അപരാജിതൻ 30 [Harshan] 10224

Views : 511814

“എന്താ വൈദ്യരയ്യ ,,എല്ലാം കാലം തെറ്റിയാണല്ലോ ,, സാധാരണ ആയില്യം നാളിലല്ലേ ,,പതിവുള്ളൂ ,, ” ഗ്രാമീണനായ പളനി ചോദിച്ചു

“മക്കളെ ,,എന്തെങ്കിലും അനർത്ഥം സംഭവിക്കാനുള്ള സൂചനയാണോ എന്നു പോലു മറിയില്ല,, എന്തായാലും നിങ്ങൾ കൂടുതൽ ഒന്നും ചിന്തിക്കേണ്ട ,, ശങ്കരനോട് പ്രാർത്ഥിക്കാം ,,, ഇന്നെല്ലാവരും മറക്കാതെ ദീപം തെളിച്ചു പഞ്ചാക്ഷരി  ജപിക്കണം ,അഗ്നിഹോത്രം ചെയ്യണം   ”

എല്ലാവരും സമ്മതിച്ചു കൊണ്ട് അവിടെ നിന്നും തിരികെ പോയി.

വൈദ്യരും സ്വാമിയും കവാടത്തിണ്ണയിൽ ഇരുന്നു.

“മുത്തശ്ശൻമാരെ എനിക്കൊന്നും മനസിലായില്ല ,, എന്താ ഇവിടെ സംഭവിക്കാൻ പോകുന്നത് ?” ആദി സംശയദൂരീകരണത്തിനായി ചോദിച്ചു.

“അറിവഴകാ ,, ഇന്ന് അപകടം നിറഞ്ഞ ദിവസമാണ് ,, ഇന്ന് അർദ്ധരാത്രി ശിവശൈലം മുഴുവനും നാഗങ്ങൾ കയ്യടക്കും,, സാധാരണ ചില ആയില്യം നാളുകളിലാണ് അങ്ങനെ സംഭവിക്കാറുള്ളത് ,,”

“എല്ലാ മാസവുമുണ്ടോ ?” അവൻ അത്ഭുതത്തോടെ ചോദിച്ചു

“ഇല്ല ,, അത് നാഗങ്ങൾക്ക് സുഷുപ്തികാലങ്ങൾ ഉണ്ട് , സുഷുപ്തിയിൽ നിന്നും ജാഗ്രത്തിലേക്ക് വരുന്ന സമയമായിരിക്കും സാധാരണ പതിവ് ,,കുഞ്ഞതു കൊണ്ട് ഇന്ന് രാത്രി  പുറത്തേക്കിറങ്ങരുത് ,,എന്ത് ശബ്ദം കേട്ടാലും ,,”

“അതെന്താ മുത്തശ്ശാ അങ്ങനെ ?”

“അറിവഴകാ ,,നാഗങ്ങൾ കയ്യടക്കുന്ന നേരം ഈ പ്രദേശമാകെ അതിന്‍റെ പ്രഭാവത്തിലായിരിക്കും , ലക്ഷക്കണക്കിന് നാഗങ്ങൾ ഇവിടേക്ക് ഇഴഞ്ഞു വരുമ്പോൾ അവയിൽ നിന്നും ഉയരുന്ന സീൽക്കാരവും സീൽക്കാരങ്ങളുടെ ആവൃത്തിയും കേൾവിയെ നശിപ്പിക്കും , ഈ പ്രദേശമാകെ വിഷമയമാകും ,, കണ്ണിന്‍റെ കാഴ്‌ച വരെ നഷ്ടപ്പെട്ടേക്കാം ,, വിഷവായു ശ്വസിച്ച് മരണം വരെ സംഭവിച്ചേക്കാം ,”

“അല്ല ,,വായു മൊത്തം വിഷമയമാകുമ്പോ വീടിനുള്ളിൽ ഇരുന്നാലും വിഷം ബാധിക്കില്ലേ ,,?’

“ഇല്ല അറിവഴകാ “

“അതെന്താ സ്വാമി മുത്തശ്ശ ?”

“ഇന്ന് ഇവിടത്തെ ഓരോ വീടുകളിലും എല്ലാവരും ഉപവാസം അനുഷ്ഠിക്കുകയും അഗ്നിഹോത്രം നടത്തുകയും ചെയ്യും , അഗ്നിഹോത്രത്തിന്‍റെ ഫലമായുണ്ടാകുന്ന പുക ഓരോ വീടിലും തങ്ങിനിൽക്കും , അത് യാതൊരുവിധവിഷത്തേയും ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല ,,അത് കുഞ്ഞും ചെയ്യണം ,, ”

“മുത്തശ്ശാ ,,അഗ്നിഹോത്രം ബ്രാഹ്മണരുടെ കർമ്മമല്ലേ ,,,”

“കുഞ്ഞേ നമ്മൾ ശങ്കരനോടുള്ള പ്രാർത്ഥനയായി ആണ് അഗ്നിഹോത്രം ചെയുന്നത് ,ബ്രാഹ്മണർ ചെയുന്ന പോലെ മന്ത്രങ്ങൾ ഒന്നും നമ്മളുരുവിടില്ല ,, നമഃശിവായ  മാത്രം ചൊല്ലും ,, ”

സ്വാമി മുത്തശ്ശൻ അത് പറഞ്ഞിട്ടു ശംഭുവിനെ നോക്കി

“മോനെ ,, അപ്പുവേട്ടന് വീട്ടിൽ ഹവനം ചെയ്യാനുള്ള സാമഗ്രികൾ കൊണ്ട് വാ ,, ”

അതുകേട്ടു ശംഭു അവിടെ നിന്നും വീട്ടിലേക്ക് പോയി

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com