ആ സത്യത്തെ കണ്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
“കണ്ണാ ,,,,,,,: എന്ന് വിളിച്ചു കൊണ്ടവൾ കരയാൻ തുടങ്ങി.
അവൾ കൈകൂപ്പി കൊണ്ട് ഏങ്ങി കരഞ്ഞു.
തന്നെ ചുമന്നു കൊണ്ട് നീന്തുന്നതൊരു കൂറ്റൻ കടലാമയാണ്.
കണ്ണൻ കൂർമ്മ അവതാരം പൂണ്ട് തന്നെ രക്ഷിച്ചതോ അതോ കൂർമ്മത്തെ അയച്ചതോ.
കാറ്റും കോളും മെല്ലെ ശാന്തമായി തുടങ്ങിയിയിരുന്നു. പ്രകാശവും എങ്ങും വ്യാപിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ആ കടലാമ തന്നെയും കൊണ്ട് നീന്തി
നിരനിരയായി ഒഴുകുന്ന കൂറ്റൻ പായക്കപ്പലുകളുടെ സമീപത്തേക്കു പോയി കൊണ്ടിരുന്നു.
അവൾ ഭയത്തോടെ ആ കപ്പലുകളെ നോക്കി ഭീമാകാരമായ കപ്പലുകൾ
അതിനു മുന്നിലും പിന്നിലും പായപടക്കപ്പലുകളും.
എല്ലാ കപ്പലുകളിലും സൂര്യനോടൊപ്പം ഉയർന്ന് നിൽക്കുന്ന സ്വർണ്ണപതാകകൾ.അതിൽ മൂന്നാം കണ്ണിന്റെ ചിത്രം മുദ്രണം ചെയ്തിരിക്കുന്നു എല്ലാ കപ്പലുകളിലും ത്രിശൂല ചിഹ്നം പതിപ്പിച്ചിരിക്കുന്നു.
പെട്ടെന്നാണ്
ആ കടലാമ അവളെയുപേക്ഷിച്ചു കൊണ്ട് സമുദ്ര ആഴത്തിലേക്ക് കുതിച്ചത്.
അവൾ ജലത്തിൽ മുങ്ങി താണുകൊണ്ടിരുന്നു. ഒടുവിൽ ബോധമില്ലാതെ കടലിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയി.
********
പാര്‍വ്വതി കണ്ണ് തുറന്നു നോക്കുമ്പോൾ
ഒരു വലിയ മുറിയിൽ , മെത്തയിൽ കിടക്കുകയാണ്
ഇടയ്ക്കു മുറിയും മെത്തയും മുകളിലേക്കു ഉയര്‍ന്നു കൊണ്ടിരിക്കുന്നു , ഇടം വലം ചാഞ്ചാടുന്നു .
എവിടെയാണെന്നു മനസിലാകുന്നില്ല.
മുറിയില്‍ ചില്ല് കൊണ്ട് കൂടിയ എണ്ണവിളക്ക് എരിയുന്നുണ്ട്.
ദേഹത്ത് തൊട്ട് നോക്കുമ്പോഴാണ് മനസിലായത്
അവള് ഭയന്ന് പോയിരുന്നു , പുതച്ച പുതപ്പ് അല്ലാതെ തന്റെ ദേഹത്ത് ഒരു നൂലുടയാട പോലുമില്ല എന്ന സത്യം മനസ്സിലാക്കി.
അവൾ ഭയന്ന് ചുറ്റും നോക്കി
തന്റെ പട്ടു വസ്ത്രങ്ങൾ എല്ലാം സമീപത്തുള്ള കയർ അയയിൽ ഉണക്കാനായി ഇട്ടിരിക്കുന്നു.
ആ മുറിയുടെ ഉള്ളിൽ ചെറിയ ദീപങ്ങൾ കത്തുന്ന പ്രകാശം ലഭിക്കുന്നുണ്ട്.
മുകളിലത്തെ കോവണിപടി ഇറങ്ങി ആരോ വരുന്ന ശബ്ദം അവൾ കേട്ടു.
അവൾ വേഗം തന്നെ ഉപദ്രവിക്കാൻ ആകുമോ എന്ന് ഭയന്ന് പുതപ്പു വാരി ചുറ്റി കട്ടിലിനു വശത്തേക്ക് നീങ്ങിയിരുന്നു.
❤️❤️❤️❤️
Harshettaa innu varuoo
Nyc
Next part പെട്ടന്ന് താ
Harshappi…..,
Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu
Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram
Evide admin postanam ennu thonnu
ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്
5 minutes ,,daaa vannu
കാത്തിരിക്കുന്നു…
ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….
Waiting
Pl vannu
നല്ല കട്ട പോസ്റ്റ് ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…
pl വന്നൂട്ടോ
ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും
Refresh adichu maduthu harsheta
Pl ല്‍ കഥ വന്നൂ…