അപരാജിതൻ 30 [Harshan] 10243

അങ്ങനെ കിടന്നപ്പോളാണ്

“മാമാ ,,,,,” എന്ന വിളി കേട്ടത്

അവൻ മുഖമുയർത്തി നോക്കി

ഗൗരി മോളായിരുന്നു.

അവൻ വേഗം പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു

“മാമൻ കരയാ ,,,,,,,?”

അവൾ നിഷ്കളങ്കമായി പാൽ പല്ലു കാണിച്ചു ചോദിച്ചു

“ഹമ് ………….” അവൻ മൂളി

അവൾ വേഗം അവന്‍റെ കണ്ണുനീർ ആ കുഞ്ഞു കൈകൾ കൊണ്ടൊപ്പി.

“മാമൻ കരയണ്ടാട്ടോ ,, വാവ ചങ്കര൯ തമ്പായിയോട്   പാർത്തിക്കാട്ടോ ,, ” എന്നുപറഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു ഇരു കവിളിലും മുത്തം കൊടുത്തു.

അന്നേരം ആ കുഞ്ഞിന്‍റെ സമയോചിതമായ പെരുമാറ്റം അല്പം ആശ്വാസം അവനു പകർന്നിരുന്നു. അപ്പോളേക്കും അവളെ തേടി ഭയത്തോടെ കസ്തൂരി അങ്ങോട്ടേക്ക് വന്നു

“വാവേടെ മാമൻ കരയായിരുന്നു …” എന്ന് അവൾ വിഷമത്തോടെ  അമ്മയോട് പരാതി പറഞ്ഞു.

“ഇങ്ങനെ വിഷമിക്കല്ലേ ,അനിയാ ,ഒക്കെ വരുന്ന പോലെ നടക്കട്ടെ

,,,”വിഷമത്തോടെ അവനരികില്‍ ഇരുന്നു കൊണ്ട് കസ്തൂരി അവനെ ആശ്വസിപ്പിച്ചു.

“എന്തായാലും  ഞങ്ങടെ പശുക്കളെ കൊന്നപോലെ ഞങ്ങളെയും തലയറുത്തു കൊല്ലും ,,, അതിൽ കൂടുതലൊന്നുമില്ലല്ലോ , ,,അനിയൻ ഇവിടെ ഇരിക്കല്ലേ ,,വാ ,,ആ തിണ്ണയിൽ വന്നിരിക്ക് “എന്നുപറഞ്ഞു കൊണ്ട്  കുഞ്ഞിനേയും എടുത്ത്  തളര്‍ന്ന് ക്ഷീണിച്ച ആദിയുടെ  കൈ പിടിച്ചു കൊണ്ട് വന്നു തിണ്ണയിൽ ഇരുത്തി

കസ്തൂരി കുഞ്ഞിനെ അവനൊപ്പം ഇരുത്തി അടുക്കളയിലേക്ക് ചെന്നു.

അല്പം ചായയുണ്ടാക്കി ചൂടോടെ അവനു കൊണ്ട് കൊടുത്തു.

“രാവിലെ മുതൽ അലച്ചിലല്ലേ,,ഒന്നും കഴിച്ചു കാണില്ല ,,ഈ ചായ എങ്കിലും കുടിക്കനിയാ “എന്നവനോട് പറഞ്ഞു.ആദി ആ ചായ അല്പം കുടിച്ചു

“സ്വാമി മുത്തശ്ശന് എങ്ങനെയുണ്ട് ചേച്ചി ”

“എന്ത് പറയാനാ ,,മുത്തശ്ശനാകെ വിഷമത്തിലാ ,, പശുക്കളെ  ഈ മണ്ണിന്‍റെ മക്കളായാ കാണുന്നത് , മക്കൾ ഇല്ലാതെയാകുമ്പോൾ ഉള്ള വേദന തന്നെയാണ് മുത്തശ്ശന് ,ഒക്കെ ഞങ്ങളുടെ വിധി എന്ന് മാത്രമേ പറയാനുള്ളു “കസ്തൂരി നെടുവീർപ്പിട്ടു.

“മാമാ ,,മാമ ,,,,”

“എന്താ വാവേ ,,,,”

“വാവേടെ കിങ്ങിണി പശൂനെ അവര് കൊന്നുകളഞ്ഞു ,, ” ഗൗരി സങ്കടത്തോടെ പറഞ്ഞു

അവനെങ്ങനെ ആ കുരുന്നിനെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു.

ആദി ആ കുഞ്ഞിനെ വിഷമത്തോടെ നെഞ്ചോടു ചേർത്ത് അവളുടെ നെറുകയിൽ വിഷമത്തോടെ മുത്തം കൊടുത്തു.

കസ്തൂരി കുഞ്ഞിനെ എടുത്തു. നടക്കുന്നതിനു മുന്നേ ഒന്ന് തിരിഞ്ഞു

“അനിയാ ,,,,,,,,”

“എന്താ ചേച്ചി ,,,,,,,,,”

“ഞാനൊരു വിഷമം പറഞ്ഞോട്ടെ ?”

അവൻ കസ്തൂരിയുടെ മുഖത്തേക്ക് നോക്കി

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.