അപരാജിതൻ 30 [Harshan] 10243

കൂടാതെ ആകാശത്തേക്ക് നല്ല പോലെ നോക്കി.മുകളിലേക്കു കൈയുയര്‍ത്തി കാറ്റിന്‍റെ ഗതി നോക്കി. അദ്ദേഹ൦ ആശങ്കയോടെ വൈദ്യരെ നോക്കി.

“വൈദ്യരെ ,, നാളും നക്ഷത്രവും തെറ്റുകയാണല്ലോ ,,,,?’

“എന്താ സ്വാമി ,,,,,?”

“ഇന്നിവിടെ നാഗങ്ങൾ വരാൻ സാധ്യത കാണുന്നു,, ”

“അതിനു സമയമായോ ,,,,,,,,സ്വാമി ?” വൈദ്യർ ചോദിച്ചു.

“വൈദ്യരെ ,, കടവിനപ്പുറത്തെ പുന്നാഗം പൂവിട്ടത് , കണ്ടിരുന്നില്ലേ ,, ദാ അവിടെ നോക്കൂ ,, ” സ്വാമി മുത്തശ്ശൻ കൈ ചൂണ്ടി കാണിച്ചു

വൈദ്യരു നോക്കുമ്പോള്‍ കടവിനപ്പുറമുള്ള  പുന്നാഗങ്ങള്‍ നല്ല പോലെ പൂവിട്ടു നില്ക്കുന്നു.

“കിഴക്കന്‍ മലനിരകളില്‍ നോക്കൂ ,, നാഗചമ്പകവും പൂവിട്ടിരിക്കുന്നു , അവയുടെ ഇലകളില്‍ പാടലവര്‍ണ്ണം അധികമായിരിക്കുന്നതു കണ്ടില്ലേ ” അദ്ദേഹം മലനിരകളെ ചൂണ്ടിക്കാണിച്ചു

ആദിയും അങ്ങോട്ടേക്ക് നോക്കി

കിഴക്കന്‍ മലമുകളിൽ പാടലവർണ്ണത്തിലെ തളിരിലകൾ നിറഞ്ഞ നിരവധി വയനാവു മരങ്ങൾ.

വീശുന്ന കാറ്റിനു  പോലും നാഗചെമ്പകപൂക്കളുടെയും പുന്നാഗത്തിന്റെയും  വല്ലാത്തൊരു സൗരഭ്യമുണ്ടായിരുന്നു.

“വൈദ്യരെ ,, മണ്ണിനു ചൂടുണ്ട് , മിടിപ്പുമുണ്ട് , നാഗകൂട്ടങ്ങൾ മണ്ണ് തുരന്നു പൊങ്ങുന്ന ലക്ഷണം , അത് കൂടാതെ നാഗങ്ങളുടെ മദിയൊഴുകുന്ന ചെറുവാസനയും രുചിയും വരുന്നുണ്ട് അവിടെ നോക്കൂ , ഉള്ളിലെ ചൂടില്‍ പുകഞ്ഞു പുറത്തു വരുന്ന ഭൂനാഗങ്ങളെ “  അദ്ദേഹം ഒരു മൂലയില്‍ ചൂണ്ടികാണിച്ചു.

ആദി നോക്കുമ്പോള്‍ മണ്ണില്‍ നിന്നും നിരവധി മണ്ണിരകളും ഇരുതലമൂരികളും  ഉപരിതലത്തില്‍ വന്നു ഞുളക്കുന്നു.

“ശരിയാ സ്വാമി , നേരവും കാലവും തെറ്റിയാണല്ലോ  നാഗഭോഗം നടക്കാന്‍ പോകുന്നത് “

എല്ലാരേയും വിവരമറിയിക്കണം ,, മോനെ ,,ശംഭു ,, ശംഖം വിളിച്ചെല്ലാവരെയും വിളിക്ക് വേഗമാകട്ടെ  ,, ” വൈദ്യർ മുത്തശ്ശൻ പറഞ്ഞു

അതുകേട്ട് ശംഭു വേഗം  പോയി കവാടത്തിൽ വെച്ചിരുന്ന ശംഖ് ഊതി.

അസമയത്തുള്ള ശംഖനാദം കേട്ട് ഗ്രാമീണർ സകലരും പുറത്തേക്കിറങ്ങി വന്നു.

എല്ലാവരും ആശങ്കയോടെ സ്വാമി മുത്തശ്ശനെ നോക്കി  അദ്ദേഹം എന്താണ് പറയാൻ പോകുന്നത് എന്നറിയുവാനായി.

“മക്കളെ ,,,,,,പ്രകൃതി ലക്ഷണങ്ങൾ കാണിച്ചിരിക്കുന്നു ,, പുന്നാഗം പൂത്തിരിക്കുന്നു , നാഗചെമ്പകപൂഗന്ധം വായുവിൽ  കലർന്നിരിക്കുന്നു , അതിന്‍റെ തളിരിലകളുടെ പാടലനിറം കടുത്തിരിക്കുന്നു മണ്ണിരകള്‍ പുറത്തേക്ക് വരുന്നു,  മണ്ണിന് ചൂടും മിടിപ്പ് കൂടലും, നാഗങ്ങളുടെ മദിഗന്ധം പരന്നിരിക്കുന്നു, കാറ്റിന്‍റെ ദിശയില്‍ വ്യത്യാസം “

“ഇന്ന്  രാത്രി കഴിഞ്ഞാൽ ആരും പുറത്തേക്കിറങ്ങരുത്, വീട്ടിലെ വെളിച്ചങ്ങൾ അണയ്ക്കണം , എന്ത് ശബ്ദം കേട്ടാലും പുറത്തു വരരുത് , ജാലകത്തിലൂടെ പുറത്തേക്ക് നോക്കരുത് , ഇന്ന് സർപ്പങ്ങൾ നാളും നക്ഷത്രങ്ങളും തെറ്റി വരുവാൻ സാധ്യതയുണ്ട് ,, വീടിനു പുറത്തു കുടിവെള്ളം വെക്കരുത് ,, അവയുടെ പല്ലിൽ നിന്നും പൊഴിയുന്ന വിഷതുള്ളികൾ സകലതും വിഷയമാക്കും , വസ്ത്രങ്ങൾ പോലും അകത്തേക്ക് എടുത്ത് വെക്കണം ,, ആരും ഉണർന്നിരിക്കരുത് ,, എത്രയും വേഗം ഉറങ്ങാൻ നോക്കണം ,,,,,”

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.