അതേ സമയം
കലികാശൈലത്തിലെ പീഠഭൂമിയില്‍
പീഠഭൂമിക്ക് മുകളിലായി കലാഹി മിഹിര പോരാളികൾ പൂജകളും ആയോധനഅഭ്യാസവും കഴിഞ്ഞു മയങ്ങുകയായിരുന്നു.
അന്തരീക്ഷത്തിലാകെ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.
ഒരു വല്ലാത്ത കാറ്റും ഇടിമുഴക്കവും ഇടയ്ക്കിടെ സൂര്യകിരണസമപ്രഭയോടെ മിന്നിതെളിയുന്ന ഇടിമിന്നലും.
അതെസമയം പീഠഭൂമിക്കടിയിൽ
ഗർത്തത്തിനുള്ളിൽ നിന്നും സാധാരണയിൽ കവിഞ്ഞ താപം പുറത്തേക്ക് വമിച്ചു കൊണ്ടിരുന്നു,അതിനു തെളിവായി കൂടുതൽ നീരാവിയും പുറത്തേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു.ഗർത്തവും ഗർത്തതിന് സമീപവും ചൂട് കൂടിയതിനാൽ ആകെ ചുവന്നു തുടുത്തു നിന്നു.
അല്പം കഴിഞ്ഞപ്പോൾ ആ ഗർത്തത്തിൽ നിന്നും അത്യുഗ്രമായ ശബ്ദത്തോടെ ഒരു വിശിഷ്ടമായ ചുവന്ന പ്രകാശം ഒരു വലിയ പ്രകാശ പുഞ്ചം പോലെ മുകളിലേക്ക് ഉയർന്നു
ആ പ്രകാശപുഞ്ചം ആ ഗർത്തതിന് മുകളിലായി വായുവിൽ ഉയർന്നു നിന്നുകൊണ്ട് അത്യുജ്ജ്വലമായ വികിരണങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരുന്നു.
അതെ സമയം ആ ഗർത്തതിന് സമീപമുള്ള കലിയുടെ ലോഹ പ്രതിമയുടെ കണ്ണുകൾ ചുവക്കുവാൻ ആരംഭിച്ചു.
ആ ലോഹ പ്രതിമ മെല്ലെ വിറച്ചു കൊണ്ടിരുന്നു.
അതിന്റെ കമ്പനങ്ങൾ ഉള്ളു വിസ്താരമായ പാറക്കടിയിലുള്ള ആ വലിയ നിലവറയിൽ ഭൂ൦ ,,,,,,ഭൂ൦ ,,,,,,,,എന്നുള്ള ശബ്ദത്തിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.
<<<<<O>>>>>
ശിവശൈലത്ത്
മെല്ലെ മേല്ലേ മണ്ണിൽ ഇഴയുന്ന ശബ്ദങ്ങൾ അടുത്തടുത്ത് വന്നുകൊണ്ടിരിന്നു.
ഉയര്‍ന്നു കേള്‍ക്കുന്ന ചീവീടുകളുടെ ശബ്ദത്തിനുമൊപ്പം കാതിൽ തറഞ്ഞു കയറുന്ന പോലെ നാഗങ്ങളുടെ ശീൽക്കാരശബ്ദം എങ്ങും കേൾക്കുന്നു.
ഭൂമി വിറയ്ക്കുന്ന പോലെ.
ആദിയുടെ ഉള്ളിൽ ഭയമല്ല , പുറത്തു എന്താണ് നടക്കുന്നതെന്ന് കാണാനുള്ള അതിയായ ആഗ്രഹമായിരുന്നു.
ആദി കട്ടിലില്‍ നിന്നും എഴുന്നേറ്റു . ഒരു ട്രാക് പാന്റും കറുത്ത ടീഷർട്ടുമാണ് അവൻ ധരിച്ചിരുന്നത്.
ഷൂസ് ധരിച്ചു കൊണ്ട് കൈയിൽ നാഗമണിയോട് കൂടിയ കാലഭൈരവ വിഗ്രഹത്തെ കൂടെ കയ്യിലെടുത്തു. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു.
വാതില്‍ തുറന്നതും മുന്നില്‍ കണ്ട ദൃശ്യംകണ്ടവൻ അത്ഭുതം കൂറി നിന്ന് പോയി.
നിരനിരയായി ഇഴഞ്ഞു പോകുന്ന ആയിരക്കണക്കിന് നാഗങ്ങൾ.
പല ദിശകളിൽ നിന്നും നാഗങ്ങള്‍ വന്നു ശിവശൈലത്തെ പൊതിഞ്ഞു കൊണ്ടിരിക്കുന്നു.
നൂറുകണക്കിനു പുഴുക്കളെ ഒരുമിച്ച് കാണുമ്പോ ഉള്ളിലനുഭവപ്പെടുന്ന വല്ലാത്തൊരു പ്രതീതിയായിരുന്നു അത്രയു0 നാഗങ്ങളെ ഒരുമിച്ച് കണ്ടപ്പോള്‍ അവനനുഭവപ്പെട്ടത്.
❤️❤️❤️❤️
Harshettaa innu varuoo
Nyc
Next part പെട്ടന്ന് താ
Harshappi…..,
Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu
Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram
Evide admin postanam ennu thonnu
ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്
5 minutes ,,daaa vannu
കാത്തിരിക്കുന്നു…
ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….
Waiting
Pl vannu
നല്ല കട്ട പോസ്റ്റ് ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…
pl വന്നൂട്ടോ
ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും
Refresh adichu maduthu harsheta
Pl ല്‍ കഥ വന്നൂ…