ആദി ,മനസ് കൊണ്ട് നാഗമണിയോടും മഹാദേവനോടും പ്രാർത്ഥിച്ചു കൊണ്ടിരുന്നു.ആർക്കും ജീവാപായ൦ സംഭവിക്കല്ലേ എന്ന്
അവൻ ഡോക്ടർ ഗോപീകൃഷ്ണനെ വിളിച്ചു പറഞ്ഞിരുന്നു.
ഗോപി ഡ്യൂട്ടിയിൽ ആയതിനാൽ ജനപഥജില്ലാ ആശുപത്രിയിൽ തന്റെ സുഹൃത്തായ സർജനെ വിളിച്ചു വിവരം പറഞ്ഞു.
മൂന്നര മണിക്കൂർ കഴിഞ്ഞു.
ആദിക്ക് നില്ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു.ദേഹമാസകലം പരവേശവും ചുട്ടുനീറ്റലും ക്ഷീണവും. പലവട്ടം അവന് പോയി വെള്ളവും കുടിച്ചു.
ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഡോക്ടർ പുറത്തേക്കിറങ്ങി.
ആദി അങ്ങേയറ്റം ടെൻഷനോട് കൂടെ അദ്ദേഹത്തിന്റെ സമീപം ചെന്നു.
അവന്റെ പുറകെ ശൈലജയടക്കം മറ്റുള്ളവരും ചെന്നു
“ഗോപിയുടെ ഫ്രണ്ട് ആണല്ലേ ,,,,”അവനെ കണ്ടപാടെ ഡോക്ടർ ചോദിച്ചു
“അതെ സർ ,,, എങ്ങനെയുണ്ടെന്നു പറയാമോ , “അവന് ആധിയോടെ ചോദിച്ചു
“ഇരുവർക്കും തോളിലും കൈക്കും നെഞ്ചിലും വെട്ടു കൊണ്ടിട്ടുണ്ട് , പക്ഷെ ഒരുപാട് ആഴത്തിൽ മുറിവ് സംഭവിച്ചിട്ടില്ല , എങ്കിലും രക്തം ഒരുപാട് പോയിട്ടുണ്ട്, എന്തായാലും സർജറി സക്സസ്ഫുൾ ആണ് ,, പേടിക്കാനില്ല ,,”
അത് കേട്ടതോടെ ആശ്വാസത്തോടെ ആദിയൊന്നു ദീർഘമായി നിശ്വസിച്ചു.
“ഇപ്പോൾ സെഡേഷനിലാണ് നല്ല റെസ്റ്റ് വേണം ,, എന്തായാലും ഒരാഴ്ച ഇവിടെ കിടക്കേണ്ടി വരും ,, നല്ലപോലെ ശ്രദ്ധിക്കണം ,, ഇൻഫെക്ഷൻ വന്നാൽ പ്രശ്നമാകും ,, ഇന്നെന്തായാലും ഐ സിയു വിൽ കിടക്കട്ടെ ,,നാളെയോടെ റൂമിലേക്ക് മാറ്റാം ,,റൂ൦ പേയബിൾ ആണ് ,,”
“കുഴപ്പമില്ല സർ ,,,എത്ര പണം വേണമെങ്കിലും ചിലവഴിച്ചോളാ൦ ,,,ആർക്കും ഒരു പ്രശ്നവും ഇല്ലാതെയിരുന്നാൽ മതി,,,,,,,ഇവരെയൊന്നു കാണിക്കുമോ അവരെ ” അവൻ ശൈലജയെയും സുശീലയെയും കാണിച്ചു കൊണ്ട് ഡോക്ടറോട് ചോദിച്ചു
“വൈകീട്ട് കാണിക്കാം ,, ഇപ്പോ മയക്കത്തിലാ ,, ”
“വരട്ടെ ,,,” എന്നവനോട് പറഞ്ഞു കൊണ്ട് ഡോക്ടർ അവിടെ നിന്നും തിരിച്ചു.
വൈദ്യരു മുത്തശ്ശനും സ്വാമി മുത്തശ്ശനും ആദിയോടൊപ്പം നിൽക്കുകയായിരുന്നു.
കൂടെ വന്ന രണ്ടു ഗ്രാമീണർ ശൈലജയെയും സുശീലയെയും അവിടെയുള്ള ചെയറിൽ ഇരുത്തി. അവർ ചേലത്തുമ്പു കൊണ്ട് കണ്ണ് ഒപ്പി കൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോൾ രണ്ടു പോലീസുകാർ അങ്ങോട്ടേക്ക് വന്നു.
അരുണേശ്വരത്ത് പരിക്കേറ്റവരെ എത്തിച്ചപ്പോൾ ആശുപത്രി അധികൃതർ അരുണേശ്വരം പോലീസിൽ റിപ്പോർട്ടു ചെയ്തിരുന്നു.മൊഴി എടുക്കും മുന്നേ അവർക്കു സീരിയസ് ആയതിനാൽ ജനപഥ ആശുപത്രിയിലേക്ക് കൊണ്ട് വരികയും ചെയ്തു
അരുണേശ്വരം എ എസ് ഐ ഷണ്മുഖനും ഒരു കോൺസ്റ്റബിളും ആണ് അവിടെ വന്നത്.
“ഇതിലാരാ ,,ഉമാദത്തൻറെയും ബാലവരുടെയും ആളുകൾ ?” ഷണ്മുഖൻ ചോദിച്ചു.
“ഞങ്ങളാ സർ ” ആദി അവരെ നോക്കി പറഞ്ഞു.
“ആരാ ഇവരെ കുത്തിയത് ?” ഷണ്മുഖൻ ചോദിച്ചു
❤️❤️❤️❤️
Harshettaa innu varuoo
Nyc
Next part പെട്ടന്ന് താ
Harshappi…..,
Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu
Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram
Evide admin postanam ennu thonnu
ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്
5 minutes ,,daaa vannu
കാത്തിരിക്കുന്നു…
ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….
Waiting
Pl vannu
നല്ല കട്ട പോസ്റ്റ് ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…
pl വന്നൂട്ടോ
ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും
Refresh adichu maduthu harsheta
Pl ല് കഥ വന്നൂ…