അപരാജിതൻ 30 [Harshan] 10226

Views : 512488

അന്നേരം

വിഗ്രഹശിരസില്‍ സ്ഥാന0 കൊണ്ടിരുന്ന     നാഗമണി അതിശക്തമായ ചുവന്ന പ്രകാശം പൊഴിച്ചു. ആ പ്രകാശം അവന്‍റെ ദേഹമാകെ പതിച്ചു

ഒരു ഞെട്ടലോടെയവൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നു.

ചുവന്നു പ്രകാശിക്കുന്ന നാഗമണിയെ അവൻ നോക്കി

“ഇല്ല ,,പാടില്ല ,,,,താൻ ശങ്കരനാണ് ,, പാടില്ല ,, തന്‍റെ മനസിനെ കീഴ്പ്പെടുത്താൻ താൻ മനസ്സിൽ നിന്നും പറിച്ചെറിഞ്ഞ  പാർവ്വതിയെ അനുവദിക്കരുത് ,,എന്നൊരു ബോധം അവന്‍റെയുള്ളിൽ അന്നേരമുണ്ടായി. തന്നിലെ വികാരതീവ്രത മെല്ലെ മെല്ലെ തന്നിൽ നിന്നും വിട്ടകന്നു പോകുന്ന ഒരു അനുഭവമവനുണ്ടായി. അപ്പോളേക്കും അവൻ നോക്കുമ്പോൾ ഇണചേർന്നു നാഗങ്ങൾ തളർന്നു മണ്ണിൽ വീണു കിടന്നിരുന്നു

ആദി ദീർഘമായി ശ്വാസമെടുത്തു . ദേഹമാകെ വിയർത്തുകുളിച്ചിരുന്നു.ശരിക്കും തളർന്നു പോയിരുന്നു.ഭാഗ്യത്തിന് അഞ്ചു കൊല്ലത്തിനു മേലെയായി കൊണ്ട് നടന്ന ബ്രഹ്മചര്യം നഷ്ടമായില്ല”

 

അവൻ ഗ്രാമത്തിനുളിലേക്ക് നോക്കുമ്പോൾ നാഗങ്ങൾ പണിത വലിയ കോട്ടയഴിഞ്ഞു വീണു.അവർ നിരനിരയായി ഗ്രാമത്തിനു പുറത്തേക്ക് ഇഴയുവാൻ തുടങ്ങി.

ശിവശൈലത്തില്‍ വന്നിട്ട് ഇതുവരെ താന്‍  കാണാതെ പോയ ആ കാഴ്‌ച ആദിശങ്കരനെ ആശ്ചര്യത്തിന്‍റെ  പരകോടിയിലെത്തിച്ചു.

ഗോശാലയുടെ മധ്യഭാഗത്ത് വൃത്താകാരമായ മൈതാനത്തിനു നടുവിലായി അരയാൾ പൊക്കത്തിൽ നിൽക്കുന്ന ഒരു കൂവളചെടി.

ആ ദൃശ്യം കണ്ട അത്ഭുതത്തില്‍ അവനറിയാതെ ഉരുവിട്ടു.

“തിരുശിവതിരുമരം “

നാഗമണിയോട് അവന്‍  അങ്ങേയറ്റം ആകാംക്ഷയോടെ തിരക്കി

” ഇതാണോ,,,  നാഗശിരസ്സിനുള്ളിലെ താക്കോൽ സൂക്ഷിക്കുന്ന രഹസ്യം ,, തിരുശിവതിരുമരം”

ചോദ്യം അവസാനിക്കുന്നതിനു മുന്നേ തന്നെ നാഗമണി അത്യുഗ്രമായ നീല വർണ്ണത്തിൽ പ്രകാശിച്ചു.

അതേ സമയം തന്നെ കൂവളചെടിയും അതിനും ഇരട്ടി തീക്ഷ്ണതയിൽ അത്യുഗ്രമായി നീല വർണ്ണത്തിൽ പ്രകാശം ബഹിർഗമിപ്പിച്ചു കൊണ്ടിരുന്നു.

ആദി അങ്ങേയറ്റം അത്ഭുതത്തോടെ  അതിലേറെ ഭക്തിയോടെ കൈയിലെ വിഗ്രഹം മാറോടു ചേർത്ത് കൊണ്ട് കൈകൾ കൂപ്പി ആ തിരുശിവതിരുമരത്തെ വണങ്ങി.

അതെ രഹസ്യങ്ങൾ തനിക്ക് അറിയേണ്ട മുഹൂർത്തങ്ങളിൽ തനിയെ തനിക്ക് മുന്നിൽ വെളിപ്പെടും എന്ന്  ചുടല പറഞ്ഞ സത്യത്തെ അവൻ മനസ്സിലോർത്തു. അവനാ വലിയ മരത്തില്‍  നിന്നും താഴേക്ക് ചാടി.

അവിടെ നിന്നും ഒരു വലിയ രഹസ്യമറിഞ്ഞ സതോഷത്തോടെ തന്‍റെ ഇഴഞ്ഞു പോകുന്ന സര്‍പ്പങ്ങള്‍ക്കിടയിലൂടെ മൺവീട്ടിലേക്ക് നടന്നു,  ഉള്ളിൽ കയറി വാതിലടച്ചു അഗ്നിഹോത്രം പുകച്ചു കൊണ്ട് കട്ടിലിൽ കിടന്നു.

 

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com