അപരാജിതൻ 30 [Harshan] 10212

Views : 510385

ശക്തനായ അറിവഴകൻ ഇവിടെയുള്ളപ്പോൾ എങ്ങനെ ഇങ്ങനെ നടന്നു എന്നതായിരുന്നു ഗോപിയും ചിന്തിച്ചത്.”എന്നെകൊണ്ട് ഒന്നിനും കഴിയുന്നില്ല ഗോപി ,,ദേഹമാകെ തളരുന്ന പോലെ ,,ആകെ ക്ഷീണമാണ് ,, ”

ഗോപി അവന്‍റെ കണ്ണും പൾസും ഒക്കെ നോക്കി

പൾസ് റേറ്റ് കൂടുതലായിരുന്നു.

ഗോപി അവനെ എഴുന്നേൽപ്പിക്കാൻ നോക്കി

“വേണ്ട ഗോപി ,,ഞാൻ ,എങ്ങോട്ടുമില്ല , ഞാനിവിടെ ഇരുന്നോളാ൦ ,,ആരെങ്കിലും വന്നാൽ തടയാനാളു വേണ്ടേ” വിറയാര്‍ന്ന ശബ്ദത്തോടെ അവന്‍ പറഞ്ഞു.

“അതിനു  നിന്നെ കൊണ്ട് സാധിക്കുമോ ?”

“അറിയില്ല ,,,എന്നാലും ,,,,,ഞാനിവിടെ ,,,ഇരുന്നോളാ൦ ,കൊല്ലാണെങ്കില്‍ എന്നെ ആദ്യം കൊല്ലട്ടേ  ,”

അവനെ ഗോപിയും മുത്തശ്ശനും ശംഭുവും കൂടെ നിര്‍ബന്ധിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട വനെ മഞ്ഞേല്ക്കാതെ അവന്‍റെ മൺവീട്ടിലേക്ക്  കൊണ്ട് പോയി.

“പുറത്തൊക്കെ നല്ല തണുപ്പാണ് ,, നീ ഇവിടെ കിടന്നാൽ മതി ,, ” ഗോപി പറഞ്ഞു.

ആദിയെ കട്ടിലില്‍ കിടത്തി .

ഗോപി അവന് തന്‍റെ ബാഗില്‍ നിന്നും  പനിക്കുള്ള ഇഞ്ചേക്ഷന്‍ കൊടുത്തു

എന്തായാലൂം നാളെ ,നോക്കാം ,ഇനിയിപ്പോ ആരും ഇവിടെ വരില്ല ,, ധൈര്യമായി ഇരിക്ക് ,,” എന്നു പറഞ്ഞു അവനെ ഗോപി  ആശ്വസിപ്പിച്ചു.

ആദി ആ കിടപ്പിൽ മെല്ലെ മയക്കത്തിലേക്ക് മറഞ്ഞു.

ഗോപി അവിടെ നിന്നും ഇറങ്ങി

സ്വാമി മുത്തശ്ശൻ ശംഭുവിനോട് ഒരു പായും കൊണ്ട് വന്നു കൂട്ടു കിടക്കാൻ പറഞ്ഞു.

എന്നിട്ട് മുത്തശ്ശനും അവിടെ നിന്നുമിറങ്ങി.

ശംഭു വേഗം പോയി പായയും കൊണ്ട് വന്നു കട്ടിലിനു കീഴെ അപ്പുവേട്ടന് കൂട്ടായി കിടന്നു

ആദി ഉറക്കമൊട്ടുമില്ലാതെ ക്ഷീണ൦ ബാധിച്ച  തന്‍റെ ദേഹത്തോടെ  തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു.  ഇടയ്ക്ക് ഗ്രാമത്തിൽ അലറിക്കരച്ചിൽ കേൾക്കുന്ന പോലെ തോന്നി ഞെട്ടിഎഴുന്നേൽക്കും, പിന്നെയും കിടക്കും , ഒരു പശു കരയുന്ന ശബ്ദം കേട്ടാൽ അപ്പോളും എഴുന്നേൽക്കും, ഓരോ നിമിഷവും തന്‍റെ  പ്രിയപെട്ടവരുടെ മരണത്തെ ഭയന്ന് അവൻ ആ രാത്രി ഇരുന്നും കിടന്നും എഴുന്നേറ്റും വെളുപ്പിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ വീണ്ടും ഭയമേറിയപ്പോള്‍ അവന്‍ അവിടെ നിന്നും എഴുന്നേറ്റ് പുതച്ച് മൂടി കവാടപ്പടിയില്‍ തന്നെ പോയിരുന്നു. അപ്പോളേക്കും അവന്‍റെ ദേഹം പഴയതിലും അധികമായി തളര്‍ന്നുകൊണ്ടിരുന്നു.

തേന്മൊഴി അവനു കൊടുത്ത മുന്നറിയിപ്പ്

അഭ്യസിച്ച വിദ്യകൾ എല്ലാം ഉപകരിക്കുവാനാകാത്ത സമയം വരുമെന്ന ആ മുന്നറിയിപ്പ് അത് പൂർണ്ണമായും അർത്ഥവത്തായി മാറിത്തുടങ്ങിയിരിക്കുന്നു.

<<<<O>>>>

 

(തുടരും )

അടുത്ത ഭാഗം: 18 10 2021 തിങ്കള്‍

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com