ദി ഡാർക്ക് ഹവർ 15 {Rambo} 1860

മേ ബി…എന്തെങ്കിലും കെമിക്കൽസിന്റെ പ്രെസെൻസ് ഉണ്ടായേക്കാം…””

“”അതേ… അതുകൊണ്ട് തന്നെ ഇതിൽ എന്ത് സാമ്യതയാണ് കാണാൻ സാധിക്കുന്നത്…??””

“”സർ…

അയാളുടെ ശരീരം ശ്രദ്ധിച്ചിരുന്നല്ലോ..””
നിത്യ സ്ക്രീനിൽ ബോഡിയുടെ ഒരു പിച്ചർ ഓപ്പൺ ചെയ്തു..

“”സർ ഇത് നോക്കു…

ശരീരത്തിൽ അന്നത്തേതുപോലെ ഫ്ലൂയിഡ് പ്രെസെൻസ് കാണുന്നില്ല…
ശരീരം ജീർണ്ണിച്ച പോലെ…പക്ഷെ ഐസിലായതിനാൽ നമുക്ക് സ്മെല്ലും ലഭിച്ചില്ല..
അത്രയ്ക്ക് പഴകിയതായും കാണാൻ സാധിച്ചില്ല..

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടെ ലഭിച്ചാൽ നമുക്ക് വ്യക്തമാകും ഇത്..

പിന്നെ..അയാളുടെ ബാക്ക്ഗ്രൗണ്ട്‌സ്…
അതിൽ സംശയിക്കത്തക്ക ഒന്നും തന്നെയില്ല സർ…ഒന്നൊഴികെ…””

അവളുടെ തോന്നലിൽ സത്യമുണ്ടെന്നപോലെ…എല്ലാവരും നിത്യയിൽതന്നെ കണ്ണുംനട്ടിരുന്നു..

“”ഹി റ്റൂ റൺസ് എ ചാരിറ്റി…

ലൈക്ക് ആന്റണി…!!””

“”പക്ഷേ..നമുക്കിതെങ്ങനെ ബന്ധിപ്പിക്കാൻ സാധിക്കും..??””

“”സർ…
അവരുടെ ഓഫീസിൽ ചെന്ന് ഞാൻ നേരിട്ട് അവർ സഹായിച്ച വ്യക്തികളുടെ ലിസ്റ്റെടുത്തു..

വളരെ വലിയ ലിസ്റ്റ് ഉണ്ടായിരുന്നെങ്കിലും..
അതിൽ ഇൻഡിവിജ്വലായി അവർ സഹായിച്ചിരിക്കുന്നത് അഞ്ചുപേരെയാണ്..

അതിൽ നാലുപേർ ജീവിച്ചിരിപ്പില്ല..
അതിൽ ജീവിച്ചിരിക്കുന്ന സ്ത്രീയെ ഞാൻ പോയി കണ്ടു സർ…””

“”സാറേ…

മാഡം തെറ്റായ വഴിയിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നതെന്ന് തോന്നുന്നു…

ദിസ് ഈസ്‌ റബ്ബിഷ്…””
സന്ദീപ് നിത്യയുടെ ഇടയിൽകയറി പറഞ്ഞു..

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.