അപരാജിതൻ 30 [Harshan] 10243

കുറച്ചു കഴിഞ്ഞവനൊരു വലിയ തുണി സഞ്ചിയിൽ ഹവനത്തിനുള്ള സാമഗ്രികൾ കൊണ്ട് വന്നു.എന്നിട്ടെല്ലാം  പുറത്തേക്ക് വെച്ചു.

ഒരു ചെമ്പിൻ  ചട്ടി , പിന്നെ പല വിറകുകൾ , നെയ്യ് , കർപ്പൂരം ,അങ്ങനെ നിരവധി വസ്തുക്കൾ

“ഞാനിതെങ്ങനെയാ ചെയ്യേണ്ടത് ?” ആദി ചോദിച്ചു

“കുഞ്ഞേ ,, ഇത് വളരെ ഗുണവിശേഷങ്ങളുള്ള ഹവനമാണ്‌, കത്തുമ്പോൾ വെളുത്ത പുകയായിരിക്കും ഉയരുക , അതുപോലെ ചാരത്തിനു കറുപ്പ് കുറഞ്ഞ വസ്തുക്കൾ മാത്രമാണ് ഈ ഹവനത്തിനു ഉപയോഗിക്കുന്നത്  എന്നുപറഞ്ഞു കൊണ്ട് അവിടെ നിരത്തിയ വസ്തുക്കളായ നെയ്യ് , പ്ലാവിൻ വിറക്, ചമത , ചമത , ആദിമൂല കറുക , ചന്ദനം , നെല്ലി , ദേവദാരു , കുടങ്ങൽ , കർപ്പൂരം , വരളി എങ്ങനെയുപയോഗിക്കണം എന്ന് കൂടെ അവനു പറഞ്ഞു കൊടുത്തു.

ആദി എല്ലാം കേട്ടു മനസ്സിലാക്കി എല്ലാ വസ്തുക്കളും  എടുത്തു കൊണ്ട് തന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു.

<<<<O>>>>

അന്ന് രാത്രി

ചന്ദ്രവല്ലി ചന്തയില്‍

പ്രധാനകച്ചവടക്കാരെല്ലാം കടകള്‍ പൂട്ടിപോയിരുന്നു.തിമ്മയ്യ നേരിട്ടു നടത്തുന്ന കടകള്‍ അടയ്ക്കുവാനുള്ള തയ്യാറെടുപ്പുകളിലാണ്. തിമ്മയ്യ, കണക്ക് നോക്കി പണം കൊണ്ടു പോകുവാനായി അല്പം കഴിഞ്ഞവിടെയെത്തിചേരും.അവിടത്തെ നോട്ടക്കാരും  കങ്കാണികളും അയാളെ കാത്തു നില്‍ക്കുകയായിരുന്നു ഒഴിഞ്ഞു കിടക്കുന്ന കുക്കത്തറകളില്‍.കുക്കത്തറകളിലാണ് ശിവശൈലത്തെ അടിമകള്‍ക്ക് കച്ചവടം നടത്താനുള്ള അവകാശം കൊടുത്തിരിക്കുന്നത്.

 

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്‍റെ ജീപ്പില്‍ തിമ്മയ്യ അവിടെക്കു വന്നു. കൂടെ ഒന്നു രണ്ടു സഹായികളുമുണ്ടായിരുന്നു.

 

തിമ്മയ്യയെ കണ്ടു എല്ലാവരും തൊഴുതു.

അയാള്‍ ആദ്യം പോയി കണക്കുകള്‍ നോക്കി പെട്ടികളില്‍ അന്നന്നത്തെ കച്ചവടലാഭം നിറച്ചു.അത് കഴിഞ്ഞു പുറത്തേക്കിറങ്ങി.

വസൂല്‍ നോട്ടക്കാരന്‍റെ സമീപമെത്തി.

വസൂല്‍ നോട്ടക്കാരനാണ്  മേല്‍നോട്ടത്തിലാണ് അവിടെ വരുന്ന  ചെറു കച്ചവടക്കാരില്‍ നിന്നും തറവാടക വാങ്ങുന്നതും കയറ്റിറക്ക് കൂലി വാങ്ങുന്നതുമെല്ലാം.അത് കൂടാതെ ശിവശൈലത്തെ പാവങ്ങളുടെ കച്ചവടത്തിന്‍റെ നാലില്‍ മൂന്നു ഭാഗവും ഈടാക്കുന്നതും.

അത് ആഴ്ച കണക്കിലാണ് തിമ്മയ്യയെ ഏല്‍പ്പിക്കുന്നത്.

കണക്ക് നോക്കിയപ്പോള്‍ വരുമാന തുകയില്‍ വലിയൊരു കുറവ് കാണുന്നുണ്ട്.

അയാള്‍ അവരോടു കാര്യം തിരക്കി.

“അത് അയ്യാ ,,, ശിവശൈലത്തെ ഒരു നായ്ക്കളും ഇപ്പോ ഇവിടെക്ക് വരുന്നില്ല ,, പാലും മരുന്നെണ്ണയും ഒന്നും ഇപ്പോള്‍  കൊണ്ട് വരുന്നേയില്ല ,, ” മേല്‍നോട്ടക്കാരന്‍ ഭയത്തോടെ പറഞ്ഞു.

” കാരണോ൦ ,,, ?”തിമ്മയ്യന്‍ തിരക്കി

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.