അപരാജിതൻ 30 [Harshan] 10224

Views : 512855

“എന്ത് ചോദ്യമായിത് ,,,, എന്‍റെ കുടുംബത്തിൽ ഞാനടക്കം ഒരാളും ഒരു സ്ത്രീയെയും ഉപദ്രവിക്കില്ല, അതിപ്പോൾ എതിരിടുന്ന ശത്രുക്കൾ ആണെങ്കിൽ പോലും ,,ശത്രുക്കളെ തോൽപ്പിച്ചാലും അവരുടെ സ്ത്രീജനങ്ങള്‍ക്ക് അവരർഹിക്കുന്ന എല്ലാ വിധ ബഹുമാനങ്ങളും ഞങ്ങൾ നൽകിയിരിക്കും. സ്ത്രീയെന്ന ശക്തിരൂപത്തെ ആദരിക്കുന്നവരാണ് ഞങ്ങൾ, ശൈവർ ,,ശിവനെയും ശക്തിയെയും ആരാധിക്കുന്നവരാണ് ഞങ്ങൾ “

 

അത് കേട്ടപ്പോൾ പാർവതിക്ക് ഏറെ ആശ്വാസമായി.

 

“ഈ കപ്പലിൽ സ്ത്രീജനങ്ങൾ ആരും തന്നെയില്ല ,,അതുകൊണ്ട് ദേവിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം ,, ഞാനത് നിവർത്തിച്ചു തന്നിരിക്കും ,, ഇപ്പോൾ വിശ്രമിക്കൂ ,, ഞാനിടക്കിടെ വന്നുനോക്കികൊള്ളാം,,വരാതെയിരിക്കാ൯ സാധിക്കില്ലല്ലോ ,, അത്രക്കും ഈ മനോഹരമായ മുഖം എന്‍റെ മനസ്സില്‍ പതിഞ്ഞുകഴിഞ്ഞിരിക്കുന്നു”

അവന്‍ എഴുന്നേറ്റപ്പോള്‍  ലജ്ജയോടെ അവനെ തന്നെ പാര്‍വ്വതി  നോക്കി. സകലതും മറന്നു കൊണ്ട് പാർവതി വേഗമെഴുന്നേറ്റു.

 

പുതച്ചിരുന്ന പുതപ്പു താഴെ വീണു പോയത് അവള്‍ മറന്നു പോയിരുന്നു.

അവന്‍റെ മുന്നില്‍ ഉടയാടകളൊന്നുമില്ലാതെ അവള്‍ നിന്നു

ആശ്ചര്യമാർന്ന അവന്‍റെ കണ്ണുകൾ  അവളുടെ ഓരോ അംഗങ്ങളെയും പുണർന്നു.

പെട്ടെന്നവന് സ്ഥലകാല ബോധം വന്നു.

തന്‍റെ മുന്നിൽ ഏതോ ഒരു സ്വപ്നലോകത്തെന്ന പോലെ നിൽക്കുന്ന പാർവതിയുടെ സമീപം വന്നു .അവൾ അവന്‍റെ കണ്ണുകളിൽ തന്നെ ശ്രദ്ധിച്ചു ഒരു ധ്യാനാവസ്ഥയിലെന്ന പോലെ നിൽക്കുകയായിരുന്നു.അപ്പോളാണവൾക്ക് താൻ നഗ്നയായിരുന്നു എന്ന ബോധ്യം ഉണ്ടായത് അവൾ വേഗം ഉള്ളിലുറവെടുത്ത ലജ്ജയാല്‍  കൈകള്‍  കൊണ്ട് മാറിടം മറച്ചു

അവൻ പുഞ്ചിരിയോടെ മെത്തയില്‍ വീണു കിടന്ന പുതപ്പ് കയ്യിലെടുത്തു

അതവളെ പുതപ്പിച്ചു.അവൾ ലജ്ജയോടെ ആ പുതപ്പിൽ മുറുകെ പിടിച്ചു.

കാതിലൊരു കിന്നാരമെന്ന പോലെ അവൻ അവളുടെ കാതിൽ മൊഴിഞ്ഞു.

 

“ഇങ്ങനെയൊന്നും എന്‍റെ മുന്നിൽ നിൽക്കല്ലേ ദേവി ,, സമുദ്രയാത്രയിലാണ് , എന്‍റെ ദേഹത്തിനു ചൂട് കൂടി നിൽക്കുന്ന സമയമാണ് ,, നിയന്ത്രണം വിട്ടുപോയാൽ എന്‍റെ ചൂടിനെ ദേവി ഏറ്റുവാങ്ങേണ്ടി വരും ,,”

അവളതു കേട്ടു ലജ്ജിച്ചു.

“എന്‍റെ ചൂടിനെ താങ്ങാൻ ദേവിയ്ക്കാകുമോ ?”

അവന്‍റെ ചോദ്യത്തിൽ അവൾ നാണത്തോടെ മുഖം താഴ്ത്തി.

“ഹമ് ……” എന്ന് മൂളി

അവനതു കേട്ട് സുന്ദരമായി ചിരിച്ചു.

“പക്ഷെ എനിക്കതിനു സാധിക്കില്ല ദേവി ,, എന്‍റെ വംശത്തിൽ അങ്ങനെ സ്വന്തം ഇഷ്ടത്തിന് ഒരു സ്ത്രീയുമായി ഒരുമിക്കാൻ സാധിക്കില്ല ,, കാരണം  വംശത്തിൽ പുരുഷന്മാർ സ്വയം ശിവാംശമായും സ്ത്രീകൾ ശക്ത്യാ൦ശമായുമാണ് കരുതപ്പെടുന്നത്, അത് കൊണ്ട് തന്നെ അഗ്നിസാക്ഷിയാക്കി വിവാഹം കഴിച്ച പെണ്ണിനോട് മാത്രമേ ദേഹം പങ്കുവെക്കാൻ പാടുള്ളു ,,

അത് കേട്ടപ്പോൾ അവളുടെ മുഖമൊന്നു വാടി .

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com