“ഞങ്ങൾക്കല്പം സമയം തരൂ സഹോദരാ ,,,,,,നിങ്ങളുടെ വിഷമം നല്ലപോലെ മനസ്സിലാകുന്നുണ്ട് ,, തത്ക്കാലം അവരെ ആശ്വസിപ്പിക്കൂ ,,,,,,” യതീന്ദ്ര൯ അമീറിനോട് കൈകൂപ്പി അപേക്ഷിച്ചു. വിഷമത്തോടെ അമീറും മറ്റുള്ളവരും അവിടേ നിന്നും ഇറങ്ങി
ഒപ്പം യതീന്ദ്രനെ നോക്കി അമീര്‍ പറഞ്ഞു
“സാറേ സമയം കിട്ടുമ്പോ ആ സാറിനെ പറഞ്ഞു മനസ്സിലാക്കിക്കണം, ജിഹാദിന്റെ പേരില്‍ കൊല്ലും കൊലയും നടത്തി ഈ നാടു നശിപ്പിക്കാന്‍ ശ്രമിക്കുന്ന വഹാബികളല്ല ഞങ്ങള്‍ , മണ്ണില്‍ പിറന്ന ഒരു സൃഷ്ടിക്കു൦ നോവുകളുണ്ടാകരുതെന്ന് തമ്പുരാനോട് പ്രാര്‍ത്ഥിക്കുന്ന സൂഫികളാ ഞങ്ങള്‍ . നിങ്ങളെ പടച്ചവ൯ രക്ഷിക്കട്ടെ “
അവര്‍ അവിടെ നിന്നും നിരാശയോടെ മുറാക്കബയിലേക്ക് തിരിച്ചു
. <<<<O>>>>
ശിവശൈലത്ത്
സന്ധ്യയാകും മുന്‍പ് ആദി ഗ്രാമത്തിനു താഴ്ഭാഗത്തുള്ള ശാംഭവിയുടെ കടവിൽ കുളിക്കാനായി ഇറങ്ങി.അവനുമൊപ്പം ശങ്കരനും ശംഭുവും സ്വാമി മുത്തശ്ശനും വൈദ്യരു മുത്തശ്ശനുമുണ്ടായിരുന്നു. എല്ലാവരും കടവിൽ വർത്തമാനമൊക്കെ പ്പറഞ്ഞു മുങ്ങി കുളിക്കുകയായിരുന്നു.
“അങ്ങനെ ജഗന്നാഥന്റെ വിവാഹവും കഴിഞ്ഞു മുത്തശ്ശാ , എല്ലാം മംഗളമായി തന്നെ നടന്നു”
“അത് ഒരുപാട് നന്നായി മോനെ” വൈദ്യർ മുത്തശ്ശൻ പറഞ്ഞു.
“ജാതിയിൽ താഴ്ന്നയാളെ വിവാഹം ചെയ്തു എന്ന കാരണത്താൽ പിണ്ഡം വെച്ച് പടിയടച്ചാൽ ബന്ധം ഇല്ലാതെയാകുമോ , അങ്ങനെ ഒരു ഭ്രഷ്ട്ട് നടത്തത്തിയാൽ ബന്ധ൦ മുറിഞ്ഞു പോകുമോ , ചൈതന്യ എന്ന ആ അമ്മയുടെ ഉള്ളിൽ ചോര ഒഴുകുന്നിടത്തോളം കാലം ബന്ധമെവിടെ ഇല്ലാതെയാകാനാ ”
ആദി രണ്ടു മുത്തശ്ശന്മാരും കേൾക്കെ ചോദിച്ചു.
അവരതിന് മറുപടി പറയാതെ തലകുലുക്കി.
ആദി അത് അചല മുത്തശ്ശിയ്ക്കു വേണ്ടി പറഞ്ഞതായിരുന്നു.
(അന്നത്തെ കാരണവർ ആയിരുന്ന ശിവമണി വാദ്യാരാണ് സ്വാമി മുത്തശ്ശനും വൈദ്യർ മുത്തശ്ശനും തീർത്ഥാടനത്തിന് പോയപ്പോൾ അചല മുത്തശ്ശിയെ ഗർഭം അലസിപ്പിക്കാതെയിരുന്നതിന് ഭ്രഷ്ട് കൽപ്പിച്ചത് )
കുളിയൊക്കെ കഴിഞ്ഞു എല്ലാവരും കടവിൽ നിന്നും മുകളിലേക്ക് കയറി.
ഒരുമിച്ചു പോകും വഴി സ്വാമി മുത്തശ്ശൻ പ്രകൃതിയുടെ മാറ്റങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു.അദ്ദേഹം ചുറ്റും നോക്കി.
വല്ലാതെ വീശുന്ന ഒരു കാറ്റും കാറ്റില്‍ നിറഞ്ഞ ചില പ്രത്യേക ഗന്ധങ്ങളും.
അദ്ദേഹം അങ്ങകലെയുള്ള മലനിരകള്‍ നോക്കി.
എല്ലാരും കാൺകെ അദ്ദേഹം മണ്ണിൽ കൈ വെച്ച് മണ്ണിന്റെ ചൂട് അറിഞ്ഞുകൊണ്ടിരുന്നു.
ഉറപ്പ് വരുത്തുവാനായി അദ്ദേഹം കാത് കൂടെ മണ്ണിൽ ചേർത്തു ഭൂമിയുടെ മിടിപ്പിന്റെ ശബ്ദവും അറിയാൻ ശ്രമിച്ചു.ഒരൽപം മണ്ണ് വാരി വായിൽ വെച്ച് രുചിച്ചു തുപ്പികളഞ്ഞു
❤️❤️❤️❤️
Harshettaa innu varuoo
Nyc
Next part പെട്ടന്ന് താ
Harshappi…..,
Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu
Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram
Evide admin postanam ennu thonnu
ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്
5 minutes ,,daaa vannu
കാത്തിരിക്കുന്നു…
ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….
Waiting
Pl vannu
നല്ല കട്ട പോസ്റ്റ് ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…
pl വന്നൂട്ടോ
ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും
Refresh adichu maduthu harsheta
Pl ല്‍ കഥ വന്നൂ…