കു::കു അധ്യായം 04- കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.??? [??????? ????????] 69

 

ക്ലാസ്സിലെ പയ്യന്മാരുടെ വാശിയേറിയ റോക്കറ്റ് വിടൽ മത്സരം കണ്ടുകൊണ്ടിരിക്കെ, ഏതുനിമിഷവും അപ്പുറത്ത് പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്ന സജിത ടീച്ചർ ഇതറിയുമെന്നും ഞങ്ങളെ തൂക്കുമെന്ന പേടിയായിരുന്നു അന്നേരം എന്റെ മനസ്സ് നിറയെ…

 

ഒടുവിൽ ഞാൻ ഭയന്നത് തന്നെ സംഭവിച്ചു…

 

ഈ കലാപരിപാടി നടക്കുന്നതിനിടയിൽ ആരോ പറത്തിവിട്ട ഏതാനും റോക്കറ്റുകൾ കഷ്ടകാലത്തിന് വഴിവിട്ട് ഞങ്ങളുടെ ക്ലാസ്സിനെ മറ്റേ ക്ലാസ്സുമായി വേർതിരിച്ചിരുന്ന തട്ടികയ്ക്ക് മുകളിൽ പൊങ്ങിപറന്ന് നേരെ അപ്പുറത്ത് പോയി ലാൻഡ് ചെയ്തു…. ?

 

ഇത് കണ്ട അഭിലാഷെന്ന പയ്യൻ, ഇങ്ങനെ ഉറക്കെ വിളിച്ചുകൂവി :” ചതിച്ചെടാ.. ദോ റോക്കറ്റ് അപ്പുറത്ത് പോയെടാ… എല്ലാവരും നിർത്തിക്കെ…”

 

അഭിലാഷ് പറഞ്ഞത് കേട്ട് പേടിച്ച എല്ലാവരും അവരുടെ കൈയിലിരുന്ന പേപ്പർ റോക്കറ്റുകളെല്ലാം തറയിലേക്ക് ചുരുട്ടിയെറിഞ്ഞിട്ട് അവരവരുടെ സ്ഥാനത്ത് പോയിരുന്നു…

 

അപ്പുറത്ത് സജിത ടീച്ചറിന്റെ, ദേഷ്യത്തോടെ ഉറക്കെയുള്ള സംസാരം കേൾക്കാമായിരുന്നു…

 

: “ഈ ഏഴ് സിയിലെ പിള്ളേരെക്കൊണ്ട് തോറ്റല്ലോ ഞാൻ… ഇനി ഇവന്മാരുടെ ക്ലാസ്സ്‌ ടീച്ചറിനെ വിളിച്ചാലേ എല്ലാം ശരിയാകുകയുള്ളൂ..”

 

എന്ന് അവർ പറയുന്നത് കേട്ട് ഞങ്ങൾക്ക് ശരിക്കും പേടിയായി…

ഏതാനും നിമിഷം കഴിഞ്ഞതും ക്ലാസ്സിന്റെ വരാന്തയിൽ ടീച്ചർ നടന്നുപോകുന്നതിന്റെ ശബ്ദം ഞങ്ങൾ കേട്ടു.

 

ഞങ്ങളുടെ ക്ലാസ്സിന്റെ വാതിൽക്കലെത്തിയപ്പോൾ അവരൊന്നു നിന്നു എന്നിട്ട് ഞങ്ങളുടെ നേർക്ക് കടുത്തൊരു നോട്ടമയച്ചിട്ട് തിരിഞ്ഞ് നേരെ സ്റ്റാഫ്‌ റൂമിലേക്ക് പോയി.

 

അവർ തിരിഞ്ഞു നടക്കുന്നതിനിടെയാണ് ഞങ്ങളൊരു ചിരിപ്പിക്കുന്ന സീൻ കണ്ടത്.. അവരുടെ പിന്നിലെ മുടിക്കെട്ടിൽ ആരോ പറത്തിവിട്ട കുറ്റി റോക്കറ്റ് വളരെ സുരക്ഷിതമായി ഇരിക്കുന്നു…??

 

അത് കണ്ട് ഞങ്ങൾക്ക് ചിരിപൊട്ടിയെങ്കിലും ഞങ്ങളത് സ്വയം നിയന്ത്രിച്ചു. അല്ലായിരുന്നുവെങ്കിൽ അവരത് കേട്ട് തിരിച്ചുവന്ന് ഭരണിപ്പാട്ട് വല്ലതും പാടിയേനെ.

5 Comments

Add a Comment
  1. Sunandha full version ini varummo..

    1. അശ്വിനി കുമാരൻ

      വരും.

    2. ത്രിലോക്

      അവനോട് ചോദിച്ചു ഞാൻ മടുത്തിരിക്കുവാ… ഇനി നീ ചോദിക്ക്… ????

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *