കു::കു അധ്യായം 04- കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.📜🚀📜 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 68

Views : 3380

കു :: കു അധ്യായം 04 – കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.📜🚀📜

Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]

[Previous Part]

 

പേപ്പർ റോക്കറ്റുകൾ…! ശൂ…! 🚀

 

റോക്കറ്റുകളെന്നും കുമാരേട്ടന് വീക്ക്നെസ് ആയിരുന്നു… ഞാൻ ആദ്യമായി റോക്കറ്റ് ഉണ്ടാക്കാനും വിടാനും പഠിച്ചത്, ആറാം ക്ലാസ്സിലായിരുന്നു. പേപ്പർ വാണങ്ങൾ ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ചത്, അന്നൊക്കെ വൈകിട്ട് ഞാൻ ട്യൂഷൻ ക്ലാസ്സിന് പോയികൊണ്ടിരുന്ന സെന്ററിലെ സഹ.പഠിപ്പിയായിരുന്ന സൂരജ് എന്ന പയ്യനായിരുന്നു.

 

എന്നെക്കാളും ഒരു മൂന്നാല് വയസ്സ് ഇളപ്പമുള്ള ഒരു കൊച്ചുപയ്യൻ… എന്നെ എപ്പോ കണ്ടാലും അണ്ണാ’ന്ന് വിളിച്ചോണ്ട് അടുത്തേക്ക് വരുമായിരുന്നു അവൻ. അവനൊക്കെ ഇപ്പോൾ എവിടാണോ എന്തോ…🚶🏻‍♂️✨️

 

(ബൈ ദി ബൈ, ആ ട്യൂഷൻ സെന്ററിനെ കുറിച്ച് വേറൊരു അധ്യായത്തിൽ പറഞ്ഞു തരാം…)

 

അങ്ങനെ സൂരജ്, എന്നെ റോക്കറ്റ് ഉണ്ടാക്കാൻ പഠിപ്പിക്കുന്നത് വരെ എനിക്കത് വെറുത മടക്കിയുണ്ടാക്കാൻ മാത്രമേ അറിയുമായിരുന്നുള്ളു. ആ ഉണ്ടാക്കുന്നതാണെങ്കിൽ പറക്കുകയുമില്ല. അവനാണ് എന്നെ എങ്ങനെയൊരു റോക്കറ്റ് ഉണ്ടാക്കണമെന്ന് പഠിപ്പിച്ചത്.

 

പക്ഷേ അതിന് ശേഷമാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്… ഞാനങ്ങനെ റോക്കറ്റ് ഉണ്ടാക്കാൻ പഠിച്ചതോടെ എനിക്ക് പിന്നെ അതായി പണി…

 

കിട്ടുന്ന അവധി ദിനങ്ങളിൽ രാവിലെതന്നെ, പഴയ എഴുതിതീർന്ന നോട്ടുബുക്കുകളിൽ നിന്ന് പേപ്പർ വലിച്ചുകീറിയെടുത്ത്, സൂരജ് പഠിപ്പിച്ചരീതിയിൽ റോക്കറ്റ് ഉണ്ടാക്കി മുകളിലേക്ക് പറപ്പിച്ചു വിടാൻ തുടങ്ങി.

 

അവയാണെങ്കിൽ നീലാകാശത്തിന്റെ, കാറ്റാലുള്ള തലോടലേറ്റ്, അന്തരീക്ഷത്തിലൂടെ തിരികെയിറങ്ങി വരുന്നത് കാണാൻ നല്ല രസമായിരുന്നു. 😇

 

അങ്ങനെയിരിക്കെ ഒരു സ്കൂളിൽ, ഞാനും എന്റെ റോക്കറ്റും കാരണം എന്റെ ക്ലാസിനു മൊത്തോം, ക്ലാസ്സ്‌ ടീച്ചറിന്റെ കൈയിൽ നിന്ന് അടിയും വഴക്കും കൊള്ളേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഏഴാം ക്ലാസ്സിലായിരുന്നു ആ സംഭവം. ഏഴാം ക്ലാസ്സ്‌, സ്റ്റാൻഡേർഡ്- സി.

Recent Stories

The Author

അശ്വിനി കുമാരൻ

5 Comments

Add a Comment
  1. Sunandha full version ini varummo..

    1. അശ്വിനി കുമാരൻ

      വരും.

    2. ത്രിലോക്

      അവനോട് ചോദിച്ചു ഞാൻ മടുത്തിരിക്കുവാ… ഇനി നീ ചോദിക്ക്… 🥴🥴🥴🥴

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com