അപരാജിതൻ 30 [Harshan] 10243

“എന്‍റെ ശിഷ്യനായിരുന്ന ധൂമാന്തക ഹസ്തപാദന് അങ്ങയുടെ സാമ്രാജ്യം സ്ഥാപിക്കുവാൻ അവന്‍റെ ജന്മത്തിൽ സാധിച്ചില്ല ,, അതിനു പകരമായി അവൻ തന്നെ കാലകേയനായി പുനർജ്ജനിച്ചിരിക്കുന്നു അതിനായി പല്ലും നഖവും ഉപയോഗിച്ച് സകല പ്രതിബന്ധങ്ങളെയും തീർത്തുകൊണ്ട് ഈ വരുന്ന മുഹൂർത്തത്തിൽ നാരായണനെ നിലം പരിശാക്കി അങ്ങയുടെ അടിമയാക്കി അങ്ങയുടേതായ പ്രപഞ്ചത്തെ സൃഷ്ടിക്കുവാൻ ഈയുള്ളവനെ അനുഗ്രഹിച്ചാലും ,, അതിനു വേണ്ട ശക്തി നൽകിയാലും ,, മഹാപ്രഭോ ”

തത്ക്ഷണം

ഉഗ്രശബ്ദത്തോടെ നദിയുടെ അടിത്തട്ടിൽ നിന്നുമൊരു സ്ഫോടനമുണ്ടായി.

ആ സ്ഫോടനത്തിൽ അടിത്തട്ടിലെ പാറകൾ പൊട്ടി മുകളിലേക്ക് നാലുപാടും തെറിച്ചു.

നദിയിൽ വലിയൊരു ചുഴിയുണ്ടായി.

ആ ചുഴിയിൽ വലിയ പാറക്കഷണങ്ങൾ വട്ടം കറങ്ങികൊണ്ടിരുന്നു.

ചുഴിക്കുള്ളിൽ നിന്നും പത്താളിന്‍റെ ഉയരത്തിൽ ആ പാറകഷ്ണങ്ങൾ ഒരുമിച്ച് ചേർന്നൊരു രൂപം പ്രാപിക്കുവാൻ തുടങ്ങിയിരുന്നു.

 

കാത്തവരായ൯ കൈകൾ കൂപ്പി ആ കാഴ്‌ച കൺകുളിർക്കെ കണ്ടു

കരുത്തുള്ള കൈകളും കാലുകളും ഉടലും രുപം കൊണ്ടു

അതിനു പിന്നാലെ തലയും തലയ്ക്കു മുകളിൽ രണ്ടു കൊമ്പുകളും.

പത്താൾ പൊക്കമുള്ള ഒരു  കരിങ്കൽ രാക്ഷസ രൂപം

അതിനു മുകളിലായി ഞരമ്പുകൾ തെളിഞ്ഞു വന്നു

അതിനു മുകളിൽ ചർമ്മവും  ഒടുവിലതൊരു മാനുഷസരാക്ഷസരൂപത്തിലേക്ക് പരിവർത്തനം ചെയ്തു.

പത്താൾ പൊക്കമുള്ള രാക്ഷസൻ.കലിയുടെ അംശത്താൽ പാറയ്ക്ക് സമമായ ഉടൽബലത്തോടെ  ഭൂമിയിൽ അവതരിച്ച കാലനേമി എന്ന രാക്ഷസൻ.

ആ സത്വത്തിന്‍റെ ഒരുകയ്യിൽ പാറവടിയും  മറുകൈയിൽ പാറചങ്ങല കൊണ്ടുള്ള കൂർത്ത മുള്ളുകളുള്ള  ഗദയും ഉണ്ടായിരുന്നു.

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.