയ്തു..
എടുത്തുനോക്കുമ്പോൾ ഐജിയും..
“”ഹാ..മോർണിംഗ് സർ…??
എന്താണ്..എനി അർജന്റ് മാറ്റർ..??””
“”നിന്റെ മിസ്ഡ് കാളും ടെസ്റ്റും ഇപ്പോഴാണ് കണ്ടത്…””
അദ്ദേഹം അത് പറഞ്ഞപ്പോൾ… നിത്യയ്ക്കത് വീണ്ടുമൊരു ഞെട്ടലാണ് സമ്മാനിച്ചത്..!!
“”അപ്പോൾ താൻ കണ്ടത് സ്വപ്നമായിരുന്നില്ലേ…??””
“”വാട്ട്…??
എന്താണ് നിത്യാ…??
ഐ ഡിഡിന്റ് ഗെറ്റ് യു..””
“”നോ…നത്തിങ് സർ…!!””
“”ബൈ ദി വേ…
ഹു ഈസ് ജോൺ…???
നീയിന്നലെ ടെക്സ്റ്റ് ചെയ്തിരുന്നല്ലോ..??””
“”സർ…
അതെന്റെ ഫ്രണ്ട്…ജോൺ..!!
ഞാൻ നേരിട്ട് പറയാം സർ.. ഇറ്റ്‌സ് കോംപ്ലിക്കേറ്റഡ്…””
നേരിൽകണ്ട് സംസാരിക്കാമെന്നുറച്ച് അവർ ഫോൺ കട്ട്ചെയ്ത് താഴേക്കിറങ്ങി..
എങ്കിലും…ഐജി അങ്ങനെ ചോദിച്ചത് അവളിൽ ആശ്ചര്യമുളവാക്കി …
“”ഹമ്മ്…
എല്ലാ കേസിന്റെയും ഭാരം എപ്പോഴും പുള്ളീടെ തലക്ക്മുകളിലിരിപ്പാണെന്ന് തോന്നുന്നു…
പാവം..!!””
അടുക്കളയിൽ പ്രവേശിക്കവേ നിത്യ സ്വയം പിറുപിറുത്തു..
“”ആഹാ…
എന്തൊക്കെയോ പറഞ്ഞുകൊണ്ടാണല്ലോ രാവിലെത്തന്നെ വരവ്..
ഇന്നെന്തേ ജോഗിങ്ങിന് പോവാഞ്ഞേ…??””
?
❤️❤️❤️❤️❤️
Kidu bro❤️ mothom twist anello ente kiliyellam poy?
മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???
?????
ഓണാശംസകൾ മുത്തേ