അപരാജിതൻ 30 [Harshan] 10222

അവൻ കരയുന്നത് കണ്ടു കസ്തൂരിയും കരഞ്ഞു കൊണ്ട് അവനരികെ ഇരുന്നു.

അപ്പോളേക്കും ഗ്രാമത്തിലുള്ളവർ മണ്ണിൽ കുഴിയെടുത്ത് ആ മിണ്ടാപ്രാണികളുടെ മൃതദേഹം സംസ്കരിക്കുവാൻ ആയുധങ്ങളുമായി ഇറങ്ങി

“എല്ലാം ഞാൻ കാരണമല്ലേ ചേച്ചി ,, എല്ലാരുടെയും മനസ് പറയുന്നതുമതു തന്നെയല്ലേ ,, എനിക്കാരെയും സംരക്ഷിക്കാൻ സാധിക്കാതെ പോയല്ലോ ,,, ” അവനു മുഴുമിപ്പിക്കാൻ സാധിച്ചില്ല അവൻ കൈ കൊണ്ട് മുഖം പൊത്തി കരഞ്ഞു

“അനിയൻ കരയണ്ട ,,, ഇതൊക്കെ ഞങ്ങടെ വിധിയാ ,,, എല്ലാം ഞങ്ങൾ അനുഭവിക്കേണ്ടത് തന്നെയാ ,, അങ്ങനെ എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കണ്ട ,, ” എന്ന് കസ്‌തൂരി ദുഖത്തോടെ അവനെ ആശ്വസിപ്പിച്ചു.

“ഇനിയെന്നെ കൊണ്ട് ഒന്നിനുമാകില്ല ചേച്ചി ,,ഒന്നിനുമാകില്ല ,,,,,” എന്നു പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും എഴുന്നേറ്റു നടന്നു , എന്നിട്ട് ആ പശുക്കളുടെ ജഡങ്ങൾക്കരികിൽ വന്നു നിന്നു.

കുഴിയെടുക്കാനും മറവു ചെയ്യുവാനും സഹായിച്ചു

എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ ഒരറിവുമില്ലാത്ത അവസ്ഥയിലായിരുന്നു

വെറും ശൂന്യമായ അവസ്ഥ ,നിഷ്ക്രിയമായ അവസ്ഥ ,നിർഗുണമായ അവസ്ഥ

അവൻ വിറയ്ക്കുന്ന ദേഹത്തോടെ നടന്നു ജീപ്പിൽ കയറി

ജീപ്പോടിച്ചു  എങ്ങോട്ടെക്കെന്നറിയാതെ പുറപ്പെട്ടു.

ആദി ജീപ്പും കൊണ്ട് എത്തിയത് അരുണേശ്വരം പോലീസ് സ്റ്റേഷനിലായിരുന്നു.

അപ്പോളേക്കും സന്ധ്യ കഴിഞ്ഞിരുന്നു.

അവിടെ ചെന്നത് സംരക്ഷണം തേടിയായിരുന്നു.

അവൻ പുറത്തു വണ്ടി നിർത്തി ഉള്ളിലേക്ക് നടന്നു.

ഏ എസ് ഐ ഷണ്മുഖനും എസ് ഐ ഗുണശേഖരനുമൊന്നും അവിടെയുണ്ടായിരുന്നില്ല.

ഒരു കോൺസ്റ്റബിൾ  മാത്രമവിടെയുണ്ടായിരുന്നു.

അവൻ വാതിലിൽ മുട്ടി

മുട്ട് കേട്ട കോൺസ്റ്റബിൾ  അവനെ അകത്തേക്ക് വിളിച്ചു.

“ഹമ് ,,,എന്താ ,,,,,,,,?”

അവൻ അയാളെ നോക്കി കൈകൾ കൂപ്പി

അതു മാത്രമാണ് അവനു നിവൃത്തിയുണ്ടായിരുന്നത്.

മനസ്കൊണ്ടും ശരീരം കൊണ്ടും പൂർണ്ണമായി തളർന്നു പോയിരുന്നു.

നിലയില്ലാ കയത്തിൽ മുങ്ങി താഴ്ന്നവനായി മാറിയിരുന്നു.

അവൻ കൈ കൂപ്പി കൊണ്ട് തന്നെ ശിവശൈലത്ത് നടന്നതു വിവരിച്ചു

“രക്ഷിക്കണം ,,സർ ,, ആ പാവങ്ങളെ രക്ഷിക്കണം സർ,,ആരുമില്ല അവരെ രക്ഷിക്കാൻ ”

ശിവശൈലത്തെ അഞ്ഞൂറ് വർഷം നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്ന ആ സാധുക്കളെ സംരക്ഷിക്കാൻ , ശിവശൈലത്തിന്‍റെ ചക്രവർത്തിയെന്നു ചുടല വാഴ്ത്തിയ രുദ്രതേജ നയനാർ ,,ഇന്ന് നിസ്സഹായനായി ദുർബലനായി   ആ സാധുക്കളെ സംരക്ഷിക്കാൻ ശരണം തേടുന്ന ദുരവസ്ഥ”

“എടോ ,,,,ഇത് നാട് വേറെയാണ്,, തിമ്മയ്യൻ മുതലാളിയും മാവീരൻ മുതലാളിയും ഇതിനൊക്കെ മേലെ കുലോത്തമൻ മുതലാളിയുമൊക്കെയാണ് ഈ നാട്ടിലെ കാരണവന്മാർ ,, പ്രജാപതികൾ പോലും വൈശാലിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരാണ് ,, നിങ്ങളിവിടെ വന്നു അപേക്ഷിച്ചിട്ടൊരു കാര്യവുമില്ല ,, അവർ എന്ത് തീരുമാനിച്ചുവോ ,,അതൊക്കെ നടക്കും ,, അതെ നടക്കൂ ,”

അതിൽ ഒരല്പം ദയവുള്ള ഒരാൾ ആദിയോട് പറഞ്ഞു .

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.