കു::കു അധ്യായം 04- കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.??? [??????? ????????] 69

റോക്കറ്റിന്റെ ഏറ് കൊണ്ട രാഹുൽ, ആ റോക്കറ്റ് ആരാണ് അവന്റെ നേർക്ക് എറിഞ്ഞെതെന്നറിയാനായി ചുറ്റും നോക്കിയപ്പോൾ അവനെയും ശ്രദ്ധിച്ചുകൊണ്ട് നിന്നിരുന്ന എന്നെയും അബിയെയും കണ്ടതോടെ ക്ലാസ്സിലെ നല്ല ഒന്നാംതരം ഷോ.മാനായ അവൻ, പുഞ്ചിരിച്ചുകൊണ്ട് കൈയിലിരുന്ന റോക്കറ്റ് എന്റെ നേർക്ക് പറത്തി വിട്ടു…

 

അത് ഞാൻ കൃത്യമായി ക്യാച്ച് ചെയ്തു പിടിച്ചിട്ട്.. എല്ലാം കാര്യങ്ങളെല്ലാം കുഴപ്പമില്ലാതെ അവസാനിച്ചതിന്റെ സമാധാനത്തോടെ തിരികെ ബെഞ്ചിലിരുന്നു…

 

എന്നാൽ യഥാർത്ഥ പ്രശ്നം പിനീടാണ് തുടങ്ങിയത്… തുടങ്ങിവെച്ചത് രാഹുലും.

 

എനിക്കെന്റെ റോക്കറ്റ് എറിഞ്ഞു തന്നതിന് ശേഷം രാഹുൽ, അബിയെ ലക്ഷ്യമാക്കി അവന്റെ കൈയിലിരുന്ന ബുക്കിലെ പേപ്പർ കീറിയെടുത്ത്, ഞാനുണ്ടാക്കിയത് പോലെ നല്ല കിടിലൻ റോക്കറ്റ് ഉണ്ടാക്കിയിട്ട് അവന്റെ നേർക്ക് പറത്തിവിട്ടു. ?

 

അപ്പോഴേക്കും ക്ലാസ്സിലെ ബാക്കി പയ്യൻസിന്റെ ശ്രദ്ധ, രാഹുലിലേക്കും അബിയിലേക്കും മാത്രമായി ചുരുങ്ങിയിരുന്നു..

 

പക്ഷേ എന്തുചെയ്യാം.. ? രാഹുലുണ്ടാക്കിയ ആ റോക്കറ്റിന്റെ ദിശ മാറി വേറൊരുത്തന്റെ മേലേക്ക് ചെന്നുവീഴുകയാണ്ടായത്. അതോടെ ഒരു ചെയിൻ റിയാക്ഷനെന്ന പോലെ ക്ലാസ്സിലെ വിദ്യാർത്ഥികൾ എല്ലാവരും ഒരുപോലെ പങ്കുകൊണ്ട ഒരു പ്രവർത്തിക്ക് അത് തുടക്കം കുറിച്ചു…

 

?…പരസ്പരം പേപ്പർ റോക്കറ്റ് പറത്തിവിടൽ മത്സരം…?

 

അതിങ്ങനയായിരുന്നു… ഇരുവശത്തെ ബെഞ്ചുകളിലെയും വിദ്യാർത്ഥികൾ രണ്ട് ടീംസായി തിരിഞ്ഞ് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും റോക്കറ്റ് ഉണ്ടാക്കി എറിയണം… അതിൽ ആരുടെ റോക്കറ്റാണോ  കൂടുതൽ ഉയരം പൊങ്ങി പറക്കുന്നത്, അവരുടെ ടീം ജയിക്കും. അതായിരുന്നു പരിപാടി…

 

അതോടെ ക്ലാസ്സിൽ പയ്യൻസ് മിക്കയുള്ളവരും അവർക്ക് സാധിക്കുന്ന രീതിയിൽ റോക്കറ്റുകൾ ഉണ്ടാക്കി പറത്തിവിടാൻ തുടങ്ങി.

 

അത് ഞാനൊട്ടും പ്രതീക്ഷിച്ചതല്ല… അവന്മാർ ഇങ്ങനെ വാശിയോടെ റോക്കറ്റ് ഉണ്ടാക്കി വിടുമെന്ന്. അതോടെ കാര്യങ്ങളെല്ലാം മൊത്തത്തിൽ കൈവിട്ടുവെന്ന് എനിക്ക് മനസ്സിലായി…

5 Comments

Add a Comment
  1. Sunandha full version ini varummo..

    1. അശ്വിനി കുമാരൻ

      വരും.

    2. ത്രിലോക്

      അവനോട് ചോദിച്ചു ഞാൻ മടുത്തിരിക്കുവാ… ഇനി നീ ചോദിക്ക്… ????

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *