അപരാജിതൻ 30 [Harshan] 10243

“മുതലാളി ,, മരുന്നുണ്ടാകുന്ന കിളവന് ദീനമാണെന്ന് പറഞ്ഞിരുന്നു ,,അതുപോലെ പശുക്കൾക്ക് പഴയപോലെ പാൽ  കിട്ടുന്നില്ല ,, അവർ മുൻപ് നൂറിന് മേലെ കൊണ്ട് വന്നിരുന്നയിടത്ത് അത് അൻപതിൽ താഴെയായിരുന്നു കുറച്ചു ദിവസമായി ഒട്ടുമില്ല ,, ”

തിമ്മയ്യ സംശയത്തോടെ എല്ലാവരെയും നോക്കി

“ആ ഗ്രാമത്തിലെ പലരും ഇപ്പോൾ തൊഴിലുറപ്പ് ജോലികൾക്ക് പോകുന്നുണ്ട് , അതുകൊണ്ടാണെന്ന് തോന്നുന്നു , ഇപ്പോ പച്ചക്കറികളോ മറ്റു പലവകകളോ കച്ചവടത്തിനായി ഇങ്ങോട്ട് കൊണ്ട് വരാത്തത് “അയാൾ പറഞ്ഞു.

“അല്ല ,,അവരിനി മറച്ചു കച്ചവടം ചെയ്യുന്നുണ്ടാകുമോ ?”  വേറെയൊരാൾ ചോദിച്ചു

“അപ്പടിയാനാ ,,, അത് അവരെയാരുമേ സുമ്മാ വിട കൂടാത് ,,അയ്യാ ,,,,,,”അവിടത്തെ പാർക്കിങ് പിരിവ് ചുമതലകാരനായ ഇദയക്കനി പറഞ്ഞു.

“ഹമ് ,,,,,,,,,,,,,” തിമ്മയ്യ ഒന്ന് മൂളി

മീശ പിരിച്ചുകൊണ്ടു ഇദയക്കനിയെ വിളിച്ചു കാതിൽ എന്തൊക്കെയോ പറഞ്ഞു

അത് കേട്ട് ഇദയക്കനി എല്ലാം തലയാട്ടി സമ്മതിച്ചു.

തിമ്മയ്യ അവന്‍റെ ചുമലിൽ തട്ടി അവിടെ നിന്നും തിരികെ നടന്നു

ജീപ്പിൽ കയറി തിരികെ പുറപ്പെട്ടു

<<<<O>>>>

ശിവശൈലത്ത് :

ഒന്‍പത്  മണി ആയപ്പോളേക്കും

ആദി മുറിക്കുള്ളിൽ അഗ്നിഹോത്രം ചെയ്യുവാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു.

ഒരു വിളക്ക് കൊളുത്തി , തന്‍റെ കുലദേവത വിഗ്രഹത്തെ മുന്നിൽ വെച്ചു.

അതിനു മുന്നിലായി , ചെമ്പു തട്ടിൽ ചാണക വരളിയും അതിനോടൊപ്പം കറുകയും കുടങ്ങലും ചമതയും ചന്ദനവും പ്ലാവും നിരത്തി

ശുദ്ധമായ നെയ്യൊഴിച്ചു  കർപ്പൂരം കത്തിച്ചു അതിനു തീ പിടിപ്പിച്ചു.

അവൻ കണ്ണുകളടച്ചു  പഞ്ചാക്ഷരി ജപിച്ചു കൊണ്ടതിൽ അല്പാല്പമായി നെയ്യ് ഒഴിച്ച് കൊണ്ടിരുന്നു.

പുക മൊത്തം വീട്ടിനുള്ളിൽ നിറഞ്ഞു.

അതിലേക്ക് ദേവദാരു ചീളുകളും ആദിമൂല കറുകയും സമർപ്പിച്ചു

പിന്നാലെ ചന്ദനവും ചമതചീളുകളും.

 

ആ പുക ശ്വസിച്ചപ്പോൾ തന്നെ ശരീരത്തിനും മനസിനും വരെ എന്തെന്നില്ലാത്ത ശാന്തിയും സമാധാനവും.വല്ലാത്തൊരു ഊർജ്ജം ശരീരത്തു നിറയുന്നപോലെ

അങ്ങനെ ഒന്നരമണിക്കൂറോളം എടുത്ത് അവൻ അഗ്നിഹോത്രം ചെയ്തു

അതിന്‍റെ പുക വീട്ടിലെ ഓരോ മുക്കിലും മൂലയിലും നിറഞ്ഞിരുന്നു.

പുകയുന്ന പാത്രം ഒരു മൂലയിൽ വെച്ച് കൊണ്ട് അവൻ കിടന്നു.

കിടന്നിട്ടവന് ഉറക്കമേ വന്നില്ല.

കാരണ൦ നാഗങ്ങളുടെ വരവ് എങ്ങനെഎന്ന് അറിയുവാനവനൊരുപാട് ആഗ്രഹമുണ്ടായിരുന്നു.

നാഗമണി തന്‍റെ കൂടെയുള്ളിടത്തോളം കാലം നാഗഗണങ്ങളാൽ തനിക്കൊരു ദോഷവും സംഭവിക്കില്ല എന്നവന് തിരിച്ചറിവുമുണ്ടായിരുന്നു.

കണ്ണ് തുറന്നു തന്നെ കിടന്നു.കാത് കൂർപ്പിച്ചു പിടിച്ചിരുന്നു ഏതൊരു ശബ്ദവും കേൾക്കുന്നതിനായി.

കുറെ നേരം അങ്ങനെ കിടന്നു.

<<<<<O>>>>>

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.