കു::കു അധ്യായം 04- കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.??? [??????? ????????] 69

“.. ഹും.. ഒരാഴ്ച മുൻപ് നിന്റെ ഹോമിയോ കുപ്പിയിലെ പരീക്ഷണം കാരണം രാധ ടീച്ചർ, കാർത്തിക ടീച്ചറോട് പരാതി പറഞ്ഞു. ഇപ്പോൾ വീണ്ടും നിന്നെ കാരണം സജിത ടീച്ചർ കാർത്തിക ടീച്ചറോട് പരാതി പറയാൻ പോകുന്നത്. സത്യത്തിൽ ഞങ്ങൾ വേറാരുമല്ല ഇപ്പോ നീയാ ക്ലാസ്സിന് പണിയുണ്ടാക്കി വെയ്ക്കുന്നത്. അവന്റെയൊരു കോപ്പിലെ റോക്കറ്റ്.”

 

അവര് അവിടെ നിന്നും പോയയുടനെ കിട്ടിയ അവസരം മുതലാക്കി അബി എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി…

 

(ഇവിടെ പറഞ്ഞിരിക്കുന്ന ഹോമിയോ കുപ്പിയിലെ പരീക്ഷണം… ? അതിനെ കുറിച്ചും അതിന്റെ ബാക്ക് സ്റ്റോറീസും കുറേ പറയാനുള്ളത് കൊണ്ട് അതേപ്പറ്റി പിന്നീടൊരിക്കൽ പറഞ്ഞു തരാം.)

 

[അഞ്ചാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സ്‌ വരെ യു.പി ക്ലാസ്സുകളിൽ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ, ശ്രീമതി. കാർത്തിക ആയിരുന്നു. അവർ പഠിപ്പിക്കുന്ന വിഷയമാകട്ടെ, ശാസ്ത്രമായിരുന്നു.]

 

അബി പറത്തത് കേട്ട് ക്ലാസ്സിലെ റൗഡികളുൾപ്പടെ മിക്കയുള്ളവരും അതേറ്റുപിടിച്ച് എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി… ഞാനാണ് സംഭവം തുടങ്ങിവെച്ചതെന്നും പറഞ്ഞ്.

 

ഞാനാണെങ്കിൽ ഇനി എന്ത് സംഭവിക്കുമെന്ന ഒരു പിടിയുമില്ലാതെ ക്ലാസ്സ്‌ ടീച്ചറിന്റെ വരവിനായി കാത്തിരുന്നു. അപ്പോഴേക്കും അടുത്ത പീരിയഡ് ക്ലാസിനുള്ള ബെല്ലടിച്ചിരുന്നു…

 

അവസാനം ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ക്ലാസ്സിലേക്ക് വന്നു. കൈയിൽ ക്ലാസ്സെടുക്കുന്നതിനുള്ള ബുക്കുകളും പിന്നെ നല്ല ചൂരൽ കമ്പും കൊണ്ടാണ് വരവ്. അവരുടെ മുഖത്ത് നീരസവും ദേഷ്യവും തെളിഞ്ഞു കാണാമായിരുന്നു.

 

അവരെന്നിട്ട് ക്ലാസാകെ കണ്ണോടിച്ചു നോക്കി. ക്ലാസ്സ്‌ നിറയെ പേപ്പറുകളും ചപ്പും ചവറും അവിടെയങ്ങിങ്ങായി കിടക്കുന്നത് കണ്ട് അവരുടെ മുഖത്തെ ദേഷ്യം വർധിച്ചത് പോലെ തോന്നി.

5 Comments

Add a Comment
  1. Sunandha full version ini varummo..

    1. അശ്വിനി കുമാരൻ

      വരും.

    2. ത്രിലോക്

      അവനോട് ചോദിച്ചു ഞാൻ മടുത്തിരിക്കുവാ… ഇനി നീ ചോദിക്ക്… ????

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *