അപരാജിതൻ 30 [Harshan] 10243

ആദി മനഃപ്രയാസത്താല്‍ ഹോസ്പിറ്റലിനകത്തേക്ക് പോയിരുന്നില്ല.എങ്കിലും അവനെ വേറെയാരും കുറ്റപ്പെടുത്തിയൊന്നുമില്ല. അവനാണെകിൽ ശൈലജയെ അഭിമുഖീകരിക്കുവാൻ പ്രയാസവുമായിരുന്നു.

വൈകുന്നേരമായപ്പോളേക്കും ഡോക്ടർ അവരെ , പരിക്കേറ്റവരെ  കാണാൻ അനുവദിച്ചു.

ആദി മാത്രം പോയി കണ്ടില്ല.വൈദ്യർ മുത്തശ്ശനും ഒരു  ഗ്രാമീണനും അവിടെ സഹായത്തിനായി നിൽക്കാമെന്ന് പറഞ്ഞു. ആദി ഏ ടി എമ്മിൽ പോയി കാശെടുത്തു കൊണ്ട് വന്നു.പതിനയ്യായിരം രൂപയോളമുണ്ടായിരുന്നു.

അത് അവിടത്തെ ആവശ്യങ്ങൾക്കായി.  വൈദ്യർ മുത്തശ്ശനെ ഏല്പിച്ചു

ആദിയും സ്വാമി മുത്തശ്ശനും കൂടെയുള്ള ഗ്രാമീണനും കൂടെ അവിടെ നിന്നും ഇറങ്ങി.

ആദി , ഐ സി യു വിലെ നമ്പർ വാങ്ങിയിരുന്നു വിളിച്ചു ചോദിക്കുവാനായി.

അങ്ങനെ അവർ ജീപ്പിൽ കയറി ശിവശൈലത്തേക്ക് തിരിച്ചു, എങ്ങനെയൊക്കെയോ ആദി വണ്ടി ഓടിച്ച്

ഒന്നര  മണിക്കൂർ കൊണ്ട് അവർ ശിവശൈലത്തെത്തി.

അവിടെയെത്തിയപ്പോൾ കാണുന്ന കാഴ്ച എല്ലാവരും പുറത്തു  മണ്ണിലിരിക്കുന്നതായിരുന്നു.

ജീപ്പ് നിർത്തി എല്ലാവരും പുറത്തേക്കിറങ്ങി.

സ്വാമി അയ്യയെ കണ്ടപ്പോൾ സ്ത്രീകളും ചില പുരുഷന്മാരും സങ്കടത്തോടെ കരയുവാൻ തുടങ്ങി.

എന്തെന്നറിയാനായി  ആശങ്കയോടെ അദ്ദേഹം വേഗം നടന്നു.

ചെന്ന് കാണുന്നതും

പശുക്കളുടെ തലകൾ  വെട്ടി നിരത്തി വെച്ചിരിക്കുന്നു.അവകളുടെ ദേഹങ്ങൾ ഈച്ച പൊതിഞ്ഞു കിടക്കുന്നു

ശിവശൈലത്തെ മണ്ണ് മുഴുവനും ചോരമയം

“അയ്യോ ,,,,,,,അയ്യോ ,,,,,,,,,,” എന്നുറക്കെ വിലപിച്ചു കൊണ്ട് നെഞ്ചത്തടിച്ചു കൊണ്ട് സ്വാമി മുത്തശ്ശൻ നിലത്തേക്ക് വീണു.

ഓടി വന്ന ആദി ആ കാഴ്‌ച കണ്ടു വിറച്ചു പോയി

അവനു കുറെ നേരത്തേക്ക് ചലനമില്ലാതെയായി പോയിരുന്നു

“എന്‍റെ മക്കളെ ,,,,,,,,’ എന്ന് വിളിച്ചു കൊണ്ട് സ്വാമി മുത്തശ്ശൻ എഴുന്നേറ്റുകൊണ്ട്  ഓടി പശുതലകൾ നിരത്തി വെച്ചിരിക്കുന്നയിടത്തേക്ക് ചെന്നു

അതിലൊരു പശുവിന്‍റെ തല കയ്യിലെടുത്തു

“അയ്യോ ,,, ആരാ ,,എന്‍റെ കുഞ്ഞുങ്ങളെ ഇങ്ങനെയാക്കിയത് ,,,,,,,,,,,,എന്‍റെ ശങ്കരാ ,,,,,,,അയ്യോ ,,അയ്യോ ,,,,,” എന്നു നിലവിളിച്ചു പറഞ്ഞു കൊണ്ട് മറ്റൊരു പശു തല കൂടെ കയ്യിലെടുത്തു

രണ്ടും നെഞ്ചോടു ചേർത്ത് വെച്ച് കൊണ്ട് ആ സാധുമനുഷ്യൻ പൊട്ടികരഞ്ഞുകൊണ്ടിരുന്നു.

എല്ലാവർക്കും നിറകണ്ണുകളോടെ ആ കാഴ്‌ചകൾ കാണുവാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ ,,

അത്രക്കും വേദനാജനകമായിരുന്നു പശുക്കളുടെ മുറിഞ്ഞ തലയും കയ്യിൽ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് ആ വൃദ്ധൻ കരഞ്ഞുകൊണ്ടിരുന്ന കാഴ്‌ച

ആദിയും അതുകണ്ടു വിതുമ്പിപോയി.

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.