അപരാജിതൻ 30 [Harshan] 10243

ശിവശൈലത്ത്

ആദി ഡോക്ടര്‍ ഗോപിയെ ഫോണില്‍ വിളിച്ച് ക്ഷീണത്തിന്‍റെ കാര്യം അറിയിച്ചപ്പോള്‍ ഗോപി പറഞ്ഞു കൊടുത്ത മരുന്നുകള്‍ പോയി വാങ്ങി കൊണ്ട് വന്നു കഴിച്ചു ക്ഷീണം മാറുവാ൯ കിടക്കുകയായിരുന്നു.

അപ്പോളേക്കും മനം പുരട്ടിയിട്ട് ആദി വേഗമെഴുന്നേറ്റു.

വീടിനു പിൻവശത്തേക്ക് ഓടി ഓക്കാനിച്ചു കൊണ്ട് നിലത്തിരുന്നു.

കഴിച്ചതെല്ലാം ഛർദിച്ചു പോയി.

അവൻ പൈപ്പി൯ ചുവട്ടിൽ ചെന്ന് മുഖവും വായും കഴുകി ഉള്ളിലേക്ക് കയറി.

ദേഹത്തിനു നല്ല ക്ഷീണം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

കുറച്ചു മോരും വെള്ളം കുടിച്ചവൻ കയർ കട്ടിലിൽ ചെന്ന് കിടന്നു

രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ വീണ്ടും ഓക്കാനം വന്നിട്ട് എഴുന്നേറ്റു പുറത്തേക്ക് പോയി.

കുടിച്ച മോരും വെള്ളമൊക്കെ ചർദ്ധിച്ചു പോയി.ഒപ്പം പിത്തനീരും

അതോടൊപ്പം കട്ടികൂടിയ കരിക്കട്ട നിറത്തിലുള്ള കഫശകലങ്ങളും വായിൽ നിന്നും പുറത്തേക്ക് ചാടി.

പലവട്ടം ചുമച്ചു കൊണ്ട് ഓക്കാനിച്ചു കൊണ്ടിരുന്നു.

തൊണ്ടയൊക്കെ കയ്‌പ്പനുഭവപ്പെട്ടുകൊണ്ടിരുന്നു.

എഴുന്നേൽക്കാനും ബുദ്ധിമുട്ടുള്ള പോലെ അവൻ എങ്ങനെയൊക്കെയോ എഴുന്നേറ്റു നടന്നു വീടിനുള്ളിൽ കയറി.

നല്ലപോലെ വെള്ളം കുടിച്ചു ഗുളികകളും കഴിച്ചു കട്ടിലിൽ വന്നു കിടന്നു മയങ്ങി.

<<<O>>>>

അരമണിക്കൂർ കഴിഞ്ഞു കാണും

“അച്ഛാ ,,,,,,,,,,,,,,,,,,”

“എന്നെ വിട്ടു പോവല്ലേ അച്ഛാ ,,,,,,,,” എന്നുറക്കെയുള്ള മാറത്തലച്ചുള്ള അലറിക്കരച്ചിൽ കെട്ടവൻ കണ്ണുകൾ തുറന്നു.

ഭയന്ന് പോയ അവൻ എഴുന്നേറ്റു വാതിൽ തുറന്നു.

കവാടത്തിൽ ഗ്രാമക്കാർ കൂടിയിരിക്കുന്നു.

ശൈലജ അലമുറയിടുകയാണ്.

അതോടെ അവൻ ക്ഷീണം പോലും വകവെക്കാതെ അങ്ങോട്ടേക്ക് ഓടി

ശൈലജയും , ബാലവരുടെ ഭാര്യ സുശീലയും  നിലത്തിരുന്നു അലമുറയിടുകയായിരുന്നു.

“എന്താ ,,എന്തായിവിടെ ?” അവൻ എല്ലാരോടുമായി ചോദിച്ചു.

സ്വാമി മുത്തശ്ശനും വൈദ്യർ മുത്തശ്ശനും ഒന്നും മിണ്ടാനാകാത്ത സംഭ്രമത്തിലായിരുന്നു.

“ആരെങ്കിലുമൊന്നെന്നോട് പറ ,,,” അവൻ ഉറക്കെ ചോദിച്ചു

“ഉമാദത്തനും ബാലവർക്കും വെട്ടേറ്റു ” ഗ്രാമത്തിലെ ഒരാൾ അവനോടായി പറഞ്ഞു

ആദിയത് കേട്ട് നടുങ്ങിപ്പോയി

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.