കു::കു അധ്യായം 04- കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.??? [??????? ????????] 69

(ഈ പറയുന്ന അബിയെന്ന പയ്യൻ, ഞാനുൾപ്പടെയുള്ള ആറംഗ സംഘത്തിലെ പ്രധാനികളിലൊരാളാണ്. അഞ്ചാം ക്ലാസ്സ്‌ മുതൽ ഞങ്ങളുടെ ഇരിപ്പിടം, വലത് വശത്തെ ഫസ്റ്റ് ബെഞ്ച് ആയിരുന്നു.

ആ ഫ്രണ്ട് ബെഞ്ചിലിരുന്നു ഞാനും ബാക്കി അഞ്ച് കൂട്ടുകാരും കാട്ടികൂട്ടിയ വേലത്തരങ്ങൾക്ക് യാതൊരു കണക്കുമില്ലായിരുന്നു. ?

ഏഴാം ക്ലാസ്സ്‌ വരെയത് ഞങ്ങളാ നില തുടർന്നുപോന്നു. പക്ഷേ എട്ടാം ക്ലാസ്സിൽ ഒരൂക്കൻ ട്വിസ്റ്റുണ്ടായി…അതെന്താണെന്ന് പിന്നെ പറഞ്ഞുതരാം. ☺️)

 

ആഹ് അതൊക്കെ പോട്ടെ, Let’s Come Back to the Matters…

 

അങ്ങനെ സജിത ടീച്ചർ അബിയെ ക്ലാസ്സ്‌ മോണിറ്റർ ചെയ്യാൻ വേണ്ടി പിടിച്ചുനിർത്തിയെങ്കിലും അത് കൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ല. കാരണം അബിയും കൂടെ അവനെ ടീച്ചറേൽപ്പിച്ച പണി ചെയ്യാതെ ഇവരെയിങ്ങനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്…

 

ടീച്ചറിന്റെ ടേബിളിൽ കുറച്ച് നേരം കേറിയിരുന്ന് ഞങ്ങളെ നിരീക്ഷിച്ചു കൊണ്ടിരുന്ന കുറച്ചുകഴിഞ്ഞതും അവൻ മറ്റുള്ളവരുടെ അടുത്ത് ചെന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് ഞാൻ കണ്ടത്.

 

അത്രയും നേരം ബോറടിച്ചു ചത്ത ഞാൻ എന്റെയും എന്റെ തൊട്ടടുത്തിരുന്ന ചങ്ക് ആദിത്യന്റെയും ബോറടിമാറ്റാൻ ഒരു സൂത്രം പ്രയോഗിച്ചു…

 

ഞാനുടനെ തന്നെ എന്റെ കൈയിലിരുന്ന നോട്ട് ബുക്കിലെ ബാക്ക് സൈഡിൽ ഓരോന്ന് കുത്തിവരച്ച് ഉപയോഗശൂന്യമായ ഒരു പേപ്പർ കീറിയെടുത്ത് അതുവെച്ചൊരു കിടിലൻ റോക്കറ്റ് ഉണ്ടാക്കാനാരംഭിച്ചു.

 

ഞാൻ റോക്കറ്റ് ഉണ്ടാക്കുന്നത് എന്റെ ചങ്ക് ആദിത്യനും അവന്റെ തൊട്ടടുത്തിരുന്ന എന്റെ മറ്റൊരു ചങ്ങായി, ഋഷികേശും അത്ഭുതത്തോടെ നോക്കിക്കൊണ്ടിരുന്നു.

ആ റോക്കറ്റ് വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയതിന് ശേഷം, ഞാനതുമായി എഴുനേറ്റു.

5 Comments

Add a Comment
  1. Sunandha full version ini varummo..

    1. അശ്വിനി കുമാരൻ

      വരും.

    2. ത്രിലോക്

      അവനോട് ചോദിച്ചു ഞാൻ മടുത്തിരിക്കുവാ… ഇനി നീ ചോദിക്ക്… ????

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *