“”ഹമ്മ്…
ഞാനും അതിനുവേണ്ടിതന്നെയാണ് കാത്തിരിക്കുന്നത് സർ…
കുറേകാലമായല്ലോ ലൂഥർ കളി തുടങ്ങിയിട്ട്..
ഇത്തവണ അവനെ നമുക്ക് പൂട്ടണം..!!
അതിനെനിക്ക് ജോണിന്റെ സഹായം വേണ്ടിവരും…
അവനെ മുൻനിർത്തി ഞാൻ കരുക്കൾ നീക്കും..””
അവളുടെ മുഖത്ത് ഒരു ഗൂഡതയേറിയ പുഞ്ചിരി വിടർന്നു..
ശേഷം…ഫയലുകളെല്ലാം കൊടുത്ത് അവൾ വീട്ടിലേക്ക് പോകാനായി തയാറെടുത്തു..
ജോണിനെ വിളിച്ച് വണ്ടിയുമായെത്താൻ അല്പം മുന്നേ പറഞ്ഞതുകൊണ്ട് അവൻ പുറത്തെത്തിയിട്ടുണ്ട്..
അന്ന് അവിടുന്നിറങ്ങുമ്പോൾ…നിത്യയുടെ മനസ്സ് നിറഞ്ഞിരുന്നു..
അവൾ കാരണം അത്രയേറെ വിഷമിപ്പിച്ച കേസിനെ ഒരുവിധം ലഘൂകരിക്കാൻ ആയെന്ന തോന്നലിൽ..
അടുത്ത ദിവസത്തിൽ… അവർക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുകയും അതിൽ അവര് ചിന്തിച്ചത് പോലെയാണെന്ന് വ്യക്തമാവുകയും ചെയ്തു…
അന്ന് രാത്രി അവൾ ജോണിനോട് സംസാരിച്ചശേഷം…
പതിയെ ഉറങ്ങാനായി കിടന്നു…
××××××
ഗാഢമായ ഉറക്കത്തിൽ… അവളുടെ മനസ്സിലൂടെ കഴിഞ്ഞ ദിവസം അഭിയെ വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ കടന്ന് പോയി…
അത് ബ്ലഡ് ഡ്രാഗൺ ആണെന്നും… ബ്ലാക്ക് മാജിക്കുകാരുടെയിടയിൽ അതിശക്തരുടെ ചിഹ്നമായി കണക്കാക്കുന്നതെന്നും..!!
പക്ഷേ…അവരുടെ വംശനാശം സംഭവിച്ചതിൽപിന്നെ അത്തരം ചിത്രങ്ങളോ കൊത്തുപണികളോ മറ്റോ എവിടെയും കണ്ടിട്ടില്ല എന്നും അവൻ കൂട്ടിച്ചേർത്തത് അവളോർത്തു..
അത് എങ്ങനെ സംഭവിച്ചുവെന്നോ അതോ ഇപ്പോഴും എവിടെയെങ്കിലും അത്തരം ആളുകൾ ജീവിച്ചിരിപ്പുണ്ടോ എന്നതും സംശയമാണെന്നത് അവൻ കൂട്ടിച്ചേർത്തു…
അതും നൂറ്റാണ്ടുകൾക്ക്മുന്നേ ജീവിച്ചിരുന്നവർക്കെ അതിന്റെയൊക്കെ കഴിവും മറ്റും ലഭ്യമായിരുന്നുള്ളത്രെ..!!
?
❤️❤️❤️❤️❤️
Kidu bro❤️ mothom twist anello ente kiliyellam poy?
മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???
?????
ഓണാശംസകൾ മുത്തേ