അപരാജിതൻ 30 [Harshan] 10238

അവൻ ക്ഷീണം ബാധിച്ച  ശരീരത്തോടെ തന്‍റെ വംശത്തിന്‍റെ ആയുധമായ ദ്വിവക്ത്ര പരശുവിനു സമീപം വന്നു.

കൈകൾ കൂപ്പി കരഞ്ഞു കൊണ്ട് അതിനു മുന്നിൽ വീണു കിടന്നു

“രാമാ ,,, സകലതും ഞാൻ മറന്നു, എന്‍റെ ശക്തിയും ധൈര്യവു൦ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു ,,, ഞാനിപ്പോ വെറും വട്ടപ്പൂജ്യമാ,,എനിക്കു വയ്യ , എന്‍റെ ആരോഗ്യം നശിച്ചിരിക്കുന്നു,, ഗുരുനാഥാ ,,,,,,,എന്നെയൊന്നു കൈപിടിച്ചുയർത്തണേ ,,,,,,,,,” അവൻ കരഞ്ഞു കൊണ്ടിരുന്നു

“എന്‍റെ ശിവശൈലത്തുള്ളവരെല്ലാം അപകടത്തിലായി ,,, എനിക്കിപ്പോ അവരെയൊന്നു സഹായിക്കാനുമാകണില്ലല്ലോ ,,, എന്നിൽ നിന്നുമറിയാതെ തെറ്റുകൾ സംഭവിച്ചെങ്കിൽ മാപ്പ് തരണേ ,,, എന്നെയൊന്നു കൈ പിടിച്ചുയർത്തണെ എന്‍റെ രാമാ ,,,,,,”അവൻ വിങ്ങി പൊട്ടി മണ്ണിൽ മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു.

അവിടെ നിന്നും വേച്ചു കൊണ്ടെഴുന്നേറ്റവൻ , താൻ കൊണ്ട് വന്ന വെച്ച ശിവലിംഗത്തിനു സമീപം വന്നിരുന്ന് കൊണ്ടതിനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു.

“മാഷെ,,,എന്നെകൊണ്ടാകണില്ല, ശിവശൈലത്തെ പ്രാണനുകളെ സംരക്ഷിക്കാൻ എനിക്കാവതില്ല, ഞാൻ തോറ്റുപോകാ ,, ഒന്നാ കണ്ണുതുറന്നൊന്നെ നോക്കണേ,, അല്പമെങ്കിലും എനിക്കൊരു ശേഷി തരണേ,,,:

അവനു സംസാരിക്കുവാൻ പോലു൦ വയ്യാത്ത നിലയിലായി.

ആ ശിവലി൦ഗത്തെ കെട്ടിപിടിച്ചേറെ നേരമവനിരുന്നു,

ഓരോ നിമിഷം കൂടുന്തോറും ഉള്ളിൽ നിറയുന്നത് ഘോരഭയം മാത്രം.തന്‍റെ ജീവൻ നഷ്ടപെടുന്നതോർത്തല്ല,  തന്‍റെ പ്രിയപ്പെട്ടവരെ ആരെങ്കിലും കൊലപ്പെടുത്തുമോ എന്നോർത്ത് മാത്രം.

ശിവശൈലത്ത് എത്തണമെന്ന് മനസ് പറഞ്ഞപ്പോൾ അവൻ വേഗം മണ്ണിൽ കൈ കുത്തി എഴുന്നേറ്റു.

പേടിച്ചരണ്ട അവൻ വിറയ്ക്കുന്ന ദേഹത്തോടെ ഓടി.

ഓടുമ്പോൾ പലവട്ടം മണ്ണിൽ കാൽ തെറ്റി വീണു കൊണ്ടിരുന്നു എന്നിട്ടും അവൻ തപ്പിതടഞ്ഞെഴുന്നേറ്റ് ഓടിക്കൊണ്ടേയിരുന്നു.

<<<<<O>>>>>

 

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.