അപരാജിതൻ 30 [Harshan] 10245

“ശോ ,,,ഒന്നുമറിയില്ലല്ലല്ലോ ,,അതെ എല്ലാം കൂടെ ഇണചേരാൻ തുടങ്ങും ,,കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ,, നല്ല സീനുകളായിരുന്നു .,,,”

അതുകേട്ടു അവളുടെ മുഖത്ത് തെല്ലു നാണം വിരിഞ്ഞു

“അയ്യേ ,,,,,,,,”

“കേട്ടപ്പോൾ അയ്യേ ,,,അപ്പോ ഞാൻ കണ്ടപ്പോളോ ,,,, ലക്ഷകണക്കിന് പാമ്പുകൾ ,,,,,”

അവൾ ആകാ൦ക്ഷയോടെ അവനെ നോക്കി

“ഞാൻ വരെ നാണിച്ചു പോയി ശൈലജെ ,,, ” എന്നുപറഞ്ഞു കൊണ്ട് കൈ കാണിച്ചു

“ദേ ,,ഇത്രയും വണ്ണവും നീളവും ഉണ്ടെന്‍റെ ശൈലജെ ,,,,,,,,,,,,” എന്ന് ഒരു ഈണത്തിൽ അവൻ പറഞ്ഞു

“അയ്യേ..എന്തിന് ,,,,,,’  ശൈലജ ചോദിച്ചു

“പാമ്പിന് ,,,, ഞാൻ പാമ്പിന്‍റെ കാര്യമാ പറഞ്ഞത് ,, പല നീളം പല വണ്ണം ,, എന്നിട്ടിങ്ങനെ ഇങ്ങനെ പൊങ്ങി നിൽക്കും ,, ” എന്നുപറഞ്ഞു കൊണ്ട് ആന തുമ്പി കൈ ഉയർത്തുന്ന  പോലെ കൈപത്തി മടക്കി  പാമ്പിനെ പോലെ അവൻ മുകളിലേക്ക്  ഉയർത്തി കാണിച്ചു ”

അതുകണ്ടു അവൾ മുഖം കുനിച്ചു ചുണ്ടിൽ കൈ ചേർത്തു ചിരിച്ചു

“അല്ല ,,ശൈലജ എന്താ ചിരിക്കുന്നെ ,,,?”

“ഒന്നുമില്ല ,, ഈ കാട്ടായം കണ്ടു ചിരിച്ചു പോയതാ ,,,”

“ആണല്ലേ ,,, അല്ല ശൈലജെ ,,,എന്താ ആ മൈതാനത്തിനു നടുക്കുള്ള കൂവളത്തിനു വല്ല പ്രത്യേകതയും ഉണ്ടോ ,,,,?”

അവന്‍റെയാ ചോദ്യം കേട്ട് ഒരു ഞെട്ടലോടെ അവളുടെ മുഖം മാറി.

അവൾ വേഗം എഴുന്നേറ്റു

“എനിക്കൊന്നുമറിയില്ല ,,, ഞാൻ പോട്ടെ ” എന്നുപറഞ്ഞു കൊണ്ട് ധൃതിയിൽ അവൾ വേഗം അവിടെ നിന്നും നടന്നു.

അവളുടെ മുഖഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റവും ഭയവും അവൻ നല്ലപോലെ ശ്രദ്ധിച്ചിരുന്നു.

അവന്‍റെ മനസതു കണ്ടപ്പോൾ തന്നെയുറപ്പിച്ചു

എന്തോ രഹസ്യം ഉണ്ട് ,, ആ കൂവള തൈയ്ക്ക് ,,,,,” എന്ന്

അപ്പോളാണ് കസ്തൂരി ചേച്ചി അങ്ങോട്ടേക്ക് വന്നത്.

അവർ വന്നു അവനോടൊപ്പം തിണ്ണയിൽ ഇരുന്നു.

കുഞ്ഞിന്‍റെ പക്കപിറന്നാൾ ആയതിനാൽ കസ്തൂരി കുറച്ചു പായസമുണ്ടാക്കിയിരുന്നു.

അതും കൊണ്ട് വന്നതാണ്.അവനതു വാങ്ങി വെച്ചു

“എന്താ അനിയൻ ചിന്തിച്ചിരിക്കുന്നത് ?” കസ്തൂരി ചോദിച്ചു.

“ചേച്ചി ,,ഞാനൊരു കാര്യം ചോദിച്ചോട്ടെ ,,,,?”

“ചോദിച്ചോളൂ ,, അറിയുന്നതാണെകിൽ പറയാം ”

“ചേച്ചി ,, ആ ഗോശാലയ്ക്ക് സമീപമുള്ള മൈതാനത്തുള്ള ” എന്നവൻ പറഞ്ഞു നിർത്തിയപ്പോളെക്കും കസ്തൂരിയും ഒന്ന് നടുങ്ങി.

“ആ കൂവളം ,അതെന്താ വല്ല പ്രത്യേകതയും ,,,”

ഒരു വിറയലോടെ കസ്തൂരി അവനോടു ചോദിച്ചു

“അനിയനെന്താ ,,ഇപ്പോ ,ഇത് ചോദിക്കുന്നത് ?”

“ചേച്ചി ,,ഇപ്പോളാ ഞാൻ അത് ശ്രദ്ധിച്ചത്  അതുകൊണ്ട് മാത്രം ചോദിച്ചതാ ,”

കസ്തൂരി ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി

“അനിയാ ,, എനിക്കും അധികം അറിയില്ല ,,എങ്കിലും അറിയാവുന്നത് പറയാം ,,അനിയൻ മറ്റാരോടും ഇത് ചോദിക്കരുത് , ചോദിച്ചാലും ആരുമിത് പറയില്ല ,,,”

“അയ്യോ ,,ചേച്ചിക്കെന്നെ വിശ്വാസിക്കാം ,,,,,”

“വിശ്വാസമാണ് ,,അതുകൊണ്ടു മാത്രമാണ് പറയുന്നത് ,,,,,”

അവൻ കസ്തൂരി പറയുന്നതെന്തെന്ന് അറിയുവാൻ കാതോർത്തിരുന്നു.

“അനിയാ ,,,,,ആ കൂവളം ഒരു ചെടിയല്ല ,, അത് വളർച്ച മുരടിച്ചു പോയ ഒരു മരമാണ് ,, അഞ്ഞൂറ് വർഷത്തിന് മേലെ  പഴക്കമുള്ള മരം ”

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.