അപരാജിതൻ 30 [Harshan] 10243

“എന്താ ,,എന്താ പറഞ്ഞത് ?” ആദി അയാളുടെ സമീപം ചെന്ന് ചോദിച്ചു

“അതെ അറിവഴകാ ,,,തിമ്മയ്യ൯ മുതലാളിയുടെ ഗുണ്ടകളാ വെട്ടിയത് ,, ”

“എനിക്കെന്‍റെ അച്ഛനെ കാണണം “ ശൈലജ അലറി വിളിച്ചു കരഞ്ഞു കൊണ്ട് ഓടാൻ തുടങ്ങി

അവളുടെ പുറകെ കരഞ്ഞു കൊണ്ട് ബാലവരുടെ ഭാര്യ സുശീലയും

ഗ്രാമത്തിലുള്ളവർ അവരെ പിടിച്ചു നിർത്തി

ആദി കരയുന്ന നിലയിലായി

കണ്ണൊക്കെ നിറഞ്ഞൊഴുകുകയായിരുന്നു .

“എന്തിനാ വെട്ടിയത് ,,അവരിപ്പോ എവിടെയാ ,,,?’അവന്‍ ഭയത്തോടെ ചോദിച്ചു

“പാല് പുറത്തു വിറ്റത് തിമ്മയ്യൻ മുതലാളി പിടിച്ചു ,, അതിന്‍റെ കണക്കു തീർത്തതാ ”

ആദി തലയ്ക്ക് കൈ കൊടുത്ത് പോയി

“അവരെ അരുണേശ്വരത്തെ സർക്കാർ ആശുപത്രിയിൽ കൊണ്ട് പോയിട്ടുണ്ട് ,, ഇത്രയുമാ അറിഞ്ഞത്”

“എനിക്കെന്‍റെ അച്ഛനെ കാണണം ” എന്നലമുറയിട്ടുകൊണ്ടു ശൈലജ  ഒരു ഭ്രാന്തിയെ പോലെ സ്വന്തം തലയ്ക് തല്ലി കരഞ്ഞു  കൊണ്ടിരുന്നു

“പോകാം ,,പോകാം ,,,,” എന്ന് പറഞ്ഞു അവൻ സ്വാമി മുത്തശ്ശനെ നോക്കി

“വാ ,ആർക്കൊക്കെയാ വരേണ്ടത് ,,എല്ലാരും വാ ” എന്നുപറഞ്ഞു കൊണ്ട് ആദി വേഗം പോയി ജീപ്പ് എടുത്തു വന്നു

അതിൽ സ്വാമി മുത്തശ്ശനും വൈദ്യരു മുത്തശ്ശനും ശൈലജയും ബാലവരുടെ ഭാര്യയും കയറി ,കൂടെ രണ്ടു  ഗ്രാമീണരും ,, ”

ആദി അതിവേഗം ജീപ്പെടുത്തു

അരുണേശ്വരത്തെ ഗവണ്മെന്റ് ആശുപത്രീയിലേക്ക് കുതിച്ചു,

ആർക്കും ഒന്നും സംഭവിക്കരുതെന്ന പ്രാർത്ഥനയോടെ.

ഇങ്ങനെ ഒരു നീക്കം അവനൊട്ടും പ്രതീക്ഷിച്ചതുമായിരുന്നില്ല.

<<<<<O>>>>>>

അരുണേശ്വരത്തെ സർക്കാർ ആശുപത്രിയിൽ അവരെത്തിചേർന്നു.

എല്ലാരും കൂടെ പുറത്തേക്കിറങ്ങി.

അവിടെ കാഷ്വാലിറ്റിയിയിൽ അന്വേഷിച്ചപ്പോൾ വെട്ടേറ്റു വന്നവർക്ക് സീരിയസ് ആയതിനാൽ  ജനപഥ ജില്ലാ ആശുപത്രിയിലേക്ക് റെഫർ ചെയ്തു എന്നറിയാൻ കഴിഞ്ഞു.

അത് കൂടെ കേട്ടതോടെ ശൈലജയും ബാലവരുടെ ഭാര്യയായ സുശീലയും ആകെ കരച്ചിലായി.അവരെ ആശ്വസിപ്പിച്ചു കൊണ്ട് ആദി വേഗം എല്ലാവരെയും കൂട്ടി ജീപ്പിൽ കയറി അകലെയുള്ള ജനപഥ ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

മുക്കാൽ മണിക്കൂ൪ കൊണ്ട് അവർ ജില്ലാ ആശുപത്രീയിലെത്തിചേർന്നു.

ഇരുവരെയും ഓപ്പറേഷൻ തീയറ്ററിൽ കയറ്റിയിരിക്കുകയായിരുന്നു.

എല്ലാവരും മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ശൈലജയും സുശീലയും കരഞ്ഞു തളർന്നിരുന്നു.

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.