“സർ ,ഒരു പരാതിയുമില്ല ,, ഇനി ഇങ്ങനെയൊന്നും ഉണ്ടാകാതെ ഇരിക്കാൻ ഒരുകാവലെങ്കിലും തന്നുകൂടെ “അവന് താണ് കേണ് അപേക്ഷിച്ചു.
“എടൊ ,, താനിനി പരാതി തന്നാൽ ,, ഉറപ്പിച്ചോ ആ ഗ്രാമം അവിടെയുണ്ടാകില്ല ,, ഇവരൊക്കെ അവിടെ കയറി നിരങ്ങും ,, പിന്നെ അവരെ എതിരിടാൻ ഞങ്ങൾ പോലീസുകാർക്ക് പോലും പേടിയാണ് ,,ഇനി കൂടുതൽ ഒന്നും ആലോചിക്കണ്ട ,, തിമ്മയ്യൻ മുതലാളിയെ ഇനിയെതിർക്കാ൯ നിൽക്കണ്ട ,, വെറുത്തു കഴിഞ്ഞാൽ വറത്ത് കൊല്ലുന്നയാളാ ,,, ആ ഗ്രാമക്കാർ അടിമകളാണ് ,,അതങ്ങനെ തന്നെയായിരുന്നാൽ മതി ,, ഞാനുമറിഞ്ഞിരുന്നു ,, ശിവശൈലത്തുള്ളവർ തൊഴുലുറപ്പ് പദ്ധതിക്ക് പോകുന്നതും മറ്റും ,, അതൊക്കെ തന്നെ ഇവിടത്തെ പ്രമാണികൾക്ക് വെറുപ്പായിട്ടുണ്ട് ,, നിങ്ങളൊന്നു ആലോചിച്ചു നോക്കിക്കേ ,, പലയിടത്തും പോയി പണിയെടുക്കുമ്പോൾ ഈ മുതലാളിമാരുടെ ആളുകൾ പലയിടത്തും നിന്നായി ആക്രമിച്ചാൽ എന്ത് ചെയ്യും ,, ?”
ആദിക്ക് മറുപടി ഉണ്ടായിരുന്നില്ല
“എന്തായാലും തിമ്മയ്യൻ മുതലാളി ഇങ്ങനെയൊക്കെ ചെയ്ത സ്ഥിതിക്ക് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ,, പക കൂടുതലുള്ള ഇനമാ ,, എന്തായാലും താൻ വേഗം ഇറങ്ങാൻ നോക്ക് ,, എസ് ഐ സാർ ഇവിടെ വന്നാൽ ശിവശൈലത്തെ തന്നെ കണ്ടാൽ ഒരു കാര്യവുമില്ലാതെ പിടിച്ചു അറസ്റ്റു വരെ ചെയ്തേക്കാം ,, താൻ പോ ,,,”
അയാൾ പറയുന്നത് കേട്ട് ആദി ആകെ ഭയത്തിലായി.
ഇനിയും അവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയം ,,
ആദി വ്യാകുലത നിറഞ്ഞു മിടിക്കുന്ന ഹൃദയവുമായി അവിടെ നിന്നുമിറങ്ങി.
അവന് യാഥാര്‍ഥ്യം ബോധ്യപ്പെട്ടിരുന്നു.
താനിപ്പോള്‍ വെറും ശൂന്യമാണ്
തന്നില്‍ നിലനിന്നിരുന്ന സർവ്വശക്തികളും നഷ്ടമായിരിക്കുന്നു എന്ന യാഥാര്‍ഥ്യം.
ആദി എങ്ങനെയൊക്കെയോ വണ്ടിയോടിച്ചു കൊണ്ട് ശ്മാശാനത്തിലെത്തി .
ഒരു കുട്ടിയെ എന്ന പോലെ ഭയന്നു ഉറക്കെ നിലവിളിച്ചു കൊണ്ട് അവൻ കവാടത്തിനുള്ളിലേക്ക് നടന്നു.
നടക്കാനും സാധിക്കുന്നുണ്ടായിരുന്നില്ല, അത്രയേറെ ശരീരം ക്ഷീണത്താല്‍ തളര്‍ന്ന് പോയനിലയിലായിരുന്നു.
“ചുടലേ ,,,,,,,,,,,,,,,”
“ചുടലേ ,,,,,,,,,,,,,,,,,,,”
“എവിടെയാടാ നീ ,,,,,,,,,,,”
“ഒന്നെന്റെയടുത്തേക്ക് വാടാ ,,,,,,,,”എനിക്ക് പേടിയാകുന്നെടാ ”
അവൻ ഉറക്കെ ഉറക്കെ അലറികരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു
അവിടെ ആരും തന്നെയുണ്ടായിരുന്നില്ല അവനെ കേൾക്കുവാനായി.
ഒരു ഭ്രാന്തനെ പോലെ അവൻ ആ ശ്മശാനഭൂമിയിൽ അലഞ്ഞു.
“ചുടലെ ,,,,,,,ഒന്നു വാടാ ചുടലെ ,,,,,,,,എനിക്കു വയ്യടാ ,”
ഉറക്കെയുറക്കെ വിളിച്ചു കൊണ്ട് നടന്നു.
എവിടെയും ചുടലയുണ്ടായിരുന്നില്ല
❤️❤️❤️❤️
Harshettaa innu varuoo
Nyc
Next part പെട്ടന്ന് താ
Harshappi…..,
Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu
Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram
Evide admin postanam ennu thonnu
ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്
5 minutes ,,daaa vannu
കാത്തിരിക്കുന്നു…
ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….
Waiting
Pl vannu
നല്ല കട്ട പോസ്റ്റ് ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…
pl വന്നൂട്ടോ
ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും
Refresh adichu maduthu harsheta
Pl ല്‍ കഥ വന്നൂ…