അപരാജിതൻ 30 [Harshan] 10243

 

വൈശാലിയിൽ വെച്ച് അപ്പുവിനെ കണ്ട ആദിനാരായണ ക്ഷേത്രത്തിലും അവിടെ നിന്ന് ജഗന്നാഥ ക്ഷേത്രത്തിലും ദർശനം നടത്തി പാർവ്വതിയും ഇന്ദുലേഖയും വൈഷ്ണവിയും കൃഷ്ണവേണിയും ശ്യാമിനോടൊപ്പം തിരികെ ദേവ൪മഠത്തിലെത്തി.

അന്നേരം രാജശേഖരനും മാലിനിയും കാല്നടയായി അടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി തിരികെ വന്നു.എല്ലാവരും ഒരുമിച്ചിരുന്നു പ്രഭാതഭക്ഷണം കഴിക്കാൻ തുടങ്ങി.ദോശയും ഇഡലിയും പൂരിയും അടക്കം വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം.

ഭക്ഷണമൊക്കെ കഴിഞ്ഞെല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപൃതരായി.

പാർവ്വതി മുകളിലെ ഹാളിൽ ഇരുന്നു വീണയെടുത്ത് വെച്ച് പരിശീലിക്കുവാനും തുടങ്ങി

ഇപ്പോൾ വീണയില്‍  അക്ഷരങ്ങൾ തെളിഞ്ഞു വരാൻ തുടങ്ങിയിരുന്നു.അവൾ വീണവായിക്കുമ്പോളും മനസ്സിൽ അന്ന് പുലർച്ചെ കണ്ട സ്വപ്നത്തെ മനസിലാലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.

സ്വന്തമായി പായകപ്പലൊക്കെയുള്ള അവളുടെ ശങ്കരനെ കുറിച്ച്.

അവൾ വീണ അവിടെ വെച്ച് കൊണ്ട് എഴുന്നേറ്റു.

കിളിവാതിലിനു സമീപത്തേക്ക് വന്നു പുറത്തേക്ക് നോക്കി നിന്നു.

ഒരു മായകാഴ്ച്ചയിൽ എങ്കിലു൦ കാളവണ്ടിയും തെളിച്ചുകൊണ്ട് അവൻ വരുന്നുണ്ടോ എന്നറിയുവാനായി.

അവളുടെ മനസ്സ് അവളോട് മന്ത്രിക്കുകയായിരുന്നു.അപ്പു അവളുടെ അടുത്ത് തന്നെയുണ്ടെന്ന് ,, അങ്ങനെയോരോന്നും ആലോചിച്ചിരിക്കുന്ന വേളയിൽ

“പാറു ,,,,,” എന്ന് വിളിച്ചു കൊണ്ട് ഭുവനേശ്വരി ദേവി അവളുടെ സമീപം വന്നു.

അവൾ അവരെ നോക്കി ചിരിച്ചു.

“എന്താ പഠനം നിർത്തിയോ മോളെ ?’

“എന്തോ ,ഒരു മൂഡ് തോന്നിയില്ല ,,അതാ കുറച്ചു നേരത്തേക്ക് നിർത്തിയത് മുത്തശ്ശി” അവൾ മറുപടി പറഞ്ഞു.

“മുത്തശ്ശി ,,ഞാനൊരു കാര്യം ചോദിച്ചോട്ടെ ?”

“അതിനെന്താ ,,എന്‍റെ മോള് ചോദിക്കൂ ,,,,”

“മുത്തശ്ശിയ്ക്ക് വീണ വായിച്ചു മഴ പെയ്യിക്കുവാനാകുമോ ?’

അവരവളെ ഒന്ന് സംശയത്തോടെ നോക്കി

എന്നിട്ടു പൊട്ടിചിരിച്ചു

‘എന്‍റെ മോളെ ,,,,ആരാ നിന്നോട് ഈ വിഡ്ഢിത്തങ്ങൾ പറഞ്ഞത് ,,അതൊക്കെ ,,വെറുതെ പറയുന്നതല്ലേ ,”

“അല്ല മുത്തശ്ശി ,, ഈ അമൃതവർഷിണിയും മേഘമൽഹാറുമൊക്കെ പാടി മഴപെയ്യിക്കുമെന്ന കഥകൾ ഞാനൊരുപാട് കേട്ടിട്ടുണ്ടല്ലോ ,,”

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.