അപരാജിതൻ 30 [Harshan] 10224

Views : 512720

മുറാക്കബയിൽ

അവിടത്തെ ഗ്രാമക്കാർ  തട്ടികൊണ്ടു പോകപ്പെട്ട കുട്ടികളെ അന്വേഷിച്ചു നാല് പാടും ഒരുപാട്  തേടി എങ്കിലും ഒരാൾക്കും വ്യക്തമായ ഒരു വിവരവും അറിയാൻ സാധിച്ചില്ല.പൊലീസിൽ നിന്നും ഒരു സഹായവും ലഭിക്കുന്നുമില്ല . ഗ്രാമീണർ എല്ലാവരും വിഷമസ്ഥിതിയിലായിരുന്നു.എല്ലാവർക്കും വിഷമം പറയാൻ അമീർ മാത്രമുണ്ട്.അമീറും പലയിടത്തും തേടിയിരുന്നു , പക്ഷെ ഒരു വിവരവും കിട്ടുന്നുണ്ടായിരുന്നില്ല.

അന്ന്

അമീറിന് ആലം ഉപ്പാപ്പയോടു ഗ്രാമത്തിൽ നടന്ന അനിഷ്ടസംഭവങ്ങൾ പറയേണ്ടതായി വന്നു.അത് കൂടെ കേട്ടപാടെ ആ സാധുവൃദ്ധൻ അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്നു.

തന്‍റെ മക്കളെ ആ ദുഷ്ടന്മാർ ഉപദ്രവിക്കുമോ എന്ന് ഭയന്നിട്ട്.

അത്രയ്ക്കും തന്‍റെ ഗ്രാമത്തിലെ ഓരോ ജീവനെയും അദ്ദേഹം വിലമതിച്ചിരുന്നു.

തന്‍റെ ഹൃദയത്തോട് ചേർത്ത് വച്ചിരുന്നു സ്വന്തം സന്താനങ്ങളെ പോലെ.

അമീർ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം റബ്ബിനെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു.

പ്രായവും അനാരോഗ്യവും തളർത്തിയ ആ വൃദ്ധന്‍റെ ഹൃദയം പൊട്ടിയുള്ള നിലവിളി , കേൾക്കുന്നവരുടെ മനസിനെയൊക്കെ  കൂടുതൽ വിഷമിപ്പിച്ചു കൊണ്ടിരുന്നു.

അപ്പോളേക്കും നാദിയയും അങ്ങോട്ടേക്ക് വന്നു.

അദ്ദേഹത്തിന്‍റെ കരച്ചിൽ അവളെയൊരുപാട് സങ്കടപ്പെടുത്തി.

“കരയല്ലേ ഉപ്പാപ്പാ” എന്നുപറഞ്ഞു കൊണ്ട് അദ്ദേഹത്തെ കെട്ടിപ്പിടിച്ചവൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“മോളെ ,,കണ്ണുപോലും തുറക്കാത്ത കുഞ്ഞുമക്കളാ ,,അവരെ അവർ ഉപദ്രവിക്കും ,, എന്‍റെ മക്കൾ ആരും സഹായിക്കാനില്ലാതെ എല്ലാ വിഷമവും സഹിച്ചു കരയുകയായിരിക്കും ,,, റബ്ബേ ,,, നീയല്ലാതെ വേറെയൊരു തുണ ഞങ്ങൾക്കില്ല ,,, ഞങ്ങളെ കാണാനും ഞങ്ങളെ കേൾക്കാനും നീ മാത്രമേയുള്ളൂ ,, എന്‍റെ കുഞ്ഞുങ്ങളെ കരയിപ്പിക്കല്ലേ ,, തമ്പുരാനേ ,,,,” എന്നുപറഞ്ഞു കൊണ്ടദ്ദെഹം വലിയ വായിൽ നിലവിളിച്ചു കൊണ്ടിരുന്നു.

ആർക്കും ആ മനുഷ്യനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു.വിങ്ങി പൊട്ടി കരയുന്ന ആ വയസനെ കാണുകയല്ലാതെ ,,

അമീർ ഉപ്പാപ്പയുടെ കൂടെ തന്നെയിരുന്നു.

അദ്ദേഹത്തിന്‍റെ നെഞ്ചും വയറുമൊക്കെ തടവികൊണ്ട്.നാദിയ അദ്ദേഹത്തിന്‍റെ കൈകാലുകൾ തടവികൊണ്ടിരുന്നു.മരുന്നുകളുടെ ക്ഷീണത്തിൽ കുറച്ചുനേരം കരഞ്ഞ അദ്ദേഹം മെല്ലെ മയക്കത്തിലേക്ക് മറഞ്ഞു.

അമീർ തന്‍റെ നിറയുന്ന കണ്ണുകൾ ഒപ്പി കൊണ്ട് നാദിയയെ നോക്കി

അവളും സങ്കടത്തിൽ തന്നെയായിയിരുന്നു.

അവരെ പോലെ ആ ഗ്രാമത്തിലെ സകലരും ഹൃദയഭേദകമായ ദുഖാവസ്ഥയിൽ തന്നെയായിരുന്നു.എല്ലാവരും ഉള്ളിലെ കഠിന വേദനയെ കടിച്ചമർത്തി തങ്ങളുടെ പ്രാർത്ഥനയിൽ മുഴുകി.

ഉള്ളിലെ നോവ് പറയുവാനായി.

അല്പമെങ്കിലും കരുണകാണിച്ച് തങ്ങളുടെ ദുഖത്തെയകറ്റുവാനായി.

എല്ലാം അവരുടെ  റബ്ബില്‍  സമർപ്പിച്ചു കൊണ്ട്.

ഉപ്പാപ്പയുടെ കൈയിൽ തസ്ബീഹ്  മാല ചുറ്റി അമീർ അവിടെ നിന്നും എഴുന്നേറ്റു.

ഉപ്പാപ്പയെ ഉറങ്ങാൻ വിട്ടിട്ട് അവിടെ നിന്നും പുറത്തേക്കിറങ്ങി.

വാതിൽ പാതി ചാരി.

മുറിയിൽ ഉപ്പാപ്പ തനിച്ചായിരുന്നു.

പാതിമയക്കത്തില്‍ ആലം ഉപ്പാപ്പ പുലമ്പിക്കൊണ്ടിരുന്നു.

“വരും,,,

രുദ്രന്‍ വരും,,,

വരാതിരിക്കാനാകില്ല,,,

വരുത്തുമവനെ,,,

റബ്ബ് വരുത്തുമവനേ

എന്‍റെ റബ്ബ് വരുത്തുമവനെ

എന്‍റെ രുദ്രൻ ഉറപ്പായും  വരും”

<<<<<O>>>>

 

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com