കു::കു അധ്യായം 04- കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.??? [??????? ????????] 69

അവരെന്നിട്ട് അബിയെ വിളിച്ചു വരുത്തിയിട്ട്, ആരാണ് ഇത് തുടങ്ങി വെച്ചതെന്ന് ചോദിച്ചു.

 

കാർത്തിക ടീച്ചർ ചോദിച്ചത് കേട്ട് അബി ഒരു നിമിഷം എന്നെയൊന്നു നോക്കി. ഞാനാണെങ്കിൽ അവനോട് പറയരുതേയെന്നു കണ്ണുകൾകൊണ്ട് ആംഗ്യം കാണിച്ചു. പക്ഷേ എന്റെ അപേക്ഷ പാടെ തിരസ്കരിച്ചുകൊണ്ട് അവൻ,

 

ആദ്യം റോക്കറ്റ് ഉണ്ടാക്കി വിട്ടത് ഞാനാണെന്ന് ടീച്ചറോട് പറഞ്ഞു. അബി പറഞ്ഞത് കേട്ട് കാർത്തിക ടീച്ചർ എന്റെയടുത്തെത്തി. എന്നിട്ട് എന്നോട് എഴുനേൽക്കാൻ പറഞ്ഞു.

 

അവര് അടി തരാൻ പോകുകയാണെന്നു മനസ്സിലായ ഞാൻ സമയം കളയാതെ, ശിക്ഷയേറ്റു വാങ്ങാനായി എഴുനേറ്റു…! ഇല്ലെങ്കിൽ അതിനും കൂടെ ശിക്ഷ വേറെ കിട്ടും.

 

ക്ലാസ്സിൽ റോക്കറ്റ് പറത്തി കളിച്ചതിന്റെ ശിക്ഷ എനിക്ക് മാത്രമായി ഒതുക്കി കിട്ടുന്നതിന്റെ കാഴ്ചയുടെ സുഖത്തിലായിരുന്നു ബാക്കിയുള്ളവർ. ?

 

പക്ഷേ ടീച്ചറുടെ അടുത്ത നീക്കം എന്നെയും ക്ലാസ്സിലെ ബാക്കിയുള്ള പയ്യന്മാരെയും അമ്പരപ്പിച്ചുകളഞ്ഞു…

 

മറ്റൊന്നുമല്ല.. ഞാൻ എഴുന്നേറ്റത് കണ്ട് കാർത്തിക ടീച്ചർ ബാക്കിയുള്ളവരോടും എഴുനേൽക്കാൻ പറഞ്ഞു. (ഹും… ? ടീച്ചേഴ്‌സ് എനിക്ക് തരുന്ന സ്പെഷ്യൽ കൺസിഡറേഷന്റെ ഒരു പവർ ?)

 

ഇനി ആ പ്രേത്യേക ആനുകൂല്യമെതെന്ന് പറയാം…

 

അന്ന് അഞ്ച് മുതൽ പത്ത് വരെ ആ സ്കൂളിൽ പഠിക്കുമ്പോൾ, ഡീസെന്റും, പാവവുമായ സ്റ്റുഡന്റിന്റെ ഇമേജായിരുന്നു എനിക്കുണ്ടായിരുന്നത്.

പഠിപ്പിയൊന്നും അല്ലെങ്കിലും ക്ലാസ്സിൽ യാതൊരു പ്രശ്നത്തിനും പോകാത്ത ഏതാനും കുറച്ചു വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നവനായിരുന്നു ഞാൻ.

പോരാത്തേന് സ്കൂളിൽ യു.പി ഡിവിഷനിലെ ഔട്ട്സ്റ്റാന്റിങ് ക്വിസ് വിന്നറായിരുന്നു ഞാൻ അക്കാലത്ത്. ഒരു പത്ത് മത്സരങ്ങൾ നടത്തിയാൽ അതിൽ ഏഴണ്ണവും ഫസ്റ്റടിക്കുന്നത് ഞാനായിരുന്നു. ?

ഇതിന്റെയെല്ലാം കൂട്ടത്തിൽ കാഴ്ചക്കുറവിന്റെ പ്രശ്നമുള്ളത് കൊണ്ട് നല്ല പവറുള്ള ലെൻസായിരുന്നു ഞാൻ കണ്ണടയിൽ ഉപയോഗിച്ചിരുന്നത്…

5 Comments

Add a Comment
  1. Sunandha full version ini varummo..

    1. അശ്വിനി കുമാരൻ

      വരും.

    2. ത്രിലോക്

      അവനോട് ചോദിച്ചു ഞാൻ മടുത്തിരിക്കുവാ… ഇനി നീ ചോദിക്ക്… ????

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *