അപരാജിതൻ 30 [Harshan] 10224

Views : 512835

“സാരമില്ല ,,പോട്ടെ ,, ദേവിയ്ക്കു ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല.. എന്നെയൊട്ടും ഭയക്കണ്ട,, “

അതുകേട്ട് അവള്‍ പുഞ്ചിരിച്ചു.

“ഞാനൊരു  വ്യാപാരിയാണ്.  വിദേശങ്ങളിലാണ്  കൂടുതലും  കച്ചവടം നടത്തുന്നത് , ഈ പായകപ്പലുകളെല്ലാം എന്‍റെയാണ് ,, ആറു മാസം കൂടുമ്പോൾ ഞങ്ങൾ യാത്ര തുടങ്ങും  സിംഹളം പേർഷ്യൻ ദേശം യവനദേശം, ചീന , കുശദ്വീപം തുടങ്ങി സകല രാജ്യങ്ങളിലുമാണ് വ്യാപാര കേന്ദ്രങ്ങള്‍ , നമ്മുടെ ചരക്കുകള്‍ പ്രധാനമായും പട്ടുതുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കസ്തൂരി, ആനക്കൊമ്പ് ,ചന്ദനകാതൽതൈലം  അവിടെ വില്‍ക്കുന്നതോടൊപ്പം ഓരോയിടങ്ങളില്‍ നിന്നും ആ ദേശങ്ങളിലെ  വിശിഷ്ഠ വിഭവങ്ങള്‍ വാങ്ങി മറ്റ് രാജ്യങ്ങളിലും കച്ചവടം നടത്തും ,, അതുപോലെ അവിടെ നിന്നും അവിടത്തെ ചരക്കുകൾ വാങ്ങി ഇവിടെ കൊണ്ട് വന്നും വിറ്റഴിക്കും “

 

അവന്‍ പറയുന്നതെല്ലാം  അതിശയത്തോടെ പാര്‍വ്വതി  കേട്ടിരുന്നു.

 

“ഈ സമുദ്രത്തിൽ എന്തായാലും ഇറക്കി വിടാൻ പറ്റില്ലല്ലോ ,, ഇനി മൂന്ന് നാല് മാസം പിടിക്കും തിരികെ ഇവിടെ വരാനായി , ഞാനൊരു കാര്യം ചെയ്യട്ടെ ,,ഏതെങ്കിലും പായകപ്പലുകൾ നമ്മുടെ നാട്ടിലേക്ക് പോകുന്നതുണ്ടെങ്കിൽ അതിൽ കയറ്റി അയക്കട്ടെ ദേവിയെ “

അവളതു കേട്ട് നടുങ്ങിപ്പോയി , ഒറ്റയ്ക്ക് താനെങ്ങനെ സംരക്ഷണമില്ലാതെ പോകും

എന്ന ചിന്ത അവളെ ആശങ്കപ്പെടുത്തി

 

“അല്ല ,,അത് വേണ്ടാ ,, ഇത്രയും ദൂരം ഒരു സംരക്ഷണവുമില്ലാതെ ഞാനെങ്ങനെയാ ദേവിയെ വല്ലവരുടെയൊപ്പവും അയക്കുന്നത് ,, അത് ശരിയാവില്ല ,, എന്താ ദേവി ആഗ്രഹിക്കുന്നത് ,,എന്തായാലും കപ്പൽ  ഇനി പിന്നിലേക്ക് തിരിക്കില്ല ,, ഞങ്ങൾ കച്ചവടത്തിന് പോകുന്നതാ ,,

അവന്‍ പാര്‍വ്വതിയോട് ചോദിച്ചു

“എന്നെ കൂടെ കൂട്ടിക്കൂടെ ,, എനിക്ക് ഭയമായിട്ടാ ,,,,” അവൾ ആശങ്കയോടെ ചോദിച്ചു.

“ഹ ഹ ഹ ഹ ,,,,,,,,,,,” അവന്‍റെ ചിരി ആ മുറിയാകെ മുഴങ്ങി

 

“യാത്രയിലോ ,,,,,ജീവിതത്തിലോ ,,, എവിടെയാ കൂടെ കൂട്ടേണ്ടത് ,, “ ചിരിച്ചു കൊണ്ട് അവനവളോട് ചോദിച്ചു

 

ആ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖത്തു നാണം വിടർന്നു

“ദേവി ഭയക്കേണ്ട ,, എന്‍റെ അഞ്ചാമത്തെ കപ്പൽ നിറയെ പട്ടു വസ്ത്രങ്ങളാണ് ,, അതിൽ നിന്നും ആവശ്യത്തിനുള്ള വസ്ത്രം എടുപ്പിക്കാം ,, ഇതൊക്കെ കീറി പോയതല്ലേ ,, “ അവൻ അയയിൽ തൂക്കിയ പട്ടു വസ്ത്രങ്ങളിൽ നോക്കി പറഞ്ഞു.

“കാപ്പി കുടിക്കൂ ,,,,”

അവൻ പറയുന്നത് കേട്ട് അവൾ അത് അല്പം കൂടെ കുടിച്ചു.

“ഇതെന്‍റെ മുറിയാണ് ,, ദേവി ഇവിടെ കഴിഞ്ഞോളൂ ”

“ഞാനിവിടെ കിടന്നാല്‍ ,,,ബുദ്ധിമുട്ടാവില്ലേ ?”

“ഒരിക്കലുമില്ല ,,,ഇതിൽ മറ്റു മുറികളുമുണ്ട്,,,ദേവി എന്‍റെ കാര്യമോർത്ത് ആശങ്കപ്പെടണ്ട ”

ഞാൻ ഒരു ബുദ്ധിമുട്ടായല്ലേ ,,,,,?”

“ആയൊന്നു ചോദിച്ചാൽ ,, ഒരിക്കലുമില്ല .. പിന്നെ കണ്ടപ്പോള്‍ മുതൽ ഒരു മോഹം ,”

അവൾ ഒരു നടുക്കത്തോടെ അവനെ നോക്കി

“എന്നെ ,,, ഉപദ്രവിക്കുമോ ?” ഒരു വിറയലോടെ അവൾ ചോദിച്ചു

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com