അപരാജിതൻ 30 [Harshan] 10243

അമീർ ആ പറഞ്ഞത് അയാൾക്ക് ഒട്ടും ഇഷ്ടമായില്ല

“പരാതി തന്നു രണ്ടു ദിവസം കൊണ്ട് വിവരം കിട്ടാൻ ,,നിന്റെയൊക്കെ തന്തമാർ വിവരമുണ്ടാക്കി വെച്ചിട്ടുണ്ടോ,,,,,” കോപത്തോടെ ശബ്ദമുയർത്തി ഗുണശേഖരൻ ചോദിച്ചു

എല്ലാരും അത്തരം സംസാരം കേട്ടൊന്ന്  ഭയന്നു.

“സർ … അല്പം മര്യാദയാകാം ,,,,” അമീ൪ അത് കേട്ടു ഭയക്കാതെ ഗുണശേഖരനോട് വിനയത്തോടെ തന്നെ പറഞ്ഞു.

അത് കേട്ടപ്പോൾ അയാൾക്ക് അങ്ങേയറ്റം കോപം വന്നു

അമീറിന്‍റെ  ജുബ്ബയുടെ കോളറിൽ പിടിച്ചു കൊണ്ട് ഭിത്തിയിലേക്ക് ചേർത്ത് നിർത്തി

“എന്‍റെ സ്റ്റേഷനിൽ വന്നെന്നെ മര്യാദ പഠിപ്പിക്കുന്നോടാ നായിന്‍റെ മോനേ , നീയാരടാ ,,എന്താടാ നിന്‍റെ പേര് ,,,,,?”

“അമീർ ,,അമീർ മുസ്തഫ,,, മുറക്കബയിലാണ് താമസിക്കുന്നത്,,സർ കയ്യെടുക്കണം   ”

ഭയമൊട്ടും കൂടാതെ അയാളുടെ മുഖത്ത് നോക്കി അമീർ പറഞ്ഞു.

ഗുണശേഖര൯ കൈയ്യെടുത്തു അമീറിനെ തന്നെ നോക്കി.

അപ്പോളേക്കും യതീന്ദ്രനും മറ്റുള്ള പോലീസുകാരും പുറത്തു വന്നു.

“നിങ്ങളോടു പറഞ്ഞതല്ലേ ,തിരികെ പൊക്കോളാ൯  ” യതീന്ദ്രന്‍ പ്രശ്നങ്ങള്‍ ഇല്ലാതെയിരിക്കാന്‍ യതീന്ദ്രന്‍ അമീറിനെ മാറ്റി നിര്‍ത്തി.

ആ സമയം എസ് ഐ ഗുണശേഖരന്‍ കോപം കൊണ്ട് വിറക്കുകയായിരുന്നു.

“നീയും നീയടക്കമുള്ള  തലയില്‍ തൊപ്പി വെച്ച  പെഴച്ച തുലുക്കപ്പന്നികളും സ്റ്റേഷന്‍ ആക്രമിച്ചെന്ന് ഒരു എഫ് ഐ ആര്‍ ഇട്ട്  അകത്തിടാ൯ എനിക്കറിയാം ,കൂടെ നിന്റെയൊക്കെ മേലെ  പോട്ട കൂടെ ചാര്‍ജ് ചെയ്താ ,,പൊലയാടി മക്കളെ,,  നീയൊന്നും ഈ ജന്മം  പൊറംലോകം കാണില്ല ,,,,,” ഗുണശേഖരന്‍ ദേഷ്യത്തോടെ അമീറിനെയും അവന്‍റെ കൂടെയുള്ളവരെയും നോക്കി പറഞ്ഞു.

സംഭവം പന്തിയല്ലെന്ന് മനസ്സിലാക്കിയ യതീന്ദ്രന്‍ എല്ലാവരെയും ഗുണശേഖരന്‍റെ പകയിൽ നിന്നു൦ രക്ഷിക്കുവാനായി വേഗം തന്നെ അമീറിനെയും മറ്റുള്ളവരെയും പടിയിലേക്ക് നീക്കി.

“സാർ ,,ഉള്ളിലേക്ക് പോയാട്ടെ ,,,ഇവരെ ഞാൻ പറഞ്ഞു വിട്ടോളാ൦ ,,” യതീന്ദ്രന്‍ പറഞ്ഞു.

ഗുണശേഖരന്‍ അത്കേട്ടു ദേഷ്യത്തോടെ അവരെയൊന്ന് നോക്കിയിട്ട് ഉള്ളിലേക്ക് പോയി.

“ഞങ്ങളുടെ ശിരസിലെ ഈ തൊപ്പിയാണോ  ഞങ്ങളുടെ മേലെ പോട്ട   ചാര്‍ജ്ജ് ചെയ്യാനുള്ള  കുറ്റം ”  അമീര്‍ യതീന്ദ്രനോട് , ഗുണശേഖരന്‍റെ വാക്കുകള്‍ കേട്ട്  ഉള്ളില്‍ തോന്നിയ അരിശം പങ്ക് വെച്ചു.

“ക്ഷമിക്കൂ അമീര്‍ ,,, സാര്‍ ഒരു പ്രത്യേക സ്വഭാവമാണ് , നിങ്ങളിപ്പോൾ പോകൂ ,, ഞങ്ങൾ അന്വേഷിക്കട്ടെ ,,എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ നിങ്ങളെ  വിളിച്ചറിയിക്കാം , ” യതീന്ദ്രന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു

“സാറെ ,, ഞങ്ങൾ അവിടത്തെ മാതാപിതാക്കളോട് എന്ത് പറയും ?” വിഷമത്തോടെ അമീർ ചോദിച്ചു.

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.