അപരാജിതൻ 30 [Harshan] 10224

Views : 512761

കസ്തൂരി പറഞ്ഞ വാക്കുകൾ അവനിലൊരു നടുക്കമുണ്ടാക്കി

അത്ഭുതത്തോടെ അവൻ കസ്തൂരിയുടെ മുഖത്തേക്ക് നോക്കി

“അഞ്ഞൂറ് വർഷമോ ,,,,,,”

“അതെയനിയാ,,പക്ഷെ അതിന്‍റെ രഹസ്യം എന്തെന്ന് സ്വാമി മുത്തശ്ശനും വൈദ്യരു മുത്തശ്ശനും മാത്രമേ അറിയൂ ,, അവർ മറ്റു ശിവാംശികളോട് പോലും പങ്കു വെച്ചിട്ടില്ല ,, മാത്രവുമല്ല ,,ഇവിടെ ഇങ്ങനെയൊരു കൂവളം ഉള്ള  കാര്യത്തെ കുറിച്ച് ഞങ്ങളാരും പുറത്തുള്ള ആരോടും പറയാറുമില്ല ,, ”

“ഇടയ്ക്ക് ആ കൂവളത്തിനു ചുറ്റും നീല നിറത്തിൽ തീ ഉയരാറുണ്ട് , അങ്ങനെ വരുമ്പോൾ ശാംഭവിയിലെ വെള്ളം  കൊണ്ട് വന്നു ആ തീയണയ്ക്കും ,, ”

“അതിനു കാരണമെന്താ ചേച്ചി ,,,,,?”

അവനാകാംഷയോടെ തിരക്കി

“അതൊന്നുമറിയില്ല അനിയാ ,,,,,” കസ്തൂരി ചുറ്റും നോക്കി

“അനിയാ ,,,,,ആ കൂവളം അവിടെ നിൽക്കുന്നതു കൊണ്ടാണ് ഇവിടെ നിന്നും ശിവശൈലം ഗ്രാമവാസികൾ ഒഴിയാൻ മടിക്കുന്നത് ,, ”

“അതെന്താ ചേച്ചി ,,,,,,,?”

“അതൊന്നും എനിക്കറിയില്ല അനിയാ ,,,,,ഞാൻ ഇതൊന്നും പറഞ്ഞ കാര്യം ആരോടും പറയല്ലേ ,,’ ഭയത്തോടെ ചുറ്റും നോക്കി  കസ്‌തൂരി പറഞ്ഞു

“ഇല്ല ഒരിക്കലുമില്ല ,, ചേച്ചി ,,,,”

“ശരി അനിയാ ,,ഞാൻ പോകട്ടെ ,,മോൾക്ക് പായസം കഴിക്കാൻ കൊടുത്തിട്ട് ഓടി വന്നതാ ,,,’ എന്നുപറഞ്ഞു  കൊണ്ട്  കസ്തൂരി അവിടെ നിന്നും വേഗം യാത്ര പറഞ്ഞിറങ്ങി .

ആദി കണ്ണുകളടച്ചു അല്പം നേരം  ആലോചിച്ചു

അപ്പോൾ ,,അതാണ് ശിവശൈലമെന്ന ഗ്രാമത്തിന്‍റെ യഥാർത്ഥ രഹസ്യം , വളര്‍ച്ചയറ്റ അഞ്ഞൂറു വര്‍ഷത്തിന് മേലെ പ്രായമുള്ള വില്വവൃക്ഷം , പ്രാണനെ പോലെ മുത്തശ്ശന്മാർ സംരക്ഷിച്ചു  കൊണ്ട് വരുന്ന രഹസ്യം ,, തിരു ശിവ തിരു മരമെന്ന രഹസ്യം ,,,,എങ്കിൽ എന്‍റെ കയ്യിലെ താക്കോൽ അതെന്തിനെയാണ് സൂചിപ്പിക്കുന്നത് ,,,, ”

അവനോരോ സാധ്യതകളും  ചിന്തിച്ചു കൊണ്ടിരുന്നു.

<<<<<O>>>>>

 

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com