അപരാജിതൻ 30 [Harshan] 10243

തിമ്മയ്യയുടെ ഗുണ്ടകൾ മൂവരും അരയിൽ നിന്നും കത്തിയൂരി പിടിച്ചു.

അതോടെ അവരെ സഹായിക്കാൻ ഓടിയടുത്ത ആളുകളും ഭയം കൊണ്ട് കാഴ്‌ചക്കാരായി നിന്നു.

എല്ലാവ൪ക്കുമറിയാം തിമ്മയ്യനെയും അയാളുടെ അനിയൻ മാവീരനെയും.

അവരുടെ കുപ്രസിദ്ധ വീര ഗാഥകളും.

വാസവനും വിജയനും കൂടെ ബാലവരെ അവിടെയിട്ടു നല്ലപോലെ മർദിച്ചു.

ഇദയകനി ഉമാദത്തനെയും

ചവിട്ടിയും തല്ലിയും കഴുത്തിന് ഞെക്കിയും വയറിൽ ചവിട്ടിയും അവരെ മണ്ണിലേക്ക് തള്ളിയിട്ടു.ഇരുവരും മർദ്ധനമേറ്റ് അവശരായിരുന്നു.

“പട്ടികളെ നീയൊക്കെ ,, തിമ്മയ്യൻ മുതലാളിയെ ചതിക്കയായിരുന്നു അല്ലെ ചന്ദ്രവല്ലിയിൽ കച്ചവടം  ചെയ്യണമെന്ന്  നിയമമുള്ളപ്പോ നീയൊക്കെ പുറംകച്ചവടം ചെയ്തു കാശുണ്ടാക്കുന്നോടാ തേവിടികൂട്ടങ്ങളെ ,,,” വിജയന്‍ അവരെ തലങ്ങും വിലങ്ങുമടിച്ചു

ഇരുവരുടെയും മുഖവും ദേഹവും ചോരയിൽ മുങ്ങിയിരുന്നു.

ഇദയക്കനി അന്നേരം ഫോണിൽ തിമ്മയ്യയെ  വിളിച്ച് ശിവശൈലംകാർ പുറത്തു പാൽവിൽപ്പന നടത്തുന്നതെല്ലാം അറിയിച്ചു കൊണ്ട് അല്പം മുന്നോട്ടു നീങ്ങി സംസാരിച്ചു കൊണ്ടിരുന്നു.

വാസവനും വിജയനും ബാക്കിയുണ്ടായിരുന്ന പാൽ കൂടെ മറിച്ചിടാൻ ശ്രമിച്ചു.

അതുകണ്ടു ഉമാദത്തനും ബാലവരും തളർച്ചയിലും അവരുടെ കാലിൽ വന്നു പിടിച്ചു

ക്ഷമിക്കണമെന്നും പാല് കളയരുതെന്നും കരച്ചിലോടെ അപേക്ഷിച്ചു.

അതൊന്നും വകവയ്ക്കാതെ അവരെ ചവിട്ട് കൊണ്ട് തെറിപ്പിച്ചു അവർ കൊണ്ട് വന്ന സകല പാലും ആ നിഷ്ടൂര൪ മണ്ണിലൊഴുക്കി കളഞ്ഞു.

അവരിരുവരും അതുകണ്ടു പൊട്ടിക്കരഞ്ഞു.

ഫോണിൽ സംസാരിച്ചു കഴിഞ്ഞു

ഇദയക്കനി അവരുടെ സമീപത്തേക്ക് വന്നു

അവർ ഇരുവരും ഭയത്തോടെ അയാളെ നോക്കി കൈകൾ കൂപ്പി.

“നാനെ ഇപ്പോ തിമ്മയ്യ അയ്യാവ്ക്കിട്ടേ ഉങ്കളോടെ സമാചാരം എല്ലാമേ സൊല്ലിയാച്ച് ,,തിമ്മയ്യ അയ്യാ അതെല്ലാമേ  കേട്ടതുക്ക് അപ്പുറോം പെരിയ സന്തോഷമായിടിച്ച് ,,,,”

അവർ ഭയത്തോടെ വിറയലോടെ കൈകൾ കൂപ്പി കൊണ്ട് ക്ഷമിക്കണേ എന്ന് അപേക്ഷിച്ചു കൊണ്ടിരുന്നു

“ഭയപെടാതെ ,,,ഉങ്കളോട്‌ മന്നിച്ചിടുവേൻ ,,,,,,,എങ്കിട്ടെ അണ്ണാ സൊല്ലിയാച്ചേ,,നല്ല മാതിരി ഉങ്കളോട്‌ മന്നിക്കറുതുക്ക് ,,, അടുത്ത വാട്ടി ഇന്ത മാതിരി തപ്പ് പണ്ണകൂടാതെ യിരിക്കണമില്ലെയാ ,,, ”

ഇദയക്കനി  വാസവന്‍റെ കൈയ്യിൽ നിന്നും അരിവാള്‍ കത്തി  കൈയിൽ വാങ്ങി.

ഇരുവരും ഭയന്ന് കരഞ്ഞു കൊണ്ട് മണ്ണിൽ നീങ്ങി  നിരങ്ങി പിന്നിലേക്ക് പോയി കൊണ്ടിരുന്നു

“ഒന്നും ചെയ്യല്ലേ അയ്യാ ,,,’ എന്ന് പറഞ്ഞു അവർ കരഞ്ഞു കൊണ്ടിരുന്നു.

“സെയ്ത തപ്പുക്ക് ദണ്ഡന നിച്ചയമാ കിടക്കണോ൦ ,,,,,വേണ്ടാമാ ‘

അവരിരുവരുടെയും ദേഹത്ത് ശക്തിയിൽ പലവട്ടം അരിവാള്‍ കത്തി  ഉയർന്നു താണു.

അവരുടെ ആർത്തനാദം എങ്ങും മുഴങ്ങികേട്ടു

ശക്തിയായി ഒഴുകുന്ന ചോരയിൽ അവർ കിടന്നു പിടഞ്ഞു കൊണ്ടിരുന്നു.

ആരും സഹായിക്കാനില്ലാതെ

<<<<<O>>>>

 

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.