ദി ഡാർക്ക് ഹവർ 15 {Rambo} 1860

അത് എവിടെ കണ്ടെന്നുള്ള അവന്റെ ചോദ്യത്തിനുമാത്രം നിത്യ ഉത്തരം നൽകിയില്ല…

എങ്കിലും അവസാനമായി ഫോൺ വെക്കുന്നതിനുമുന്നേ അവൻ ഒരുകാര്യംകൂടെ പറഞ്ഞു..

“”അവർ അതിശക്തരും..സ്വന്തം കരുത്തിൽ അഹങ്കരിച്ചവരുമായിരുന്നു…

ഈ ലോകത്തിന്റെ നിലനിൽപ്പിനുപോലും ഒരുപക്ഷേ അവർ ഭീഷണിയായിപ്പോയേക്കാം…

കരുതിയിരിക്കുക…അവർ നമ്മളുടെ കൂടെതന്നെയുണ്ട്…!!””

അതോടൊപ്പം കഴിഞ്ഞ ദിവസം പുലർച്ചെ ആരോ വീട്ടിലേക്ക് കയറിവന്നതായി അമ്മ കണ്ടെന്ന് പറഞ്ഞതും അവളുടെ മനസ്സിൽ തികട്ടിവന്നത്…

അവൾ ഞെട്ടിപ്പിടഞ്ഞെഴുനേറ്റ് വേഗം തന്റെ ഫോണിലെ പാപ്പച്ചന്റെ
പോസ്റ്റ്മോർട്ടം റിപ്പോർട്ട് എടുത്തു നോക്കി..

അതിൽ സമയം രേഖപ്പെടുത്തിയത് രണ്ടിനും നാലിനുമിടയ്ക്കും..!!

“”ശരിയാണ്…

നേരം വെളുക്കാൻ നേരം..അവൻ നന്നായി വിയർത്തിട്ടുമുണ്ടായിരുന്നു…

അപ്പോൾ….അപ്പോളിതെല്ലാം അവൻ..””
ഒരു ഞെട്ടലോടെയാണ് നിത്യ അത് പറഞ്ഞ് നിർത്തിയത്..

അപ്പോഴേക്കും അവളുടെ ഉറക്കാമെല്ലാം നഷ്ടപ്പെട്ടിരുന്നു..
തുറന്നു കിടന്ന ജാലകത്തിലൂടെ ശൂന്യതയിലേക്ക് തുറിച്ചുനോക്കി അവൾ അല്പനേരം സ്തംഭിച്ചിരുന്നുപോയി..!!

വേഗം ഐജിയെ കാര്യമറിയിക്കാനായി ഫോൺ വിളിച്ചെങ്കിലും..അത് അറ്റൻഡ് ചെയ്തില്ല..

എങ്കിലും…അവൾ അദ്ദേഹത്തിന് ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു..

എല്ലാമൊന്ന് കലങ്ങിതെളിഞ്ഞു അവർക്കുമുന്നിൽ വെളിവാകുമെന്ന് കരുതിയിരിക്കുന്ന സമയത്ത്‌ തന്നെയാണ് അവളുടെ മനസ്സിൽ ഇപ്രകാരം തോന്നിപ്പിച്ചത്..

“”ഇതുവരെ തന്റെ മനസ്സിൽ തോന്നിയതെല്ലാം ഏകദേശം ശരിയുമായിരുന്നു…
അങ്ങനെയെങ്കിൽ…ഇതും…!!””
ആത്മഗതം പോലെ അവൾ പറഞ്ഞു

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.