അപരാജിതൻ 30 [Harshan] 10243

പക്ഷെ എത്ര ശക്തിയുണ്ടെന്നു പറഞ്ഞിട്ടും ആ സന്ദർഭത്തിൽ അവനതൊന്നും ഉപയോഗിക്കുവാനായില്ല എന്നതായിരുന്നു യാഥാര്‍ഥ്യം.

അവർ റിപ്പോർട്ടിൽ സാക്ഷി കോളത്തിൽ സ്വാമി അയ്യയെ കൊണ്ടും വൈദ്യരയ്യയെ കൊണ്ടും ഒപ്പിടീപ്പിച്ചു വാങ്ങിച്ചു.എന്നിട്ട് ആദിയെ നോക്കി

 

“നോക്കീം കണ്ടു൦ ജീവിച്ചോളണം ,, കൂടുതൽ വിളയാൻ നിന്നാ ,,മയിരേ ,,,,,” ഷണ്‍മുഖന്‍ അവനെ കൈ ചൂണ്ടി ഭീഷണിപ്പെടുത്തി

എന്നിട്ടവിടെ നിന്നും തിരിച്ചു നടന്നു

.

ആദി നിസ്സഹായതയോടെ  അവരെ ഒന്നു നോക്കി

എന്നിട്ട് മുത്തശ൯മാരുടെ നേരെ തിരിഞ്ഞു.

“എന്താ മുത്തശ്ശാ ,ഇത് ,,നമ്മൾക്കൊക്കെ അറിയുന്നതല്ലേ ,,ഇതൊക്കെ തിമ്മയ്യയുടെ പണിയാണെന്ന് ,,,”അവരൊന്നും പറയാതെ ഭയത്തോടെ ഒന്ന് ചിരിച്ചു.

അതുവരെ സങ്കടം കടിച്ചു പിടിച്ചിരുന്ന ശൈലജ പെട്ടെന്ന് ചെയറിൽ നിന്നും എഴുന്നേറ്റു ആദിയുടെ നേരെ അതിവേഗം നടന്നടുത്തു.

എല്ലാരും പെട്ടെന്ന് അങ്ങോട്ടേക്ക് നോക്കി

ആദിയും എല്ലാവരും നോക്കുന്നത് കണ്ടു തിരിഞ്ഞു.

ശൈലജ സകലശക്തിയുമെടുത്ത് കൈ ആഞ്ഞു വീശി ആദിയുടെ കവിളിൽ ആഞ്ഞടിച്ചു.ആ ശബ്ദം ഉച്ചത്തിൽ മുഴങ്ങി

എല്ലാവരും അത്ഭുത്തോടെ , എന്താ ഇപ്പോ സംഭവിച്ചത് എന്ന വ്യഗ്രതയോടെ ശൈലജയെയും ആദിയെയും മാറി മാറി നോക്കി.

“സന്തോഷമായില്ലേ നിനക്ക് ,,നായെ ,,,,,” അവൾ കോപത്തോടെ അലറി..

ആദി കവിളിൽ കൈ വെച്ച് ഒരു ഞെട്ടലോടെ ശൈലജയെ നോക്കി

“ഞങ്ങളൊക്കെ വെറും അടിമകളാ,,, നിന്‍റെ വാക്കുകേട്ട് എന്ന് മാറാൻ ശ്രമിച്ചോ,, അതിന്‍റെ ദുരിതം ഇപ്പോൾ  തുടങ്ങി ,, കൂടെ കൊണ്ട് നടന്നെന്‍റെ അച്ഛനെയും കൊല്ലാൻ കൊടുത്തു ,,ഇനിയും മതിയായില്ലേ നിനക്ക് ,,,,,” അവൾ ദേഷ്യം കൊണ്ട് അവനോട് ചോദിച്ചു

ആദിയാകെ സങ്കടത്തിലായിപോയിരുന്നു.

“ശൈലജെ ,,ഞാൻ ,,,,,,,എനിക്ക് ”

അവനൊന്നും മുഴുമിക്കാൻ പറ്റിയില്ല

ഒരാൾക്കും അവളെ തടുക്കാനും സാധിച്ചില്ല

ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു

“എന്‍റെ അച്ഛൻ ഇങ്ങനെയായത് നീ കാരണമാ,, ഞങ്ങളെയൊക്കെ ഉയർത്തിയിട്ട് എന്താ നിനക്ക് നേടാനുള്ളത് ,, നീ പറയുന്നതും ചെയ്യുന്നതും കൊണ്ട്  എന്‍റെ അച്ഛനടക്കം എല്ലാവരും എല്ലാ ദുരിതവും മാറുമെന്ന് കരുതി ,, ഞങ്ങൾ അടിമകളായി ജീവിച്ചു കൊണ്ടിരുന്നപ്പോൾ ഇതുപോലെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല ,, ഒക്കെ നീ  കാരണമാ ,, ഇനിയും എന്തിനാ നീ ഇവിടെ നിൽക്കുന്നത് ,, എന്‍റെ അച്ഛന്‍റെ ശവം തിന്നാനോ ,,,,മതിയായില്ലെങ്കില്‍ പോയി തിന്നെടാ ,,തിന്ന് ,”

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.