അപരാജിതൻ 30 [Harshan] 10243

“എനിക്കാകെയുള്ളത് എന്‍റെ ഈ മോളാ ,, നാളെയെന്‍റെ  ഗതി എന്താകുമെന്ന് ആലോചിക്കുമ്പോ ഒരുപാട് പേടിയാ  ,, എന്നെ കൊല്ലണെങ്കിൽ കൊന്നോട്ടെ ,,അങ്ങനെയൊരവസ്ഥ വന്നാൽ എന്‍റെ കുഞ്ഞിനെ ഒന്ന് രക്ഷിക്കുമോ ,, ”

കസ്തൂരിയുടെ ഭീതി നിറഞ്ഞ ആ ചോദ്യം കേട്ട് അവന്‍റെ ഹൃദയം നൊമ്പരപ്പെട്ടുപോയിരുന്നു.

“എന്‍റെ മോളെ ഇവിടെ നിന്നും കൊണ്ട് പോകാമോ ,,അനിയാ ,,എവിടെയെങ്കിലും ഒരു അനാഥാലയത്തിൽ കൊണ്ടാക്കിയാൽ മതി ,, അനിയന് ഒരു ഭാരവുമാകില്ല , അവിടെ വളർന്നോളും എന്‍റെ മോള് …….ഇവളെങ്കിലും ജീവിച്ചിരിക്കുന്ന കാണാനുള്ള കൊതി കൊണ്ടാ അനിയാ “  വിതുമ്പി നിറയുന്ന കണ്ണുകളോടെ ആ കുഞ്ഞിന്‍റെ  കവിളിൽ മുത്തം കൊടുത്തു കൊണ്ട് അവളെയും ഒക്കത്തിരുത്തി  അവന്‍റെ കൂടപ്പിറപ്പ് അവിടെ നിന്നും നടന്നകന്നു.

കസ്തൂരി  കരയുന്നത് കണ്ടു ഗൌരി മോള്‍ കസ്തൂരിയുടെ കണ്ണുനീര്‍ കുഞ്ഞ് കൈ കൊണ്ട് ഒപ്പി അവളുടെ കവിളില്‍ ഒരു മുത്തം കൊടുക്കുന്നതും ഹൃദയവേദനയോടെ ആദി കണ്ടു.

വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട് ആദി വേഗം വാതിൽ തുറന്നുള്ളിൽ കയറി

നാഗമണിയെ ഉറപ്പിച്ച വിഗ്രഹത്തെ കൈയിലെടുത്തു.

വിഷമത്തോടെ കരഞ്ഞു കൊണ്ട്  പലവട്ടം നാഗമണിയെ വിളിച്ചു.

“ആശാനെ ,,ഒന്നു കണ്ണു തുറക്കാശാനെ ,, ഞാന്‍ തളര്‍ന്ന് പോയി , എന്‍റെ ശക്തികളൊക്കേ എങ്ങോ പോയി ആശാനെ ,,എന്നെയൊന്നു സഹായിക്കണേ ,, “ അവന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് കേണപേക്ഷിച്ചു.

പക്ഷെ നാഗമണിയും നിർഗ്ഗുണാവസ്ഥയിലായിരുന്നു.

ഒരു തരത്തിലും നാഗമണി പ്രതികരിച്ചുപോലുമില്ല.

അവൻ യാതൊരു പോംവഴിയും മനസ്സിൽ തെളിയാതെ വേഗം വാതിൽ തുറന്നു കവാടത്തിണ്ണയിൽ പോയിരുന്നു.

ആരെങ്കിലും അവരെ ഉപദ്രവിക്കാൻ വന്നാൽ , തന്നെ അതിനു പ്രതിബന്ധമായി നിർത്തുവാൻ വേണ്ടി

ദുർബലനായ ആദിശങ്കര നാരായണനെന്ന , രുദ്രതേജ നയനാ൪

ഒരു നായയെ പോലെ ശിവശൈലത്തിന് ശിവശൈലത്തിനു കാവലിരുന്നു.

ഗ്രാമത്തിനുള്ളിലും സകലരും ഭയപ്പാടിൽ തന്നെയായിരുന്നു.

രാത്രി എന്തെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുമോ എന്ന് കരുതി.

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.