കു::കു അധ്യായം 04- കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.??? [??????? ????????] 69

ഞാനെന്താണ് ഇനി ചെയ്യാൻ പോകുന്നതെന്ന് ആദിയും ഋഷിയും ഉറ്റുനോക്കികൊണ്ടിരുന്നു. ഞാൻ എന്റെ കൈയിലിരുന്ന റോക്കറ്റ് പതിയെ പറത്തിവിട്ടു…നല്ല ഫോഴ്‌സിന് അത് പറത്തിവിട്ടാൽ എനിക്ക് പണി കിട്ടും… ഒരു പക്ഷേ എനിക്ക് മാത്രമല്ല ക്ലാസ്സിലെ ഒന്നടങ്കം പിള്ളേർക്കും പണി കിട്ടിയെന്നിരിക്കും.

 

ബികോസ് അത് അപ്പുറത്തെ ക്ലാസ്സിലേക്ക് പറന്നു പോയാൽ വരുന്ന ഭവിഷ്യത്ത് ചില്ലറയല്ല…

 

ഒന്നാമത് അപ്പുറത്തെ ക്ലാസ്സിലെ സജിത ടീച്ചർ, ഞങ്ങളുടെ ബഹളം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്.

 

ഇനി അതിന്റെ കൂടെ എന്റെ റോക്കറ്റും കൂടെയായായാൽ, ഞങ്ങൾക്ക് കിട്ടാൻ പോകുന്ന പണി ഇതിലും ഭീകരമായിരിക്കും.

 

അത് മനസ്സിൽ വെച്ചുകൊണ്ടാണ് ഞാനത് ക്ലാസ്സിലെ ഓഫായിരുന്ന ഫാനിന്റെ നേർക്ക് പതിയെ പറത്തി വിട്ടത്…

 

പക്ഷേ എന്റെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചുകൊണ്ട് ആ റോക്കറ്റ് തൊട്ടപ്പുറത്തെ സൈഡിൽ പിള്ളേരോട് വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന അബിയുടെ മുന്നിലാണ്  വന്ന് വീണത്…??‍♂️

 

ഞാൻ ഊതിപറപ്പിച്ചു വിട്ട റോക്കറ്റ് അബിയുടെ മുന്നിൽ കിടക്കുന്നത് കണ്ട് എന്റെ ഉള്ളൊന്നു ആളിപോയി…! കാര്യങ്ങൾ കൈവിട്ടു പോയെന്നു എനിക്ക് മനസ്സിലായി.

 

തന്റെ മുന്നിൽ ആരോ ഒരാൾ പറത്തിവിട്ട റോക്കറ്റ് കിടക്കുന്നത് കണ്ട് അവനത് കുനിഞ്ഞെടുത്തിട്ട് അത് ആരാണ് വിട്ടതെന്നു അറിയാനായി ചുറ്റുപാടും നോക്കിയപ്പോൾ അവൻ, റോക്കറ്റിലേക്ക് ആശങ്കയോടെ നോക്കിനിൽക്കുന്ന എന്നെ കണ്ടു.

 

അതോടെ അവന് കാര്യം മനസ്സിലായി.. ഞാനാണ് ആ പേപ്പർ റോക്കറ്റ് പറത്തി വിട്ടതെന്ന്. അബി, ക്ലാസ്സ്‌ ടൈമിൽ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലെന്ന് എനിക്ക് ആംഗ്യം കൊണ്ടൊരു വാണിംഗ് തന്നതിന് ശേഷം അത് എനിക്കുനേരെ പറത്തിവിട്ടു…

 

പക്ഷേ അത് എനിക്ക് നേരെ വരാതെ, എന്റെ സൈഡിൽ ഒരു ബെഞ്ച് അപ്പുറത്ത് ഉണ്ടായിരുന്ന ബെഞ്ചിലിരുന്ന രാഹുലിന്റെ തലയിൽ കൊണ്ടു. പോരെ പൂരം… ?

5 Comments

Add a Comment
  1. Sunandha full version ini varummo..

    1. അശ്വിനി കുമാരൻ

      വരും.

    2. ത്രിലോക്

      അവനോട് ചോദിച്ചു ഞാൻ മടുത്തിരിക്കുവാ… ഇനി നീ ചോദിക്ക്… ????

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *