“വിവാഹിതനാണോ ?” അവൾ ഉത്കണ്ഠയോടെ ചോദിച്ചു
“അല്ല ,,,,,,ഇതുവരെ അല്ല ,,,,പക്ഷെ മിക്കവാറും ഈ യാത്ര കഴിയുമ്പോൾ വിവാഹിതനാകുമെന്നാ തോന്നുന്നത് ,, ആളെ കണ്മുന്നിൽ മഹാദേവൻ കൊണ്ട് വന്നു നിർത്തിയിട്ടുണ്ടല്ലോ ,,,”
എന്നു പറഞ്ഞു ഒരു പുഞ്ചിരിയോടെ അവനവിടെ നിന്നും നടന്നു നീങ്ങി.
<<<>>>>
പാർവ്വതി ഞെട്ടിയുണർന്നു.ചുറ്റും നോക്കി
അപ്പോളേക്കും മൂന്ന് മണിയുടെ അലാറം മുഴങ്ങി.
അവൾ വേഗം എഴുന്നേറ്റിരുന്നു.
എന്തായിപ്പോ കണ്ടത് ? അപ്പു പായക്കപ്പലുകള്‍ ഒക്കെയുള്ള വ്യാപാരിയാണോ ?
അവൾ ഓരോരോ ചോദ്യങ്ങൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു.
ഉത്തരം ലഭിക്കാത്ത നിരവധി സന്ദേഹങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് അവൾ കിടക്കയില്‍ നിന്നും ഇറങ്ങി ഉപാസനയ്ക്ക് തയ്യാറാകുവാനായി.
<<<<<O>>>>>
കലികാശൈലത്തിലെ പീഠഭൂമിക്കടിയിൽ
ആ പീഠഭൂമിയുടെ ഉള്‍വശത്തെ വിസ്തൃതമായ അറയില്‍ ഗര്‍ത്തിന് മുകളിലായി വികിരണങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടിരുന്ന അത്യുഗ്രമായ ആ പ്രകാശപുഞ്ചം മെല്ലെ മെല്ലെ പ്രകാശം മങ്ങിവന്നു കൊണ്ടിരുന്നു.
അതിൽ നിന്നും കറുത്ത പുക വമിച്ചു കൊണ്ടിരുന്നു.
മെല്ലെ അതിൽ നിന്നും ബഹിർഗമിക്കുന്ന വികിരണങ്ങൾ അവസാനിച്ചു കൊണ്ട് ആ പ്രകാശപുഞ്ചം അണഞ്ഞു പുകയായി ഉള്ളിലെ അറയിലെ വായുവിൽ ലയിച്ചപ്പോള്‍ കലിയുടെ വിഗ്രഹം കൂടുതല്‍ ചുട്ടുപഴുക്കുവാൻ തുടങ്ങി.ഉഗ്രമായ താപം നിമിത്തം ലോഹനിർമ്മിതമായ ആ വിഗ്രഹം ചുവന്നു തുടുത്തു.
അതിനോടൊപ്പം തന്നെ പീഠഭൂമിയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന പത്താൾ പൊക്കമുള്ള കലിയുടെ കരിങ്കൽ പ്രതിമയും ചുട്ടു പഴുത്തു തുടങ്ങി.
അതോടൊപ്പം പീഠഭൂമി കുലുങ്ങുവാൻ തുടങ്ങി.ആ കുലുക്കത്തിൽ പീഠഭൂമിയിൽ കിടന്നിരുന്ന കലാഹികളും മിഹിരൻമാരും എഴുന്നേറ്റു.കുലുക്കത്തിൽ ഭയം കൊണ്ട രക്തദന്തൻ എന്ന ആന ചിന്നം വിളിച്ചു കൊണ്ട് ചങ്ങല ബന്ധിക്കുവാൻ പരിശ്രമിച്ചു കൊണ്ടിരുന്നു.
പെട്ടെന്നായിരുന്നു
പീഠഭൂമിയുടെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന ചുട്ടു പഴുത്ത ലോഹ വിഗ്രഹത്തിൽ നിന്നും അതിശക്തമായ ചുവന്ന പ്രകാശരശ്മി അതിനു മുകളിലുള്ള സുഷിരത്തിലൂടെ പുറത്തേക്ക് വന്നത്.
ആ രശ്മി , പത്താൾ പൊക്കമുള്ള കലിയുടെ കരിങ്കൽ വിഗ്രഹത്തിലേക്ക് ലയിച്ചു ഒപ്പം അതി ശക്തമായ രക്തവർണ്ണത്തിൽ ആ വിഗ്രഹം പ്രകാശിക്കുവാൻ തുടങ്ങി കലാഹികളും മിഹിരൻമാരും കലി മന്ത്രങ്ങൾ ജപിച്ചു കൊണ്ട് കൈകൾ കൂപ്പി മണ്ണിൽ നമസ്കരിച്ചു കിടന്നു ഉഗ്രമായ ഒരു സ്ഫോടനത്തോടെ ആ കരിങ്കൽ വിഗ്രഹത്തിൽ നിന്നും ചുട്ടുപഴുത്ത കത്തിജ്വലിക്കുന്ന ഒരു കരിങ്കൽ കഷ്ണം ഒരു ചുവന്ന പ്രകാശത്തോടെ ഒരു ഉൽക്കാരൂപത്തിൽ ആകാശത്തേക്കുയർന്നു ആ പീഠഭൂമിയെ പ്രദക്ഷിണം ചെയ്തു.എല്ലാവരും ആ കത്തിജ്വലിക്കുന്ന ഉൽക്കയെ നോക്കി വണങ്ങി.
❤️❤️❤️❤️
Harshettaa innu varuoo
Nyc
Next part പെട്ടന്ന് താ
Harshappi…..,
Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu
Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram
Evide admin postanam ennu thonnu
ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്
5 minutes ,,daaa vannu
കാത്തിരിക്കുന്നു…
ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….
Waiting
Pl vannu
നല്ല കട്ട പോസ്റ്റ് ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…
pl വന്നൂട്ടോ
ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും
Refresh adichu maduthu harsheta
Pl ല്‍ കഥ വന്നൂ…