കു::കു അധ്യായം 04- കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.??? [??????? ????????] 69

അതിങ്ങനെയായിരുന്നു… ഒരു ചൊവ്വാഴ്ച പ്രവർത്തിദിവസം… ഉച്ചയ്ക്ക് ഇന്റർവെൽ കഴിഞ്ഞ് ആദ്യപീരിയഡ്… അഥവാ അഞ്ചാമത്തെ പീരിയഡ്.

 

അന്ന് സ്കൂളിൽ ചൊവ്വാഴ്ച മാത്രം ഉച്ചയ്ക്ക് ശേഷം അടുപ്പിച്ചുകൊണ്ടു അഞ്ചാമത്തെയും ആറാമത്തെയും പീരിയഡ് സെയിം വിഷയമായിരുന്നു പഠിപ്പിച്ചിരുന്നത്.

 

ഞങ്ങൾക്കാണെങ്കിൽ മാത്തമറ്റിക്സായിരുന്നു വിഷയം… ഈ പറയുന്ന മാത്‍സ്, ക്ലാസ്സിലെ മൊത്തോം വരുന്ന മുപ്പത് ആണ്പിള്ളേർക്കും പേടിയുള്ള വിഷയമായത് കൊണ്ട് ഞങ്ങൾ, അതായത് ഈയുള്ളവൻ ഉൾപ്പടെ മാത്‍സ് സാറിന്റെ അനിവാര്യമായ ആഗമനത്തിനായി ആശങ്കയോടെ കാത്തിരുന്നു…

 

പക്ഷേ അന്നെന്തുകൊണ്ടോ എന്തോ ഭാഗ്യത്തിന് മാത്‍സ് സാറ് വന്നില്ല…? അതോടെ പയ്യൻസ്, ക്ലാസ്സിൽ ഒരു ടീച്ചർ വന്നിലെങ്കിൽ എന്താണോ അവന്മാരുടെ കലാപരിപാടികൾ, അതങ്ങ് തുടങ്ങി. മാത്രമല്ല ഇപ്പോൾ രണ്ട് പീരീയിഡാണ് ഫ്രീയായി കിട്ടിയിരിക്കുന്നത്.

 

പക്ഷേ വെറും ഏതാനും തട്ടികകൾ കൊണ്ട് ഞങ്ങളുടെ ക്ലാസ്സിനെ വേർതിരിച്ചിരുന്ന തൊട്ടപ്പുറത്തെ ക്ലാസ്സിലെ പയ്യന്മാർക്ക് അന്നേരം വേറൊരു ടീച്ചർ ക്ലാസ്സെടുക്കുകയാണെന്ന കാര്യം ഇവന്മാർ സൗകര്യപൂർവ്വം വിസ്മരിച്ചുകളഞ്ഞു.

 

അല്ലേലും അതങ്ങനെ തന്നെയാണല്ലോ…സ്വാഭാവികമായും പിള്ളേരുടെ ബഹളം കാരണം അപ്പുറത്തെ ക്ലാസ്സിലെ ടീച്ചർ, ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നു ഉപദേശപ്രസംഗം തുടങ്ങും.

 

ആ ഉപദേശപ്രസംഗവും കഴിഞ്ഞ് അവർ പോയാലും ഇവന്മാരത് മൈൻഡ് ചെയ്യാതെ പിന്നേം അവരുടെ കലാപരിപാടികൾ തുടർന്നു കൊണ്ടേയിരിക്കും…

 

അത് തന്നെയാണ് ഇവിടേം സംഭവിച്ചത്.. അപ്പുറത്ത് സോഷ്യൽ സയൻസ് ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്ന സജിത ടീച്ചർ, ഞങ്ങടെ ക്ലാസ്സിൽ വന്ന് ദേഷ്യത്തോടെ എന്തെക്കെയോ പറഞ്ഞിട്ട്,

 

എന്റെ ബെഞ്ചിലുണ്ടായിരുന്ന അബി എന്ന പയ്യനെ, സംസാരിക്കുന്നവരുടെ പേരെഴുതാനായി നിർത്തിയിട്ട് അവരുടെ ക്ലാസ്സിലേക്ക് പോയി. അന്ന് അവനാണ് ഞങ്ങളുടെ ക്ലാസ്സ്‌ ലീഡർ.

5 Comments

Add a Comment
  1. Sunandha full version ini varummo..

    1. അശ്വിനി കുമാരൻ

      വരും.

    2. ത്രിലോക്

      അവനോട് ചോദിച്ചു ഞാൻ മടുത്തിരിക്കുവാ… ഇനി നീ ചോദിക്ക്… ????

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *