അപരാജിതൻ 30 [Harshan] 10224

Views : 512761

“അതൊക്കെ വെറും കഥകളല്ലേ മോളെ ,,അത്രയ്ക്കും മനോഹരമായ രാഗങ്ങളാ

അവയൊക്കെ ,, അത്കൊണ്ടാ അങ്ങനെ പറയുന്നത് ”

“മുത്തശ്ശി,, വീണ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ ?’

“ഉണ്ടോന്നോ , എത്രയിടങ്ങളിൽ ,, എണ്ണമില്ല,, ഈ ദേവ൪മഠത്തെ ഭുവനേശ്വരി ദേവിയെ വീണവാദനത്തിൽ ഈ പ്രായത്തിലും  വെല്ലാൻ ആരും തന്നെയില്ല ,, ”

“ഉറപ്പാണോ  മുത്തശ്ശി? ”

‘പിന്നില്ലേ ഈ നാട്ടിൽ എന്‍റെയത്രയും സിദ്ധിയാർക്കും കിട്ടിയിട്ടില്ല ഇത് അക്ഷരദേവതയുടെ അനുഗ്രഹമാണ് ,, അവരവളുടെ ചുമലിൽ തലോടി പറഞ്ഞു

“എത്രയോ കുട്ടികളെ ഞാൻ വീണ പഠിപ്പിച്ചിരിക്കുന്നു ,, ഇപ്പോൾ ആരോഗ്യപ്രശനങ്ങൾ ഉള്ളത് കൊണ്ട് നിർത്തിയതാണ് ,, ദൂരദേശങ്ങളിൽ നിന്ന് പോലും വീണയുടെ ആദ്യാക്ഷരം കുറിപ്പിക്കുവാൻ എന്നെ തേടി ആളുകൾ വരും അവരുടെ കുട്ടികളെയും കൊണ്ട് ,,അത്രക്കും പ്രസിദ്ധമാണ് എന്‍റെ വീണവാദനം ,,പ്രജാപതി കൊട്ടാരത്തിലെ മഹശ്വേതാ ദേവി തമ്പുരാട്ടി പോലും അത്രയേറെ എന്‍റെ സിദ്ധിയെ ഇഷ്ടപെടുന്നു ,, അവരുടെ കൊച്ചുമകൾ ഇശാനിക ആടുന്ന പോലും എന്‍റെ വീണയുടെ നാദത്തിലാ ,,” അങ്ങേയറ്റം അഹന്തയോടെ അവർ പാർവ്വതിയോടു പറഞ്ഞു.

പാർവതി എല്ലാം കേട്ട് പുഞ്ചിരിച്ചു.

“നിനക്ക് ,,അഭിമാനിക്കാം മോളെ ,,എന്‍റെ കൊച്ചുമകളായി ഈ തറവാട്ടിൽ പിറന്നതിൽ ,,അതൊക്കെ നിന്‍റെ മുജ്ജന്മസുകൃതം ഒന്ന് കൊണ്ട് മാത്രമാണ് ,,,”

“ആയിരിക്കും ,,മുത്തശ്ശി,,,,,” അവൾ അവരെയൊന്നു സന്തോഷിപ്പിച്ചു

“ആയിരിക്കുമെന്നല്ല ,,ആണ് … സുകൃതം തന്നെയാണ് ,, ”

“ഞാൻ കേട്ടിട്ടുണ്ടല്ലോ മുത്തശ്ശി,,,രാവണൻ വീണ വായിക്കുമെന്ന് ,,അതുപോലെ മഹാദേവനും ”

അതുകേട്ടു അവർക്കു ഈർഷ്യതോന്നി

“കണ്ട രാക്ഷസനും ചണ്ടാളനും ദേവവാദ്യമായ വീണയെ തൊടുവാൻ പോലും യോഗ്യരല്ല,,,അതും വെറും അന്ധവിശ്വാസം മാത്രമാണ് ,,വീണ സരസ്വതിദേവിയും വിഷ്ണുഭക്തനായ നാരദ മഹർഷിയും മാത്രമേ വായിക്കുകയുള്ളു ,,,” അവര്‍ പറഞ്ഞു.

പാർവ്വതി അവരെ പിണക്കാൻ പോയില്ല.

അവർ അല്പം കഴിഞ്ഞവിടെ നിന്നും ഇറങ്ങി

പാർവ്വതി തിരികെ വീണയുടെ അടുത്ത് വന്നിരുന്നു.

“എന്‍റെ ലക്ഷ്‌മിയമ്മ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ ഞാനിവിടെ കൊണ്ട് വന്നേനെ ,, ഈ മുത്തശ്ശിയെ ഒന്ന് തോല്പിക്കുവാനായി ,,,,എന്തൊരു അഹങ്കാരമാ ഈ പറയുന്നത് ,, സാക്ഷാൽ മഹാദേവന് വീണവായിക്കുവാൻ അറിയില്ലെന്ന് , അതും സംഗീതത്തിന്‍റെയും നടനത്തിന്‍റെയും  ഈശ്വരനായ  മഹാദേവന് ,,, ഈ മുത്തശ്ശിയുടെ അഹന്തയടക്കാൻ ആരുമില്ലാതെ പോയല്ലോ ,,,,” സ്വയം പരിതാപം പറഞ്ഞു കൊണ്ട് അവൾ വീണയിൽ  വരിശകൾ വായിക്കുവാനാരംഭിച്ചു.

<<<<<O>>>>>

 

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com