അപരാജിതൻ 30 [Harshan] 10226

Views : 512480

“ഏതോ തിമ്മയ്യന്‍റെ  ആളുകളാ കുത്തിയത് ,,സർ ,,ഇവർ ചന്ദ്രവല്ലിയിൽ കൊടുക്കാതെ പാൽ വേറെയിടത്തു  വിൽപ്പന നടത്തിയതിന്‍റെ പക വീട്ടിയതാ ” ആദി പറഞ്ഞു

അതുകേട്ടു പോലീസുകാർ പരസ്പരം നോക്കി.

“നീയാരാ ,,,,” അല്പം രൂക്ഷതയോടെ ഷണ്മുഖൻ ചോദിച്ചു

“അറിവഴകൻ ,ശിവശൈലത്താ താമസിക്കുന്നത്  സാര്‍”

“നീ കണ്ടോ ,,തിമ്മയ്യൻ മുതലാളിയോ അദ്ദേഹത്തിന്‍റെ ആളുകളോ ഇവരെ വെട്ടുന്നത് ?” കോപത്തോടെ അയാൾ ചോദിച്ചു

“ഇല്ല സർ ,,പറഞ്ഞു കേട്ടു ,,അതാണ് സാറിനോട് പറഞ്ഞത് ,, ”

“ആര് പറഞ്ഞു ,,,,,,?”

“ഗ്രാമത്തിൽ വന്നു വിവരം പറഞ്ഞവർ പറഞ്ഞു ,”

“നീയോ ഇവരോ കണ്ടോ?”

“ഇല്ല സർ ,,,,,,,”

“കണ്ടിട്ടില്ല ,,,കാണാത്ത കാര്യം എങ്ങനെ സാക്ഷി പറയും ,,,”

ആദിക്ക് കാര്യം മനസ്സിലായിരുന്നു പോലീസുകാർ തിമ്മയ്യന്‍റെ ആജ്ഞാനുവർത്തികൾ ആണെന്ന്

“അല്ല സർ …..” അവൻ പറഞ്ഞപ്പോളേക്കും

“നിർത്തടാ ,,,,,,” എന്നുപറഞ്ഞു കൊണ്ട് ഷണ്മുഖൻ അലറി

“കൂടുതൽ എന്റടുത്ത് ഉണ്ടാക്കാൻ വന്നാൽ ചവിട്ടി ഞാൻ നട്ടെല്ലൊടിക്കും, മയിരെ ,”

അത് കേട്ട് ആദിക്ക് നല്ലപോലെ ദേഷ്യം വന്നുവെങ്കിലും അവനത് നിയന്ത്രിച്ചു.

“ഇനി ഇവന്മാർക്ക് എപ്പോ ബോധം വരും ,,,,,” ഷണ്മുഖൻ ചോദിച്ചു

“വൈകുന്നേരം ആകുമെന്ന പറഞ്ഞത് ഏമാനെ ” കൈ കൂപ്പി സ്വാമി മുത്തശ്ശൻ പറഞ്ഞു

“ആ ,,ഇനിയിപ്പോ വൈകുന്നേരം വരെ കാത്തിരിക്കാൻ പറ്റില്ല ,,, മോഹനാ മൊഴി എടുത്തതായി നമ്മൾക്ക് എഴുതാം ,, കണ്ടാൽ തിരിച്ചറിയാത്ത അക്രമികൾ വന്നു ആക്രമിച്ചു ,,,കേട്ടല്ലോ ” അയാൾ എല്ലാവരെയും നോക്കി.

ശിവശൈലത്തെ എല്ലാവരും കൈകൾ കൂപ്പി തല കുലുക്കി ഭയം കൊണ്ട്

ഷണ്മുഖൻ ഇടയ്ക്ക് ശൈലജയെ നോക്കി കൊണ്ടിരുന്നു.

“ഇതാരാ ,,,?”

“ഉമാദത്തന്‍റെ മകളാ ഏമാനെ ” സ്വാമി അയ്യ പേടിയോടെ പറഞ്ഞു

“അപ്പോ ഇതോ ,,,,,”

“ബാലവരുടെ ഭാര്യയാ ,,, ഏമാനെ ,,,,,”

ഇരുവരെയും ഷണ്മുഖൻ ഒന്ന് നോക്കി

ആദി കേൾക്കെ മോഹനനോട് അല്പം ശബ്ദം താഴ്ത്തി പറഞ്ഞു

“രണ്ടും നല്ല ഉരുപ്പടികളാണല്ലോടെ ,,,” അത് കേട്ട് മോഹനൻ പുഞ്ചിരിച്ചു

ആദിയുടെ നല്ല പോലെ കോപം വന്നിരുന്നു , പക്ഷേ ശരീരക്ഷീണം കാരണം അവനൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com