അപരാജിതൻ 30 [Harshan] 10222

ശിവശൈലത്ത്.

ആദി കവാടത്തിനു മുന്നിൽ ജീപ്പ് നിർത്തി.

മുന്നിലെ മണ്ണിൽ പലയിടത്തും മിണ്ടാപ്രാണികളുടെ രക്തം തളം കെട്ടികിടക്കുകയായിരുന്നു.

അപ്പോളേക്കും അവയുടെ ജഡങ്ങൾ മറവു ചെയ്തു കഴിഞ്ഞിരുന്നു.

പലർക്കും നല്ലപോലെ പരിക്കേറ്റിട്ടുണ്ട്.

പച്ചക്കറിതോട്ടങ്ങളിലെ വിളകൾ സകലതും നശിപ്പിച്ചിരിക്കുന്നു.പച്ചക്കറി വിറ്റവരെയും മർദ്ധിച്ചിട്ടുണ്ട്.

അവന്‍റെയുള്ളിൽ എല്ലാ൦ താൻ കാരണമാണെന്ന് കുറ്റബോധം ഒരുപാട് നിറഞ്ഞു നിന്നിരുന്നു. കുനിഞ്ഞ ശിരസോടെ കവാടപ്പടിയിലിരുന്നു.

അപ്പോളാണ് ശംഭുവും ശങ്കരനും  അവിടേക്ക് വന്നത്

“അപ്പുവേട്ടാ ,,,,,,,”അവൻ വിളിച്ചു

ആദി തുളുമ്പുന്ന കണ്ണുകളോടെ മുഖമുയർത്തി.

“കരയാണോ ,,,,അപ്പുവേട്ടാ ,,,” ഇടറുന്ന തൊണ്ടയോടെ അവൻ ചോദിച്ചു

“എന്നെ കൊണ്ട് ആരെയും രക്ഷിക്കാൻ സാധിച്ചില്ലെടാ ,,ഒക്കെ ഞാൻ കാരണമല്ലേ ,,,” ഇരുവരുടെയും കാലിൽ  ആദി സ്പർശിച്ചു

“മാപ്പ് താ … എല്ലാരുടെയു൦ കാലില്‍ ഞാന്‍ വീണുകൊള്ളാം , എന്ത് ശിക്ഷ വേണമെങ്കിലും തന്നോളൂ ,, ശപിക്കണമെങ്കിൽ ശപിച്ചോളൂ ”

ഹൃദയമുരുകി വിതുമ്പി കൊണ്ട് ആദി അവരോട് നിറകണ്ണുകളോടെ പറഞ്ഞു.

അവർ   വിഷമത്തോടെ  പിന്നിലേക്ക് കാൽ വലിച്ചു. സങ്കടം സഹിക്കാനാകാതെ അവരിരുവരും ആദിയുടെ സമീപമിരുന്നു.അവർ രണ്ടു പേരും അവന്‍റെ കണ്ണുകൾ തുടച്ചു

“കരയല്ലേ അപ്പുവേട്ടാ , ഞങ്ങടെ അപ്പുവേട്ടൻ കരയല്ലേ ,,, അപ്പുവേട്ടൻ കരയണ കാണാൻ വയ്യാത്തോണ്ടാ ” വിഷമത്തോടെ ശംഭു പറഞ്ഞു

ആദിക്ക് ഉള്ളു നീറികൊണ്ടിരിക്കുകയായിരുന്നു

“ഞങ്ങളെയൊക്കെ മനുഷ്യരായി കണ്ടത് ഈ അപ്പുവേട്ടനല്ലേ  ,, ഞങ്ങളെ പഠിപ്പിച്ചത് , ഞങ്ങളുടെ ജീവിതത്തില് കുറെ കുറെ സന്തോഷം തന്നത് ,,,ഒക്കെ ഈ അപ്പുവേട്ടനല്ലേ ,, ” വിങ്ങി പൊട്ടിക്കൊണ്ടു ശങ്കരൻ പറഞ്ഞു

“അപ്പോ ഞങ്ങള് ശപിക്കോ ,,ഞങ്ങടെ അപ്പുവേട്ടനെ ,,,,,” ശംഭു വിതുമ്പി കൊണ്ട് ചോദിച്ചു

ആദിയ്ക്ക് പറയാൻ ഒരു മറുപടിയുമുണ്ടായിരുന്നില്ല.

“ഈ കൈ കണ്ടോ അപ്പുവേട്ടാ … ” ശങ്കരൻ തൂക്കിയിട്ട കൈ കാണിച്ചു

അവൻ ആ കൈയിൽ നോക്കി.

“ഇത് ആ തിമ്മയ്യൻ മുതലാളി ,,  മുന്പ്  തല്ലിയൊടിച്ചതാ ,, ” തുളുമ്പുന്ന കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് ശങ്കരൻ പറഞ്ഞു.

“ആരു൦ കാണാതെ ചന്തയില്‍ തേൻ കൊണ്ട് വിറ്റതിനു തന്ന സമ്മാനമാ,,, കുറെ തല്ലി ,, ഈ കൈയ്യും തല്ലിയൊടിച്ചു ,ബോധം കെടുത്തി , ” ഏങ്ങി കണ്ണ് തിരുമ്മി ശങ്കരൻ പറഞ്ഞു

“ന്‍റെ ഏച്ചിക്ക് കണ്ണ് മാറ്റാൻ കാശൊപ്പിക്കാനാ ചെയ്തേ ,, അന്ന് കുറെ വേദന എടുത്തിരുന്നു ,, പക്ഷെ ഇപ്പോ ,,,ഇപ്പോ ഞങ്ങടെ മുന്നില് അപ്പുവേട്ടൻ ,,ഇങ്ങനെ കരയണ കാണുമ്പോ ,അതിനേക്കാളൂം വേദന എടുക്കണ്ണ്ട് ” അവന്‍ തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.

ആദി അതുകേട്ടു സങ്കടം സഹിക്കാനാകാതെ ശങ്കരനെ കെട്ടിപിടിച്ചു നിയന്ത്രണം വിട്ടു കരയാൻ തുടങ്ങി.അത് കണ്ടു ശ൦ഭുവും ആദിയെ കെട്ടിപിടിച്ചു.

“കരയല്ലേ അപ്പുവേട്ടാ “ അവരിരുവരും അവനെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു.

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.